തിരുവനന്തപുരം: മാലിദ്വീപ് എയർലൈൻസ് ഒരു ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരത്ത് നിന്ന് മാലിദ്വീപിലെ ഹനിമാധൂ ദ്വീപിലേക്കുള്ള സർവീസ് പുനരാരംഭിച്ചു. സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് കുറച്ചുകാലമായി സർവീസ് നിർത്തിവച്ചിരിക്കുകയായിരുന്നു. ആഴ്ചയിൽ രണ്ട് ദിവസമായിരിക്കും സർവീസ്. തിങ്കൾ, വെള്ളി ദിവസങ്ങളിൽ പുലർച്ചെ 2.55ന് എത്തുകയും 3:55ന് പുറപ്പെടുകയും ചെയ്യുന്ന വിമാനം തിരുവനന്തപുരത്ത് നിന്ന് മാലിദ്വീപിലേക്കുള്ള രണ്ടാമത്തെ സർവീസാണ്. മാലിദ്വീപിലേക്ക് ആഴ്ചയിൽ നാല് സർവീസുകൾ മാലിദ്വീപ് എയർലൈൻസ് നടത്തുന്നുണ്ട്.
More News
-
സന്നദ്ധ സംഘടനകള്‍ നാടിന്റെ പ്രകാശ ഗോപുരം ആകണം : റെജി ചെറിയാൻ എംഎൽഎ
‘അക്ഷരങ്ങൾ പൂക്കുന്ന നേരം’ ഉദ്ഘാടനം ചെയ്തു എടത്വ: സന്നദ്ധ സംഘടനകള്‍ നാടിന്റെ പ്രകാശ ഗോപുരം ആകണമെന്ന് റെജി ചെറിയാൻ എംഎൽഎ പ്രസ്താവിച്ചു.... -
പുതുതലമുറയ്ക്കായി ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ സ്ഥാപിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: പുതുതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി കേരളത്തിൽ ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുകയാണെന്ന് മുഖ്യമന്ത്രി... -
എല്ലാ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും സിനിമാ ചിത്രീകരണ സൗഹൃദമാക്കും: മന്ത്രി പി സി വിഷ്ണുനാഥ്
തിരുവനന്തപുരം: കേരളത്തിലെ എല്ലാ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും സിനിമാ ഷൂട്ടിംഗ് സൗഹൃദമാക്കുമെന്നും പൈറസിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സിനിമ, ടൂറിസം, സാംസ്കാരിക...
