ഇന്നത്തെ രാശിഫലം (ആഗസ്റ്റ് 8, തിങ്കള്‍)

ചിങ്ങം: നിങ്ങളിലൊളിഞ്ഞിരിക്കുന്ന കലാകാരൻ ഇന്ന് പുറത്തുവന്നേക്കാം. നിങ്ങളുടെ സൃഷ്‌ടി വളരെ വ്യത്യസ്ഥമായിരിക്കും. നിങ്ങളുടെ മികച്ച ആശയവിനിമയവും, പ്രസംഗ നൈപുണ്യവുമൊക്കെ ഉപയോഗപ്പെടുത്തിക്കൊണ്ട് ചിലവഴിക്കുന്ന ഒരു ഉച്ചനേരം. ജോലിയിലാണെങ്കിൽ നിങ്ങൾ നിങ്ങളുടെ ഉത്സാഹവും ഊർജസ്വലതയും കൊണ്ട് മറ്റുള്ളവരുടെ വിമർശനങ്ങളെയൊക്കെ നിഷ്പ്രഭമാക്കും. നിങ്ങളുടെ പ്രവൃത്തിയാണ് നിങ്ങളുടെ വിമർശകർക്കുള്ള യഥാർഥ മറുപടി. അതുകൊണ്ട് അത് നന്നായി തന്നെ ചെയ്യുക.

കന്നി: സാവധാനത്തിലും തളർച്ചയുള്ളതുമായ പ്രഭാതത്തിൽ നിന്നും ക്രമേണ മാറി ഇന്ന് വളരെ ആവേശഭരിതമായ ഒരു ദിവസമായിത്തീരും. ഉച്ചതിരിഞ്ഞ് നിങ്ങൾക്ക് തടസം അനുഭവപ്പെട്ടേക്കാമെങ്കിലും, എല്ലാ പിരിമുറുക്കവും, നിങ്ങളുടെ പ്രിയപ്പെട്ടവരുമൊത്തുള്ള ഒരു വൈകുന്നേരത്തോടെ അലിഞ്ഞില്ലാതെയാകും.

തുലാം: അപ്രധാനമായ പ്രശ്‌നങ്ങൾ ഇന്ന് നിങ്ങളെ അലട്ടും. ഏതായാലും, നിങ്ങൾക്ക് ആരോടെങ്കിലും എന്തെങ്കിലും പ്രശ്‌നം തോന്നുന്നുവെങ്കിൽ അത് അവരോട് പറയണം. അവിടം മുതൽ അത് ഒരു പ്രശ്‌നമല്ലാതാകും. ബിസിനസ്‌പരമായി ആണെങ്കിൽ, നിങ്ങൾക്ക് പല വഴിക്കുനിന്നും ഇന്ന് കുറച്ച് പണം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

വൃശ്ചികം: നിങ്ങളെ ഞെട്ടിക്കുന്ന ഒരു ദിവസമാണ് ഇന്ന് നിങ്ങളുടെ മുന്നിലുള്ളത്. ദിവസത്തിന്‍റെ ആദ്യ ഭാഗം ദൈനംദിന കാര്യങ്ങളുമായി വളരെ വലിയ ഒരു മത്സരവുമായി പടവെട്ടി കടന്നു പോകും. എന്നാൽ ദിവസത്തിന്‍റെ രണ്ടാം പകുതിയിലാകട്ടെ നിങ്ങൾ പോകണമെന്ന് ഉദ്ദേശിക്കുന്ന ഒരു പാർട്ടിയിൽ കേന്ദ്ര ആകർഷണമായി നിങ്ങൾ മാറിയേക്കാം.

ധനു: ജോലിസ്ഥലത്ത്, നിങ്ങളുടെ കഴിവും അഭിരുചിയും കാരണം നിങ്ങളുടെ സഹപ്രവർത്തകർ ലാഭം കൊയ്യും. ദിവസത്തിന്‍റെ അവസാനം, നിങ്ങളുടെ പ്രിയതമയോടൊപ്പം ചിലവഴിക്കാൻ ലഭിക്കുന്ന ആ ഗുണമുള്ള സമയം നിങ്ങളുടെ ഹൃദയതാളത്തിന്‍റെ വേഗം വർധിപ്പിച്ചേക്കാം.

മകരം: ജോലിസ്ഥലത്ത് മനം മയക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്തുന്നതിലൂടെ തന്നെ നിങ്ങളുടെ ധാരാളം സമയം ഇന്ന് നഷ്‌ടപ്പെട്ടേക്കാം. കൂടാതെ ഇന്ന് മറ്റൊരു പ്രോജക്ടോ അല്ലെങ്കില് ഒരു ബിസിനസ് സംരംഭമോ ആരംഭിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ഇപ്പോഴുള്ള ബിസിനസാകട്ടെ നിങ്ങളുടെ പ്രതീക്ഷയ്ക്കപ്പുറത്തേക്ക് പോകും.

കുംഭം: മികവാണ് നിങ്ങളുടെ ഇന്നത്തെ പ്രധാനപ്പെട്ട വാക്ക്. അതെന്തുതന്നെയായാലും നിങ്ങളുടെ ശ്രദ്ധ ജോലിയിലായിരിക്കും. നിങ്ങളുടെ കുട്ടികൾ കരയുകയും, പങ്കാളി നിങ്ങളോട് ഒച്ച വയ്ക്കുകയും ചെയ്തേക്കാം.

മീനം: ഇന്ന് ഒരു പ്രയോജനപ്രദമായ, ഉൽപാദനക്ഷമമായ ദിവസം നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളിന്ന് പഴയ സുഹൃത്തുക്കളും, സഹപ്രവർത്തകരുമായി ഒരു കൂടിക്കാഴ്‌ചയ്ക്ക് പോകുകയോ, അല്ലെങ്കിൽ നിങ്ങളുടെ പഴയ കാമുകിയെ അല്ലെങ്കിൽ കാമുകനെ കാണുകയോ ചെയ്യും. ഇന്നത്തെ ദിവസം ആഘോഷത്തിന്‍റേതാണ്.

മേടം: നിങ്ങളിന്ന് തികച്ചും ആത്മീയമായ ചിന്തകളിലായിരിക്കും. നിങ്ങൾക്ക് മുൻപ് സംഭവിച്ച തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ നിങ്ങൾ ഇന്ന് തയ്യാറാകും. ഇത് നിങ്ങളുടെ ഭാവിയിലെ വിജയത്തിനുള്ള അടിത്തറയാകും.

ഇടവം: ഒരു സാധാരണ ദിവസം ഒരു അസാധാരണ വൈകുന്നേരമായി മാറാനുള്ള സാധ്യതയുണ്ട്. ഉച്ചതിരിഞ്ഞ സമയം പിരിമുറുക്കവും, സമ്മർദവും നിറഞ്ഞതായിരിക്കും. എന്നാൽ വൈകുന്നേരം നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സ്നേഹത്താലും, കരുതലാലും തികച്ചും വ്യത്യസ്ഥമായിരിക്കും.

മിഥുനം: ഇന്നത്തെ ദിവസം നിങ്ങൾ നിങ്ങളുടെ ഭക്ഷണ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കുന്നതായിരിക്കും. നിങ്ങൾ ദിവസത്തിന്‍റെ അവസാനം ഒരു അഭിമുഖത്തിനു പോകുകയോ അല്ലെങ്കിൽ പുതിയ ഒരു ജോലി ആരംഭിക്കുകയോ ചെയ്യും. ജോലിയിൽ, നിങ്ങൾക്ക് മുതിർന്നവരിൽ നിന്നും പ്രോത്സാഹനവും, പ്രചോദനവും ലഭിക്കും. മറ്റുള്ളവരുമായുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കുക കാരണം നിങ്ങളുടെ ഗ്രഹനില വച്ച് നോക്കുമ്പോൾ വൈകാരിക സന്ദർഭങ്ങളിൽ നിങ്ങൾ പൊട്ടിത്തെറിക്കുകയും, രംഗം വഷളാക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ട്.

കര്‍ക്കടകം: ഓഫിസിൽ ഇന്ന് മോശമായ ഒരു ദിവസമായിരിക്കും. നിങ്ങളുടെ രക്തസമ്മര്‍ദം ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. ധ്യാനം ശീലിക്കുക. ജോലിയിൽ അസ്വസ്ഥത കാണിക്കാൻ പാടില്ല. അനന്തരഫലങ്ങൾ നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ ഭീകരമായിരിക്കും. ട്രെക്കിങ്ങും അതുപോലുള്ള സാഹസിക വിനോദങ്ങളും നിങ്ങള്‍ പരീക്ഷിച്ചേക്കാം.

Print Friendly, PDF & Email

Leave a Comment

More News