അമേരിക്കൻ മലയാളികൾക്ക് അഭിമാന മുഹൂർത്തം

New Red V-Raptor 8K  ഇൽ പൂർണ്ണമായും അമേരിക്കയിൽ നിർമ്മിച്ച മലയാള മ്യൂസിക് ആൽബം,  “മനസ്സിൻ തീരത്ത്” റിലീസിന് തയ്യാറെടുക്കുന്നു.   8K UHD ൽ  ആദ്യത്തെ മലയാള  മ്യൂസിക് ആൽബം പ്രൊഡക്ഷൻ ആണ് ‘മനസ്സിൽ തീരത്ത്’. ടോണി ചിലമ്പത്തിന്റെ വരികൾക്ക് സംഗീതം നൽകി, ആലപിച്ചിരിക്കുന്നത് കണ്ണൂർ ബാബുവാണ്. പ്രജീഷ് വടകര ഗ്രാഫിക്സും, ഏഷ്യാനെറ്റ് യു.എസ്ഐയുടെ വാർത്ത മീഡിയ റപ്രസന്ററ്റീവ്സ്  അലൻ ജോർജ് ഡയറക്ഷൻ നൽകി സിനിമോട്ടോഗ്രാഫിയും എഡിറ്റിംഗ്  ചെയ്ത  “മനസ്സിൻ തീരത്ത്” എന്ന ഈ മ്യൂസിക്  ആൽബത്തിന്റെ പ്രൊഡ്യൂസർ ബിജോയ് മാണി നെടുംപറമ്പിൽ ആണ് .

Red V-Raptor 8K  ടെക്നോളജിയിൽ ഹൈ ഏൻഡ് കളർ ഗ്രേഡിങ്സും ഗ്രാഫിക്സും ആണ് ഉപയോഗിച്ചിരിക്കുന്നത്.    “മനസ്സിൻ തീരത്ത്” ഊഷ്മളമായ ഓർമ്മകളെ ഒരു ഓളം പോല അഭ്രപാളികളിൽ പകർത്തിയെടുത്തത് അലൻ ജോർജിന്റെ പ്രത്യേക മികവിന്ന് പ്രീവിയു കണ്ടവർ  അഭിപ്രായപ്പെട്ടു.

പായസ് ഒറ്റപ്ലാക്കൽ, ജാനറ്റ് പയേഴ്സ് ,ജേക്ക് മാത്യു തട്ടമറ്റം, ക്രിസ്റ്റീന പായസ്, ജേക്കബ് നെടുംപറമ്പിൽ എന്നിവരാണ് ഈ ആൽബത്തിലെ അഭിനേതാക്കൾ. തിരക്കേറിയ ജീവിതത്തിനിടയിൽ ഇത്ര മനോഹരമായ ഒരു സംഗീത ആൽബം,  ഇന്ന് അവൈലബിൾ ആയ ഏറ്റവും നല്ല ടെക്നോളജിയിൽ  ഡയറക്ട്  ചെയ്ത ശ്രീ. അലൻ ജോർജ് പ്രത്യേക അഭിനന്ദനങ്ങൾ അർഹിക്കുന്നു. മനസ്സിൻ തീരത്ത് എന്ന ടൈറ്റിലിൽ യൂട്യൂബിൽ അതിനൂതന ടെക്നോളജിയിൽ നിർമ്മിച്ച ഈ മലയാള ആൽബം  നാളെ റിലീസ് ചെയ്യും.

Print Friendly, PDF & Email

Leave a Comment

More News