രാശിഫലം (28-08-2025 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ലൊരു ദിവസമായിരിക്കും. കുടുംബവുമൊത്ത് ചെലവഴിക്കാൻ പറ്റിയ ദിവസം കൂടിയാണിന്ന്. പ്രയാസങ്ങള്‍ നേരിടേണ്ടി വന്നാൽ മറ്റുള്ളവർ നിങ്ങളെ സഹായിക്കും. സാമ്പത്തികമായി നേട്ടത്തിന് സാധ്യതയില്ല. നല്ല സുഹൃത്തുക്കളെ ലഭിക്കും.

കന്നി: ഇന്ന് നിങ്ങള്‍ക്ക് വളരെ നല്ല ദിവസമാണ്. ശാരീരികവും മാനസികവുമായ ആരോഗ്യനില മെച്ചപ്പെട്ടതാകും. ധനലാഭത്തിന് സാധ്യത. സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടുമൊപ്പം സന്തോഷപൂർവ്വം നിങ്ങൾ സമയം ചെലവഴിക്കും. ഇന്ന് ഏതുതരത്തിലുള്ള യാത്രയും നിങ്ങള്‍ക്ക് ഗുണകരമാകും.

തുലാം: നിങ്ങൾക്ക് ഇന്ന് ഒരു നല്ല ദിവസം അല്ല. നിങ്ങൾ കൂടുതൽ ശ്രദ്ധാലുവായിരിക്കുന്നതായിരിക്കും ഉചിതം. നിങ്ങളുടെ അനാരോഗ്യത്തെ അവഗണിക്കരുത്. സംസാരം കൊണ്ട് മറ്റുള്ളവരെ ശല്യപ്പെടുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ മനോഭാവം എന്തെന്ന് നിങ്ങൾ തന്നെ തിരിച്ചറിയുക. ഇന്ന് ചില പ്രശ്‌നങ്ങളിൽ അകപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ചെയ്യുന്ന കാര്യങ്ങളിലെല്ലാം അതീവ ശ്രദ്ധ ചെലുത്തുക.

വൃശ്ചികം: നിങ്ങൾക്കിന്ന് നല്ല ദിവസമാണ്. സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവര്‍ക്കായി ധാരാളം പണം ചെലവഴിക്കാനും സാധ്യതയുണ്ട്. നിങ്ങളുടെ ശമ്പളത്തിലോ വരുമാനത്തിലോ ഒരു വര്‍ധനവ് പെട്ടെന്നുതന്നെ പ്രതീക്ഷിക്കാം. മേലുദ്യോഗസ്ഥർക്ക് നിങ്ങളുടെ സേവനത്തിൽ സംതൃപ്‌തി ഉണ്ടാകും. നിങ്ങളുടെ പങ്കാളിക്കും ഇന്ന് നല്ല ദിവസമായി തോന്നാൻ സാധ്യതയുണ്ട്.

ധനു: ഇന്ന് നിങ്ങളുടെ കൈയിലുള്ള പണം നന്നായി കൈകാര്യം ചെയ്യും. നിങ്ങളുടെ ജോലി വിജയകരമായി പൂർത്തിയാക്കുകയും നിങ്ങൾ മറ്റുള്ളവരെ സന്തോഷത്തോടെ സഹായിക്കുകയും ചെയ്യും. നിങ്ങളുടെ ബിസിനസുമായി ബന്ധപ്പെട്ട ചില സുപ്രധാന തീരുമാനങ്ങൾ ഇന്ന് എടുത്തേക്കാം. ബിസിനസിനായി നിങ്ങൾ യാത്ര ചെയ്യാം. പ്രൊമോഷൻ്റെ സാധ്യതകൾ ഒഴിഞ്ഞുമാറാൻ ഇടയുണ്ട്.

മകരം: ഈ ദിവസം നിങ്ങൾക്ക് എന്നത്തേയുംപോലെ ആയിരിക്കില്ല. ജോലിയിൽ ബുദ്ധിപരമായി മുൻകൈയെടുക്കണം. എഴുത്ത്, സാഹിത്യം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഈ ദിവസം നല്ലതാണ്. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉണ്ടായേക്കാവുന്ന ചില അനാരോഗ്യകരമായ സാഹചര്യങ്ങൾ ഇന്ന് നിങ്ങൾക്ക് കൈകാര്യം ചെയ്യേണ്ടി വന്നേക്കാം.

കുംഭം: നിങ്ങളുടെ മനസ് മുഴുവൻ ഇന്ന് പല ചിന്തകളും അലട്ടിക്കൊണ്ടിരിക്കും. അവ നിങ്ങളെ പൂർണമായും അസ്വസ്ഥമാക്കും. മറ്റ് ആളുകൾക്ക് നൽകുന്ന പിന്തുണയിൽ നിങ്ങൾ മുൻപോട്ടുപോകാൻ ശ്രമിക്കരുത്. നിങ്ങളുടെ ആശങ്കകൾ ഒഴിവാക്കുക. നിങ്ങൾ എന്താണെന്നും എന്താണ് ചെയ്യുന്നതെന്നും നിങ്ങൾ തന്നെ മനസിലാക്കാൻ ശ്രമിക്കുകയും ചെയ്യുക.

മീനം: ജീവിതം അടുക്കും ചിട്ടയുമുള്ളതാക്കാൻ നിങ്ങൾ കഠിനമായി പരിശ്രമിക്കും. എന്നാൽ ചില പ്രശ്‌നങ്ങളില്‍ ഫലപ്രദമായ പരിഹാരങ്ങൾ കാണാനാകില്ല. നിങ്ങൾ ക്ഷമപാലിക്കണം. കാര്യങ്ങളെ അവ വരുന്നതുപോലെ കാണാനും ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനും പുരോഗതിയുണ്ടാക്കാനുമുള്ള ശ്രമങ്ങൾ താത്‌ക്കാലികമായി മാറ്റി വയ്‌ക്കുന്നതാണ് ഉത്തമം.

മേടം: ഇന്ന് നിങ്ങളുടെ ദിവസം സന്തോഷപ്രദമായിരിക്കും. പ്രത്യേകിച്ചും നിങ്ങളുടെ കുടുംബാന്തരീക്ഷത്തിൽ. വിവാഹത്തിന് ഏറ്റവും അനുയോജ്യമായ സമയമാണിത്. ഇന്ന് നിങ്ങളുടെ ജീവിത പങ്കാളിയുമായ നല്ല ചില നിമിഷങ്ങള്‍ നിങ്ങൾ പങ്കിടും. നിങ്ങൾക്കിന്ന് സാമ്പത്തിക വിജയമുണ്ടാകും. രസകരമായ യാത്രകൾക്കും ഇന്ന് സാധ്യതയുണ്ട്. നിങ്ങളുടെ വൈകാരികമായ പെരുമാറ്റം നിങ്ങളുടെ ജീവിതപങ്കാളിയിൽ ദേഷ്യം ഉണ്ടാക്കിയേക്കാം. ജോലിയില്‍ നിങ്ങൾക്കിന്ന് പ്രശംസയും അഭിനന്ദനങ്ങളും ലഭിക്കും. വാദപ്രതിവാദങ്ങളിൽ നിന്നും സംഘർഷങ്ങളിൽ നിന്നും കഴിയുന്നത്ര അകന്ന് നിൽക്കുക. യാത്രകൾക്ക് പറ്റിയ ദിവസമാണ്. കാറ് അല്ലെങ്കിൽ മറ്റ് വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉത്തമ ദിവസമാണിന്ന്.

ഇടവം: ശാരീരികമായും മാനസികമായും സൗഖ്യം അനുഭവപ്പെടും. സാമ്പത്തികവും ഭൗതികവുമായ വിജയങ്ങളും ഉല്ലാസകരമായ നിമിഷങ്ങളും ഇന്ന് വന്നുചേരും. നിങ്ങള്‍ അസൂത്രണം ചെയ്യുന്ന പദ്ധതികള്‍ യാഥാർഥ്യമാകുകയും ഏറ്റെടുത്ത ജോലി അനായാസം പൂർത്തിയാക്കുകയും ചെയ്യും. നിങ്ങൾക്ക് അനുഭവപ്പെടുന്ന സന്തോഷം മറ്റുള്ളവരുമായി പങ്കിടും. ഇന്ന് നിങ്ങളുടെ കണക്ക് കൂട്ടലുകള്‍ ഫലവത്തായി തീരും. നിങ്ങളുടെ മാതൃഭവനത്തിൽ നിന്ന് നല്ല വാർത്തകള്‍ പ്രതീക്ഷിക്കാം. രോഗികൾക്ക് ഇന്ന് ആരോഗ്യത്തില്‍ പെട്ടെന്ന് പുരോഗതിയുണ്ടാകും. വളരെ നാളുകൾക്ക് മുൻപേ പാതിവഴിയിൽ ഉപേക്ഷിച്ച ജോലികൾ വീണ്ടും ആരംഭിക്കപ്പെടും.

മിഥുനം: ഇന്ന് നിങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കുക. ഇന്ന് സ്‌ത്രീകളോട് അമിതമായ അടുപ്പം തോന്നാം. അത് നല്ലതല്ല. ആയതിനാൽ അകലം പാലിക്കുന്നതായിരിക്കും ഉത്തമം. ജലം കാരണം അപകടത്തിന് സാധ്യത കാണുന്നതിനാൽ ജാഗ്രത പാലിക്കുക.

കര്‍ക്കടകം: നിങ്ങൾ സ്വന്തമായി ഉണ്ടാക്കിയ സമ്പാദ്യത്തെക്കുറിച്ച് വ്യതക്തമായ ബോധം നിങ്ങൾക്കുണ്ടായിരിക്കുന്നതാണ്. ആയതിനാൽ പണം ചെലവഴിക്കുന്ന കാര്യത്തിൽ നിങ്ങൾ വളരെ ജാഗരൂകരായിരിക്കും. ഇന്നും നിങ്ങളുടെ കൈയിൽ പണം വന്നുചേരും. നിങ്ങളുടെ പ്രവൃത്തിയിലും സ്വഭാവത്തിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.

Leave a Comment

More News