മിഷിഗണ്‍: മിഷിഗണിലെ ഗ്രാൻഡ് ബ്ലാങ്ക് ടൗണ്‍ഷിപ്പില്‍ ലാറ്റർ-ഡേ സെയിന്റ്സ് പള്ളിയിൽ ഞായറാഴ്ച മാരകമായ വെടിവയ്പ്പും തീപിടുത്തവും ഉണ്ടായി. വെടിവെപ്പ് നടത്തിയയാളെ പോലീസ് കൊലപ്പെടുത്തി. വെടിവെയ്പ്പില്‍ നാലു പേര് കൊല്ലപ്പെടുകയും എട്ടോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദുരിതബാധിത കുടുംബങ്ങൾക്കായി ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. സംഭവം സുരക്ഷാ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ 11 മണിക്കാണ് സംഭവം ന് നടന്നത്.
ഡിട്രോയിറ്റിൽ നിന്ന് ഏകദേശം 60 മൈൽ വടക്കുപടിഞ്ഞാറായി ഗ്രാൻഡ് ബ്ലാങ്ക് ടൗൺഷിപ്പിലെ പള്ളിയുടെ മുൻവാതിലിലൂടെ 40 വയസ്സുള്ള തോമസ് ജേക്കബ് സാൻഫോർഡ് എന്ന അക്രമി തന്റെ വാഹനം ഇടിച്ചുകയറ്റി, പുറത്തേക്ക് പോയി അകത്തുണ്ടായിരുന്ന നൂറുകണക്കിന് വിശ്വാസികൾക്ക് നേരെ ഒരു അസോൾട്ട് റൈഫിൾ ഉപയോഗിച്ച് വെടിയുതിർത്തതായി അധികൃതർ പറയുന്നു. തുടര്‍ന്ന് പള്ളിക്ക് മനഃപൂർവ്വം തീയിട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു.
അക്രമി ഏതെങ്കിലും തരത്തിലുള്ള ആക്സിലറന്റ് ഉപയോഗിച്ചതായും, ഗ്യാസോലിൻ ഉപയോഗിച്ച് പള്ളിക്ക് തീയിട്ടതായും എടിഎഫ് ബ്യൂറോയിലെ ജെയിംസ് ഡെയർ ഞായറാഴ്ച വൈകുന്നേരം നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. “സംശയാസ്പദമായ” സ്ഫോടകവസ്തുക്കളും അധികൃതർ കണ്ടെത്തിയതായി ഡെയർ പറഞ്ഞു.
പള്ളിയിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതായി അധികൃതർ ഒരു ബ്രീഫിംഗിൽ പറഞ്ഞ. പുതിയ രണ്ട് ഇരകൾ വെടിയേറ്റ് കൊല്ലപ്പെട്ടതാണോ അതോ തീപിടുത്തത്തിൽ മരിച്ചതാണോ എന്ന് അറിയില്ല. കത്തിനശിച്ച പള്ളിയിൽ ഇനിയും നിരവധി ഇരകളെ കാണാതായിട്ടുണ്ടെന്ന് ഗ്രാൻഡ് ബ്ലാങ്ക് ടൗൺഷിപ്പ് പോലീസ് മേധാവി വില്യം റെനി പറഞ്ഞു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരകളിൽ ഒരാളുടെ നില ഗുരുതരമാണെന്നും ഏഴ് പേരുടെ നില തൃപ്തികരമാണെന്നും അദ്ദേഹം ഞായറാഴ്ച ഉച്ചകഴിഞ്ഞ് പറഞ്ഞു.
