നാട്ടുനൻമയെ ഓർമിപ്പിച്ച് ഓണക്കളികളുമായി ടാലന്റ് പബ്ലിക് സ്കൂൾ

വടക്കാങ്ങര: സുന്ദരിക്ക് പൊട്ടു കുത്തിയും കൈക്കുമ്പിളിൽ വെള്ളം നിറച്ചും മത്സരിച്ച് കമ്പവലിച്ചും ഓണാഘോഷത്തിന്റെ നന്മകളെ വീണ്ടെടുത്ത് ടാലന്റ് പബ്ലിക് സ്കൂളിലെ കുരുന്നുകൾ. പോയ കാലത്തിൻറെ നന്മകളെ തൊട്ടറിഞ്ഞ് കളികളിൽ ലയിച്ച് കുട്ടികൾ ഓണാഘോഷത്തിലമർന്നപ്പോൾ പ്രോത്സാഹിപ്പിക്കാൻ അധ്യാപകരും കൂടെക്കൂടി.

ഓണാഘോഷത്തിന്റെ ഭാഗമായി വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂളിലാണ് നാടൻ കളികളുടെ വീണ്ടെടുപ്പിന് വേദിയൊരുക്കിയത്. വിഭവസമൃദ്ധമായ ഓണസദ്യക്കൊപ്പം കളികളും ഒത്തുചേർന്നപ്പോൾ കുട്ടികളും ഓണാഘോഷത്തിൽ ലയിച്ചു.

ആഘോഷ പരിപാടികൾക്ക് സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി നേതൃത്വം നൽകി. സി.സി.എ കൺവീനർ രജീഷ്, അസിസ്റ്റൻറ് കൺവീനർ റഫീഖ്, സ്റ്റാഫ് സെക്രട്ടറി ജസീന, ഉഷ, തഹ്സീൻ, അർജുൻ, മോണ്ടിസോറി ഹെഡ് സാമിയ, പ്രൈമറി ഹെഡ് മെറീന തുടങ്ങിയവർ നേതൃത്വം നൽകി.

വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിലെ ഓണാഘോഷത്തിൽ നിന്ന്

Leave a Comment

More News