നവകേരള സദസിൽ പരാതികളുമായി എത്തിയവരുടെ തള്ളിക്കയറ്റം

കാസര്‍ഗോഡ്: എല്‍ഡി‌എഫ് സര്‍ക്കാരിന്റെ പദ്ധതിയായ നവകേരള സദസില്‍ പരാതികളുമായി എത്തിയവരുടെ വന്‍ തിരക്ക്. കാസർഗോട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി പതിനായിരത്തിലധികം പരാതികളാണ് ഇതുവരെ ലഭിച്ചത്. നായനാർമൂല ചെങ്കള പഞ്ചായത്ത് സ്റ്റേഡിയത്തിൽ നവകേരള സദസിന്റെ ഭാഗമായി സ്ഥാപിച്ച പരാതി കൗണ്ടറുകളിൽ പൊതുജനങ്ങളിൽ നിന്ന് 3450 പരാതികൾ ലഭിച്ചു.

രാവിലെ 8 മണിമുതല്‍ പരാതികളുമായി എത്തിത്തുടങ്ങി. സ്ത്രീകൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ എന്നിവർക്ക് പരാതി നൽകാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിരുന്നു. വേദിക്ക് സമീപം 22 പരാതി കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. പ്രാദേശിക റോഡ് വികസനം, ലൈഫ് ഭവന പദ്ധതി, വിവിധ ക്ഷേമ പദ്ധതികൾക്കുള്ള അപേക്ഷകൾ, ഭൂപ്രശ്നങ്ങൾ, മറ്റ് പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പൊതുവായ പരാതികൾ ലഭിച്ചു.

പരാതികള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ക്കായി പോര്‍ട്ടലിലൂടെ നല്‍കും. ഒരാഴ്ച മുതല്‍ ഒന്നര മാസത്തിനകം പരാതികള്‍ തീര്‍പ്പാക്കും. പരാതി കൈപ്പറ്റുന്ന ജില്ലാതല ഉദ്യോഗസ്ഥര്‍ രണ്ടാഴ്ചയ്ക്കകം ഈ പരാതി തീര്‍പ്പാക്കി വിശദമായ മറുപടി നല്‍കി അപ്ലോഡ് ചെയ്യും. കൂടുതല്‍ നടപടികള്‍ ആവശ്യമുള്ള പരാതികള്‍ പരമാവധി നാല് ആഴ്ചക്കുള്ളില്‍ തീര്‍പ്പാക്കും. കാഞ്ഞങ്ങാട് നവകേരള സദസിൽ ഇതുവരെ ലഭിച്ചത് 2800 ഓളം പരാതികളാണ്. ഉദുമയിലും3733 ഓളം പരാതികൾ എത്തി. തൃക്കരിപ്പൂരിലും സ്ഥിതി സമാനമായിരുന്നു. ക്ഷേമ പെൻഷൻ, സ്വന്തമായൊരു വീട്, ലോൺ തിരിച്ചടവ് മുടങ്ങി ജപ്തി ഭീഷണി, എന്‍റോസള്‍ഫാന്‍ ദുരിത ബാധിതർ അടക്കം നവകേരള സദസിന്‍റെ പരാതി കൗണ്ടറുകളിലേക്ക് എത്തി.ഇന്നലെ മഞ്ചേശ്വത്ത് നിന്നും 1908 പരാതികൾ ലഭിച്ചിരുന്നു.

 

Print Friendly, PDF & Email

Leave a Comment

More News