തരൂരിന് പാർട്ടി മര്യാദ മനസ്സിലാകുന്നില്ലെന്ന് നാട്ടകം സുരേഷ്

കോട്ടയം: തരൂരിനൊപ്പം യൂത്ത് കോൺഗ്രസ് വേദിയിലേക്ക് വരില്ലെന്ന നിലപാടിൽ ഡിസിസി പ്രസിഡന്റ് നാടകം സുരേഷ്. പരിപാടിയെക്കുറിച്ച് തന്നെ അറിയിച്ചില്ലെന്നാണ് സുരേഷിന്റെ പരാതി. തരൂരിനെതിരെ എഐസിസിക്ക് രേഖാമൂലം പരാതി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

പാർട്ടിയുടെ മര്യാദ തരൂരിന് മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു. ചട്ടങ്ങൾ പാലിക്കുന്ന പാർട്ടിയെന്ന നിലയിൽ ശശി തരൂരിന്റെ നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേ സമയം തരൂർ ഉദ്ഘാടനം ചെയ്യുന്ന യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിൽ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പങ്കെടുക്കില്ല. പരിപാടി അതാത് ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ അറിയിക്കണമെന്ന് അച്ചടക്ക സമിതി തീരുമാനിച്ചതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ വിശദീകരിച്ചു. ഇത് പാലിക്കപ്പെടാത്തത് കൊണ്ടാണ് പങ്കെടുക്കാത്തതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വിശദീകരിച്ചു.

Print Friendly, PDF & Email

Related posts

Leave a Comment