മക്കരപ്പറമ്പ് – മങ്കട റോഡിന്റെ ശോച്യാവസ്ഥ; വെൽഫെയർ പാർട്ടി നിവേദനം നൽകി

പൊതുമരാമത്ത് വകുപ്പ് പെരിന്തൽമണ്ണ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിവേദനം നൽകുന്നു

മക്കരപ്പറമ്പ് : മക്കരപ്പറമ്പ് – മങ്കട റോഡിന്റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് പെരിന്തൽമണ്ണ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിവേദനം നൽകി.

പെരിന്തൽമണ്ണ പി.ഡബ്ല്യു.ഡി ഓഫീസിൽ സമർപ്പിച്ച നിവേദനത്തിൽ ശക്തമായ മഴക്കെടുതിയിൽ റോഡ് പല ഭാഗങ്ങളിലും പൊട്ടിപ്പൊളിഞ്ഞ് വലിയ ഗർത്തങ്ങളായതിനാൽ യാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ അപകട ഭീഷണിയാണ് നേരിടുന്നതെന്ന് ചൂണ്ടിക്കാട്ടി. റോഡിൽ നിരന്തരമായി അപകടങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിൽ എത്രയും വേഗം റീടാറിംഗ് നടത്തി നിലവിലെ അവസ്ഥ പരിഹരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജാബിർ വടക്കാങ്ങര, സെക്രട്ടറി സി.കെ സുധീർ, എ.ടി മുഹമ്മദ്, പി മൻസൂർ, ഷബീർ കറുമുക്കിൽ എന്നിവർ സംബന്ധിച്ചു.

Leave a Comment

More News