ഏഴു പേരുടെ പേരെഴുതി വെച്ച് ഹോട്ടൽ മുറിയിൽ മലയാളി ദമ്പതികൾ ആത്മഹത്യ ചെയ്തു

പഴനി: പഴനിയിൽ മലയാളി ദമ്പതികളെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശികളാണ് മരിച്ചത്.

പള്ളുരുത്തി സ്വദേശി രഘുരാമൻ (46), ഭാര്യ ഉഷ (44) എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയാണ് ഇവർ പഴനിയിലെത്തിയത്.

ഇവരുടെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജാമ്യമില്ലാ കേസില്‍ കുടുക്കി തേജോവധം ചെയ്‌തെന്ന് ഇവരുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നതായി പൊലീസ് അറിയിച്ചു.

ആത്മഹത്യയ്ക്ക് ഉത്തരവാദികളായ ഏഴ് പേരുടെ പേരുകൾ കുറിപ്പിൽ പരാമർശിക്കുന്നു. തങ്ങളുടെ മക്കളെ സഹായിക്കണമെന്നും രാഷ്ട്രീയ പാർട്ടികൾ സത്യം പുറത്തുകൊണ്ടുവരണമെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും.

Print Friendly, PDF & Email

Leave a Comment

More News