ആവേശത്തിരയിളക്കി കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി; അനന്തപുരി ചുണ്ടന്‍ ജേതാക്കള്‍

പ്രവാസി മലയാളികളുടെ ആത്മാഭിമാനമായ കനേഡിയന്‍ നെഹ്രു ട്രോഫി 15 മത് കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി കാനഡയിലെ ബ്രാംപ്ടന്‍ നഗരത്തില്‍ നടത്തപ്പെട്ടു. ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികളെ ആവേശത്തിലാഴ്ത്തി കൊണ്ട് കേരളത്തിന് വെളിയില്‍ നടത്തപ്പെടുന്ന ഏറ്റവും വലുതും പഴയതുമായ വള്ളംകളിയാണ് ബ്രാംപ്ടന്‍ ബോട്ടു റേസ് എന്നു അറിയപ്പെടുന്ന കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി. ഈ രാജ്യത്തിന്റെ തന്നെ ഒരു വലിയ ഉത്സവമായി ആണ് ഇത് കണക്കാക്ക പെടുന്നത്. കാനഡയിലെ കേന്ദ്ര ,സംസ്ഥാന മന്ത്രിമാര്‍ , എം പി മാര്‍ എം പി പി (MLA) മാര്‍ പോലീസ് , ഫയര്‍ ഫോഴ്സ് , പഞ്ചാബ് ,ഗുജരത്ത് ഹരിയാന ,ഡെല്‍ഹി , തുടങ്ങിയ അന്തര്‍ സംസ്ഥാന ടീംമുകള്‍ ,നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ടീംമുകള്‍ തുടങ്ങി മലയാളികളുടെ അന്തസ് വാനോളം ഉയയര്‍ത്തുന്നതാണ് ഈ വള്ളംകളി.

ഈ മഹോത്സവത്തിന് നടക്കുന്ന വര്‍ണ്ണ ശബളമായ community പരേഡിനു ആയിരങ്ങള്‍ അണിനിരന്നു. തുടര്‍ന്നു നടന്ന സമ്മേളനം കാനഡയുടെ ട്രഷറി ബോര്‍ഡ് പ്രസിഡെന്‍റ് Shafqat Ali എം‌പി ഉത്ഘാടനം നിര്‍വഹിച്ചു . ബ്രാംപ്ടന്‍ മേയര്‍ പ്യാട്രിക് ബ്രൌണ്‍ ആദ്യ ടീം കാപ്റ്റനായി മത്സരത്തിന് പതാക ഉയര്‍ത്തി.

കാനഡയുടെ ആഭ്യന്തര സഹമന്ത്രി റൂബി സഹോത കാനഡയുടെ പാതകയും , സമാജം പ്രസിഡെന്‍റ് കുര്യന്‍ പ്രക്കാനം സ്വതന്ത്ര ദിനത്തിടനുബന്ധുച്ച ഇന്‍ഡ്യന്‍ പാതയും ഉയര്‍ത്തി.

ഒന്‍റാരിയോ മന്ത്രി Graham McGregor (Minister of Citizenship and Multiculturalism) Minister Prabmeet Singh Sarkaria , Sonia Sidhu MP, Amarjeet Gill MP, Amandeep Sodhi MP Amarjot Sandhu MPP, Sheref Sabawy, MPP ,സിറ്റി councilors വിവിധ പ്രസ്ഥാനങ്ങളുടെ നേതാക്കന്മാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ വള്ളംകളിയിലും ഉത്ഘാടന സമ്മേളനത്തിലും പങ്കെടുത്തു . കാനഡായിലെ കേന്ദ്ര സംസ്ഥാന മന്ത്രിമാരും എം പി മാരും എം പി പി മാരും, പോലീസ്, ഫയര്‍ ഫോഴ്സ് തുടഞ്ഞിയ ടീംമുകള്‍ പങ്കെടുക്കുന്ന ഏക മത്സരമാണിത്

വശീയറിയ മത്സരത്തില്‍ ട്രിവാന്‍ട്രം ക്ലബ്ബിന്റെ അനന്തപുരി ചുണ്ടന്‍ വിജയികള്‍ ആയി KUTTANAD TOWN BOAT CLUB- Champakulam Chundan രണ്ടാം സ്ഥാനം നേടി . സമാജം പ്രസിഡെന്‍റ് കുര്യന്‍ പ്രക്കാനം വിജയികള്‍ക്ക് ട്രോഫി നല്കി. വിജയികല്‍ക്കുള്ള രണ്ടായിരം ഡോളര്‍ കാഷ് പ്രൈസ് മെഗാ സ്പോണ്‍സര്‍ അരുണ്‍ ശിവരാമന്‍ നല്കി.

കാനഡയിലെ ഏതാണ്ടു അന്‍പത്തില്‍ പരം മലയാളി സംഘടനകളുടെ കൂട്ടായ്മയായ NFMA Canada (National Federation of Malayalee Association in Canada) എന്ന കനേയന്‍ മലയാളി ഐക്യവേദിയുടെ പ്രസിഡെന്‍റ് കൂടിയായ കുര്യന്‍ പ്രക്കാനം നേതൃത്വം നല്‍കുന്ന കാനഡയിലെ പ്രമുഖ മലയാളി പ്രസ്ഥാനമായ ബ്രാംപ്ടന്‍ മലയാളി സമാജം ആണ് കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളിയുടെ സംഘാടകര്‍. എന്റര്‍ടൈന്‍മെന്‍റ് ചെയര്‍മാനും മെഗാ സ്പോണ്‍സ്സറം കൂടിയായ അരുണ്‍ ശിവരാമന്‍ , സമാജം വൈസ് പ്രസിഡെന്‍റ് പ്രിജി ജയകുമാര്‍ ,ജനറല്‍ സെക്രട്ടറി മാരായ യോഗേഷ് ഗോപകുമാര്‍ ,ബിനു ജോഷ്വ ,ട്രഷറര്‍ ഷിബു ചെറിയാന്‍ ,ഓര്‍ഗണിസിങ് സെക്രട്ടറിമാരായ ലേജൂ രമചന്ദ്രന്‍, റാസിഫ് സലീം , എക്സികൂടിവ് സെക്രട്ടറി ജോമല്‍ സെബാസ്റ്റ്യന്‍ ,ഗോപകുമാര്‍ നായര്‍ ,ഡോ നീഗില്‍ ഹാറൂണ്‍, ,ജെറിന്‍ ജേക്കബ്, അകില്‍ വി എസ് , അന്ന അകില്‍ പുതുശേരി ,ഷിബു കൂടല്‍,ജിതിന്‍ puthenവീട്ടില്‍,വിബി എബ്രഹാം, ലിജോ ജോകുട്ടി ,അഞ്ജു അരവിന്ദ് ,ബെഞ്ചമിന്‍ ,ജൈസില്‍ ജോണ്‍, റെനിത് രാധാകൃഷ്ണന്‍ ബോബി എബ്രഹാം ,സന്‍ജയ് മോഹന്‍, വിവേക് ,ബെന്‍സോണ്‍, ആഷിക് ,അകില്‍ ജൂലിയന്‍ , തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

Leave a Comment

More News