കെഎസ്ആർടിസി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധം: ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസി ബസ്സുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും, അവ നീക്കം ചെയ്യണമെന്നും ഹൈക്കോടതിയുടെ ഉത്തരവ്. കെഎസ്ആർടിസിയിലെയും കെയുആർടിസിയിലെയും പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ സ്വകാര്യ വാഹനങ്ങളും പൊതുവാഹനങ്ങളും തമ്മിൽ വ്യത്യാസമില്ലെന്നും കോടതി വ്യക്തമാക്കി.

സ്വകാര്യ ബസുകൾ ഉൾപ്പെടെ ഡ്രൈവറുടെ ക്യാബിനിലോ യാത്രക്കാർ ഇരിക്കുന്ന സ്ഥലത്തോ പരസ്യങ്ങളോ നിരോധിത ഫ്ലാഷ് ലൈറ്റുകളോ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്‌സ്‌പോകളിലും ഓട്ടോ ഷോകളിലും രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. ഇക്കാര്യങ്ങള്‍ ഗതാഗത വകുപ്പ് കമ്മീഷണർ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.

അതിനിടെ, വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനം വിനോദയാത്രയ്ക്കായി ഉപയോഗിച്ചത് സ്‌കൂള്‍ അധികൃതരുടെ വീഴ്ചയാണെന്നും കോടതി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News