സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ: നടുറോഡിൽ സോപ്പിട്ട് കുളിച്ചും കഴുകിയും യുവാവിന്റെ പ്രതിഷേധം

മലപ്പുറം: സംസ്ഥാനത്തെ കനത്ത മഴയിൽ റോഡുകൾ തകർന്നപ്പോൾ വേറിട്ട പ്രതിഷേധവുമായി ഒരു യുവാവ്. പാണ്ടിക്കാട് ഒട്ടോമ്പറ്റ സ്വദേശി ഹംസ പൊർളി (35) യാണ് റോഡിലെ കുഴികളിൽ കുളിച്ച് വസ്ത്രങ്ങൾ അലക്കി പ്രതിഷേധിച്ചത്. പ്രതിഷേധത്തിനിടെ അഡ്വ. യു എ ലത്തീഫ് എംഎൽഎയും പ്രതിഷേധത്തിന് സാക്ഷിയായി. റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് എംഎൽഎ മറുപടി നൽകി.

പാണ്ടിക്കാട് ടൗണുമായി ബന്ധിപ്പിക്കുന്ന മഞ്ചേരി റോഡ് ഒഴികെയുള്ള റോഡുകളിലൂടെയുള്ള യാത്ര തീർത്തും ദുരിതപൂർണമാണ്. മഴ കനത്തതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് അപകടങ്ങൾ പതിവായിരിക്കുകയാണ്. അതിനിടെയാണ് വ്യത്യസ്‌ത പ്രതിഷേധങ്ങളിലൂടെ ശ്രദ്ധേയനായ ഹംസ വീണ്ടും രംഗത്തിറങ്ങിയത്. അസർ മുഹമ്മദ്, നസീം ഒടോമ്പറ്റ, ഷിനോജ് പരിയാരത്ത്, ഫർഹാൻ കുറ്റിപ്പുളി എന്നിവരും പ്രതിഷേധത്തിന്‍റെ ഭാഗമായി.

Print Friendly, PDF & Email

Leave a Comment

More News