രാശിഫലം (13-09-2025 ശനി)

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് നല്ലൊരു ദിവസമാണ്. നിങ്ങളുടെ ജോലിസാമര്‍ത്ഥ്യത്തേയും ആസൂത്രണ മികവിനേയും മേലധികാരികള്‍ അങ്ങേയറ്റം പ്രശംസിക്കും. നിങ്ങള്‍ക്ക് സമൂഹിക അംഗീകാരം നോടാനാകും. പിതാവുമായി നല്ലബന്ധം പുലര്‍ത്താനും അദ്ദേഹത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കാനും ഇന്ന് നിങ്ങള്‍ക്ക് അവസരമുണ്ടാകും. ഭൂമിയും മറ്റ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇന്ന് നല്ല ദിവസമാണ്.

കന്നി: ഇന്ന് നിങ്ങള്‍ ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും. സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരില്‍ നിന്നും പിന്തുണ ലഭിക്കാനും സാധ്യത. വിദേശത്തേക്ക് പോകാൻ തയ്യാറായിട്ടുള്ളവർക്ക് അനുകൂല ദിനം. വിദൂര ദേശങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ നിങ്ങള്‍ക്ക് സംതൃപ്‌തി നല്‍കും. ഉല്ലാസകരമായ ഒരു ദിവസമാകും ഇന്ന്.

തുലാം: വാദപ്രതിവാദങ്ങള്‍, ഏറ്റുമുട്ടല്‍, അനാരോഗ്യം, മുന്‍കോപം, ചീത്ത വാക്കുകള്‍ ഇവയെല്ലാം ഇന്ന് നിങ്ങളുടെ സന്തോഷത്തെ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. ശ്രദ്ധയോടെ പെരുമാറാന്‍ ശ്രമിക്കുക. ഓരോ ചുവടും ഓരോ വാക്കും സൂക്ഷ്‌മതയോടെയാകണം. അപ്രതീക്ഷിത സാമ്പത്തിക ലാഭം ഇന്ന് നിങ്ങള്‍ക്ക് അൽപ്പം ആശ്വാസവും സന്തോഷവും നൽകും. ആത്മീയതയും ബൗദ്ധികമായ യത്നങ്ങളും നിങ്ങള്‍ക്കാവശ്യമായ സമാധാനം നല്‍കും.

വൃശ്ചികം: ആഹ്ളാദവും ഉല്ലാസവും നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവിടും. പുതിയ തരം വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കാൻ സാധ്യത. നിങ്ങളുടെ ജീവിതപങ്കാളി ഇന്ന് നിങ്ങള്‍ക്കായി പ്രത്യേകം സ്വാദിഷ്‌ടമായ വിഭവങ്ങൾ ഒരുക്കിയേക്കാം. സമൂഹത്തില്‍ ബഹുമാനവും അംഗീകാരവും ലഭിക്കും.

ധനു: ആരോഗ്യം, സമ്പത്ത്, സന്തോഷം ഇവയെല്ലാം വന്ന് ചേരും. വീട്ടിലെ ഐക്യവും സമാധാനവും നിങ്ങളെ ദിവസം മുഴുവനും ഊര്‍ജ്വസ്വലനും ഉന്മേഷവാനുമാക്കും. തൊഴിലില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണയും അധ്വാനത്തിനനുസരിച്ച് ഫലവും ഉണ്ടാകുന്നത് നിങ്ങളെ സന്തോഷിപ്പിക്കും.

മകരം: നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കില്ല. മാതാപിതാക്കളുടേയും കുട്ടികളുടേയും അനാരോഗ്യവും അവരുമായുളള അഭിപ്രായഭിന്നതയും നിങ്ങളുടെ വിഷമതകള്‍ക്ക് ആക്കം കൂട്ടും. ഇന്ന് മേലുദ്യോഗസ്ഥരെ പ്രീതിപ്പെടുത്താന്‍ നിങ്ങള്‍ പതിവിലും കൂടുതല്‍ അധ്വാനിക്കേണ്ടി വരും. സുഹൃത്തുക്കളുമായോ എതിരാളികളുമായോ വാദപ്രതിവാദങ്ങള്‍ക്ക് പോകാതിരിക്കുക.

കുംഭം: വിദ്യാര്‍ഥികള്‍ പഠനകാര്യങ്ങളില്‍ ഇന്ന് വളരെയേറെ മികവ് പ്രകടിപ്പിക്കും. സാമ്പത്തിക ചെലവുകള്‍ അധികരിക്കാന്‍ സാധ്യതയുണ്ട്. വസ്‌തുക്കളോ സ്വത്തോ സംബന്ധിച്ച ഇടപാടുകളില്‍ വളരെ ജാഗ്രത പുലര്‍ത്തുക. ബാലിശമായ സംസാരം നിര്‍ത്തി പക്വതയോടെ പെരുമാറുക.

മീനം: സുപ്രധാനമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകുക. നിങ്ങളുടെ സർഗാത്മകമായ കഴിവുകളും ഉറച്ച തീരുമാനവും നിങ്ങളെ വിജയത്തിലേക്ക് നയിക്കാം. സമൂഹത്തില്‍ നിങ്ങളുടെ അന്തസ് ഉയരാൻ സാധ്യത. നിങ്ങളെ പിന്തുണക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ജീവിതപങ്കാളിയെ ലഭിക്കും.

മേടം: തെരുവോരങ്ങളില്‍ നിന്നും ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഇന്ന് നിങ്ങളുടെ മനസ് അസ്വസ്ഥമായിരിക്കും. അല്ലെങ്കില്‍ നിങ്ങളുടെ ആരോഗ്യം കൂടുതൽ മോശമായേക്കും. സഹപ്രവര്‍ത്തകരുമായി സന്തോഷപൂര്‍വം ഇടപഴകുന്നത് ജോലി സ്ഥലത്ത് ഗുണകരമായേക്കും.

ഇടവം: ഇന്ന് നിങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവരായിരിക്കും. ഇത് ജോലിയില്‍ തികഞ്ഞ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങളെ സഹായിക്കും. തന്മൂലം നിങ്ങളുടെ ജോലി വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. ധനപരമായ കാര്യങ്ങളിലും നിങ്ങൾക്ക് ഇന്നൊരു ഭാഗ്യദിവസമാണ്. കുടുംബത്തിലെ സമാധാനപരമായ അന്തരീക്ഷം ഇന്നത്തെ സായാഹ്നം സന്തോഷകരമാക്കും.

മിഥുനം: നിങ്ങളുടെ കോപവും സംസാരവും വിപത്ത് ക്ഷണിച്ച് വരുത്തും എന്നതുകൊണ്ട് ശ്രദ്ധിക്കുക. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായുള്ള ഇടപഴകലില്‍ ഇത് തെറ്റിദ്ധാരണകള്‍ക്ക് കാരണമായേക്കാം. ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മാനസിക പിരിമുറുക്കത്തിനും ഇത് ഇടവരുത്തിയേക്കാം. നേത്ര സംബന്ധമായ അസുഖങ്ങൾക്ക് സാധ്യത. അപകടങ്ങള്‍ക്കും അമിത ചെലവുകള്‍ക്കും സാധ്യത.

കര്‍ക്കടകം: നിങ്ങളുടെ ഊര്‍ജ്വസ്വലത ആഗ്രഹിച്ചതെന്തും നേടിയെടുക്കാന്‍ സഹായിക്കും. ബിസിനസിലും സാമ്പത്തിക കാര്യങ്ങളിലും ഇന്ന് നേട്ടം ഉണ്ടാകും. നിങ്ങളുടെ വരുമാനം ഗണ്യമായി വര്‍ധിക്കും. ദീര്‍ഘകാലത്തിന് ശേഷം ഒരു സുഹൃത്തിനെ ഇന്ന് കണ്ടുമുട്ടും.

Leave a Comment

More News