തൃശൂര്‍ മതിലകത്ത് തെരുവു നായകളുടെ ആക്രമണത്തില്‍ ആറ് ആടുകള്‍ ചത്തു

തൃശൂർ: മതിലകത്ത് ആടുകൾക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം. ആറ് ആടുകൾ ചത്തു. അഞ്ചെണ്ണത്തിന് പരിക്കേറ്റു. കല്ലൂപറമ്പിൽ നസീബ് എന്നയാൾ വളർത്തുന്ന ആടുകളാണ് ആക്രമണത്തിനിരയായത്.

മതിലകം വാട്ടർ ടാങ്കിന് സമീപത്താണ് സംഭവം. ആട് കർഷകനായ നസീബിൻറെ വീട്ടുവളപ്പിലായിരുന്നു ഇവയെ വളർത്തിയിരുന്നത്. വീട് പൊളിക്കുന്നതിനാൽ രണ്ട് ദിവസത്തോളമായി ആടുകളെ സമീപത്തെ പറമ്പിലേക്ക് മാറ്റിക്കെട്ടിയിരുന്നു.

ആടുകളുടെ നിലവിളി ശബ്ദം കേട്ട് സമീപത്തെ വീട്ടുകാരാണ് നസീബിനെ വിവരമറിയിച്ചത്. ഓടിയെത്തി ഗേറ്റ് തുറന്നപ്പോൾ നായ്ക്കൂട്ടം മതില്‍ ചാടി രക്ഷപ്പെടുന്നത് കണ്ടെന്ന് ഉടമ നസീബ് പറഞ്ഞു. ഭൂരിപക്ഷം ആടുകളുടെ കഴുത്തിനാണ് പരിക്ക്.
ഉടൽ കടിച്ച് കീറുകയോ മാംസം ഭക്ഷിക്കുകയോ ചെയ്‌തിട്ടില്ല. സംഭവത്തിൽ ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്‌ടമുണ്ടായതായി നസീബ് വ്യക്തമാക്കി.

Print Friendly, PDF & Email

Related posts

Leave a Comment