ബഹിരാകാശ അവശിഷ്ടങ്ങൾ മാറ്റാൻ യുഎസ് ഇനി ഉപഗ്രഹവേധ മിസൈൽ പരീക്ഷണം നടത്തില്ല: കമലാ ഹാരിസ്

വാഷിംഗ്ടൺ: ബഹിരാകാശ അവശിഷ്ടങ്ങൾ കുറയ്ക്കുന്നതിനും ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളെ സംരക്ഷിക്കുന്നതിനുമായി ഇനി വിനാശകരമായ, നേരിട്ടുള്ള അസെന്റ് ആന്റി-സാറ്റലൈറ്റ് (ASAT) മിസൈൽ പരീക്ഷണങ്ങൾ നടത്തില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് അറിയിച്ചു.

ഇത്തരം സംരംഭങ്ങൾ എല്ലാ രാജ്യങ്ങൾക്കും പ്രയോജനകരമാണെന്നും, മറ്റ് സർക്കാരുകളും സമാനമായ പ്രതിജ്ഞകൾ നൽകണമെന്നും, ഇത് ഒരു മാനദണ്ഡമായി സ്ഥാപിക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്നും കമലാ ഹാരിസ് പ്രസ്താവനയിൽ പറഞ്ഞു.

“നേരിട്ടുള്ള ആരോഹണ ആന്റി-സാറ്റലൈറ്റ് (ASAT) മിസൈൽ പരീക്ഷണത്തിലൂടെ ബഹിരാകാശ വസ്തുക്കളെ നശിപ്പിക്കുന്നത് അപകടകരവും നിരുത്തരവാദപരവുമാണ്,” കാലിഫോർണിയയിലെ വാൻഡൻബർഗ് ബഹിരാകാശ സേനാ താവളത്തിൽ സംസാരിക്കവേ അവർ മുന്നറിയിപ്പ് നൽകി. ഇത്തരമൊരു പ്രസ്താവന നടത്തുന്ന ആദ്യ രാജ്യമാണ് അമേരിക്ക.

2021 നവംബറിലെ റഷ്യയുടെ നേരിട്ടുള്ള ആരോഹണ ASAT മിസൈൽ പരീക്ഷണം തെളിയിക്കുന്നതുപോലെ, ഈ പ്രതിജ്ഞ ബഹിരാകാശ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും എതിരായ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നു. 2007ൽ ചൈനയും സമാനമായ പരീക്ഷണം നടത്തിയിരുന്നു.

“ഈ പരീക്ഷണങ്ങൾ മൂലമുണ്ടാകുന്ന ദീർഘകാല അവശിഷ്ടങ്ങൾ ഇപ്പോൾ എല്ലാ രാജ്യങ്ങളുടെയും സുരക്ഷ, സാമ്പത്തിക, ശാസ്ത്രീയ താൽപ്പര്യങ്ങൾക്ക് നിർണായകമായ ഉപഗ്രഹങ്ങളെയും മറ്റ് ബഹിരാകാശ വസ്തുക്കളെയും ഭീഷണിപ്പെടുത്തുകയും ബഹിരാകാശത്ത് മനുഷ്യരെ അപകടത്തിലാക്കുകയും ചെയ്യുന്നു,” ഹാരിസ് പറഞ്ഞു. മൊത്തത്തിൽ, ഈ പരീക്ഷണങ്ങള്‍ ബഹിരാകാശത്തിന്റെ ദീർഘകാല പ്രവർത്തനക്ഷമതയെ അപകടപ്പെടുത്തുകയും, എല്ലാ രാജ്യങ്ങളുടെയും ബഹിരാകാശ പര്യവേക്ഷണത്തെയും ഉപയോഗത്തെയും അപകടത്തിലാക്കുകയും ചെയ്യുന്നു, അവര്‍ അഭിപ്രായപ്പെടുന്നു.

ഡിസംബറിൽ നടന്ന ജോ ബൈഡൻ-ഹാരിസ് അഡ്മിനിസ്ട്രേഷന്റെ ദേശീയ ബഹിരാകാശ കൗൺസിൽ ഉദ്ഘാടന യോഗത്തിൽ ദേശീയ സുരക്ഷാ ബഹിരാകാശ നിയമങ്ങൾക്കായുള്ള നിർദ്ദേശങ്ങൾ ഹാജരാക്കാൻ ദേശീയ സുരക്ഷാ ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കാൻ ഹാരിസ് ദേശീയ സുരക്ഷാ കൗൺസിൽ സ്റ്റാഫിനോട് നിർദ്ദേശിച്ചു. “ഇത് പ്രത്യേകിച്ചും പ്രാധാന്യമർഹിക്കുന്നു. കാരണം, വർദ്ധിച്ചുവരുന്ന രാജ്യങ്ങളും സർക്കാരിതര സംഘടനകളും ബഹിരാകാശ സേവനങ്ങളെയും അവശിഷ്ടങ്ങൾക്ക് ഇരയാകാവുന്ന ആസ്തികളെയും ആശ്രയിക്കുന്നു,” ഹാരിസ് കൂട്ടിച്ചേർത്തു.

Print Friendly, PDF & Email

Leave a Comment

More News