പ്രവാസി ക്ഷേമ പദ്ധതികൾ കാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനങ്ങൾ നടന്നു

കള്‍ച്ചറല്‍ ഫോറം കാമ്പയിന്‍ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് എ.സി. മുനീഷ് നിര്‍വ്വഹിക്കുന്നു.

‘പ്രവാസി ക്ഷേമ പദ്ധതികൾ -അറിയാം ‘എന്ന തലക്കെട്ടിൽ കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് എ.സി. മുനീഷ് നിര്‍വ്വഹിച്ചു. സര്‍ക്കാറിന്റെ പ്രവാസി ക്ഷേമ പദ്ധതികള്‍ക്ക് അനുവദിക്കുന്ന ഫണ്ടുകള്‍ ഉപഭോക്താക്കളില്ലാതെ പോകുന്ന അവസ്ഥ ഇനി ഉണ്ടാവരുതെന്നും സംസ്ഥാത്തിന്‌ വിദേശ നാണ്യം നല്‍കുന്ന പ്രവാസികളുടെ അവകാശമാണ്‌ ഈ പദ്ധതികളെന്നും ക്ഷേമ പെന്‍ഷനുകള്‍ ആകര്‍ശണീയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജനറല്‍ കണ്‍വീനര്‍ ഫൈസല്‍ എടവനക്കാട് കാമ്പയിന്‍ വിശദീകരിച്ചു. കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സാദിഖ ചെന്നാടന്‍ അദ്ധ്യക്ഷത വഹിച്ചു. കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ സക്കീന അബ്ദുല്ല, അഡ്വ. ഇഖ്ബാല്‍, അഫ്സല്‍ ചേന്ദമംഗല്ലൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി യാസര്‍ ബേപ്പൂര്‍, തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റായി പുതുതായി തെരഞെടുക്കപ്പെട്ട ഡോ. നൗഷാദിനെ ചടങ്ങില്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് എ.സി. മുനീഷ് പൊന്നാടയണിയിച്ചു.

എറണാകുളം ജില്ലാതല ഉദ്ഘാടനം കാമ്പയിന്‍ ജനറല്‍ കണ്‍വീനര്‍ ഫൈസല്‍ എടവനക്കാട് നിര്‍വ്വഹിച്ചു. അഫ്സല്‍ അബ്ദുല കരീം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ സാദിഖ്, വൈസ് പ്രസീഡണ്ട് ഷുഐബ് കൊച്ചി, ടി.കെ സലീം, വിവിധ മണ്ഡലം ഭാരവാഹികളായ മസൂദ് മഞ്ഞപ്പെട്ടി, ജഫീദ് മാഞ്ഞാലി, സൈഫുദ്ദിൻ കൊച്ചി തുടങ്ങിയവര്‍ സംസാരിച്ചു.

കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി നിര്‍വ്വഹിച്ചു. റംസി തലശ്ശേരി കാമ്പയിന്‍ വിശദീകരിച്ചു. ജില്ലാ പ്രസീഡന്റ് ഷുഐബ് ടി.കെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ആസാദ് , നിസാര്‍ കെ.വി തുടങ്ങിയവര്‍ സംസാരിച്ചു.

നോർക്ക , കേരള സര്‍ക്കാര്‍ പ്രവാസി ക്ഷേമ ബോർഡ് എന്നിവയുടെ വിവിധ പദ്ധതികൾ, ഐ.സി.ബി.എഫ് ഇൻഷൂറൻസ് സ്‌കീം തുടങ്ങിയവ പരിചയപ്പടുത്തുക , അംഗങ്ങളാവുന്നതിന് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തുക , പദ്ധതികൾ ആകര്‍ ഷണീയമാക്കുന്നതിനും കാര്യക്ഷമായി നടപ്പിലാക്കുന്നതിനും വേണ്ട നിർദ്ദേശങ്ങൾ നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ്‌ കൾച്ചറൽ ഫോറം ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News