കൊറഗർ, മലവേട്ടുവർ സമുദായങ്ങളുടെ സാമൂഹിക-സാമ്പത്തിക, തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചുള്ള KILE പഠന റിപ്പോർട്ട് മന്ത്രി വി ശിവന്‍‌കുട്ടി പ്രകാശനം ചെയ്തു

തിരുവനന്തപുരം: കേരളത്തിലെ കൊറഗർ, മലവേട്ടുവർ സമുദായങ്ങളുടെ സാമൂഹിക-സാമ്പത്തിക, തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് നടത്തിയ ഗവേഷണ പഠനത്തിന്റെ റിപ്പോർട്ട് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് (കെഐഎൽഇ) തൊഴിൽ, പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, പട്ടികജാതി, പട്ടികവർഗ, പിന്നോക്ക വിഭാഗ ക്ഷേമ മന്ത്രി ഒ.ആർ. കേളുവിന് നല്‍കി പ്രകാശനം ചെയ്തു.

8 മാസത്തെ പഠനത്തിലൂടെ സമാഹരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാസർഗോഡ് ജില്ലയിൽ താമസിക്കുന്ന കൊറഗ-മലവേട്ടുവ സമൂഹങ്ങളുടെ ക്ഷേമത്തിനായുള്ള സമഗ്രമായ ശുപാർശകൾ ഈ റിപ്പോർട്ടിൽ അടങ്ങിയിരിക്കുന്നു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് (കെഐഎൽഇ) എക്‌സിക്യൂട്ടീവ് ഡയറക്ടർ സുനിൽ തോമസ്, റിസർച്ച് കോഓർഡിനേറ്റർ ഡോ. റഫീക്ക ബീവി, റിസർച്ച് അസോസിയേറ്റ് ആരിജ ജെ.എസ്., മലവേട്ടുവൻ പ്രതിനിധി കെ. കുഞ്ഞിക്കണ്ണൻ, കൊറഗർ പ്രതിനിധി ഗോപാല എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

പിആര്‍ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News