താനൂർ : പതിറ്റാണ്ടുകളായി ഭരണകൂട വിവേചനങ്ങൾക്ക് വിധേയമാകുന്ന തീരപ്രദേശങ്ങളുടെ സമഗ്ര വികസനത്തിന് സർക്കാർ പ്രത്യേക പാക്കേജുകൾ നടപ്പിലാക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് പറഞ്ഞു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി താനൂരിൽ സംഘടിപ്പിച്ച തീരദേശ യുവസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ് ഐ ഒ സംസ്ഥാന ജനറൽ സെക്രട്ടറി സഹൽ ബാസ് സംസാരിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സാബിക് വെട്ടം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വാഗതവും ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി. പി. എം അസ്ലം നന്ദിയും പറഞ്ഞു. ആഷിഫലി ഖിറാഅത്ത് നടത്തി.
More News
-
ജീവിത വ്യവഹാരങ്ങളിൽ അച്ചടക്കം ശീലിക്കുക: കാന്തപുരം
ജാമിഅ മർകസ് കൾച്ചറൽ ഫെസ്റ്റിവൽ ഖാഫിന് തുടക്കമായി കാരന്തൂർ: വ്യക്തി ജീവിതത്തിലും സാമൂഹിക-വൈജ്ഞാനിക രംഗങ്ങളിലെ എല്ലാ ഇടപെടലുകളിലും സൂക്ഷ്മതയും അച്ചടക്കവും ശീലമാക്കണമെന്ന്... -
നോര്‍ക കെയര്‍ പ്രീമിയം വര്‍ദ്ധന കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രിക്ക് പ്രതിഷേധ മെയില്‍ ക്യാമ്പയിന് തുടക്കം കുറിച്ച് പ്രവാസി വെല്‍ഫെയര്‍
ദോഹ: പ്രവാസി മലയാളികളുടെ സുരക്ഷയും ക്ഷേമവും ലക്ഷ്യമാക്കി ആരംഭിച്ച നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക അനിയന്ത്രിതമായി വർധിപ്പിച്ച നടപടിയിൽ... -
പിഎസ്സി പരീക്ഷാ ക്രമക്കേട്: ചെയർമാനും അഡീഷണൽ സെക്രട്ടറിയും ചേർന്നാണ് നിർണായക തീരുമാനങ്ങളെടുത്തതെന്ന് സെക്രട്ടറി; ഉന്നത ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷന്റെ (പിഎസ്സി) ആസൂത്രണ ബോർഡ് പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. പരീക്ഷയുടെ മൂല്യനിർണയത്തിലും...
