സാജിത അബൂബക്കർ നാമനിർദേശ പത്രിക നൽകി

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പൂക്കോട്ടൂർ ഡിവിഷനിലേക്ക് യുഡിഎഫ് സ്വതന്ത്രയായി മത്സരിക്കുന്ന സാജിത അബൂബക്കർ മലപ്പുറം ലേബർ ഓഫീസർ മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിക്കുന്നു

പൂക്കോട്ടൂർ: മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പൂക്കോട്ടൂർ ഡിവിഷനിലേക്ക് യുഡിഎഫ് സ്വതന്ത്രയായി മത്സരിക്കുന്ന സാജിത അബൂബക്കർ മലപ്പുറത്ത് റിട്ടേണിങ് ഓഫീസർ മുമ്പാകെ പത്രിക നൽകി. ഇന്ന് (വ്യാഴം) രാവിലെ 11 മണിക്ക് സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും കൂടെ വാഹനങ്ങളുടെ അകമ്പടിയോടെയാണ് സാജിത പത്രിക സമർപ്പിക്കാനെത്തിയത്.

വള്ളുവമ്പ്രം ഡിവിഷൻ ബ്ലോക്ക് മെമ്പർ സുബൈദ മുസ്ലിയാരകത്ത്, പൂക്കോട്ടൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഹാരിഫ ടീച്ചർ, ശിഹാബ് പൂക്കോട്ടൂർ, എൻ ഇബ്‌റാഹിം, കെ അബ്ദുന്നാസർ, ഷഫീഖ് അഹ്‌മദ്, ചേക്കുട്ടി ഹാജി, മുഹമ്മദലി മോഴിക്കൽ, കെ.വി. ആയിഷ ടീച്ചർ, ഉമൈറ, മഹ്ബൂബുറഹ്‌മാൻ, ഹംസ എം, അബ്ദുശുക്കൂർ, വി അബ്ദുൽ അസീസ്, പി ഇബ്‌റാഹിം, പി അബൂബക്കർ, ബി ഫാത്തിമ ടീച്ചർ, സഫിയ വെങ്കട്ട, താഹിറ, പി ഹഫ്‌സത്ത് തുടങ്ങിയവർ അനുഗമിച്ചു. കുടുംബത്തിലെ മുതിർന്ന പ്രതിനിധി സഫിയ കുഞ്ഞാൻ സ്ഥാനാർത്ഥിക്ക് കെട്ടിവെക്കാനുള്ള തുക കൈമാറി.

യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്രയായി മത്സരിക്കുന്ന സാജിത അബൂബക്കർ വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് മുൻ ജില്ലാ സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമാണ്.

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പൂക്കോട്ടൂർ ഡിവിഷനിലേക്ക് യുഡിഎഫ് സ്വതന്ത്രയായി മത്സരിക്കുന്ന സാജിത അബൂബക്കർ നാമനിർദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക കുടുംബത്തിലെ മുതിർന്ന പ്രതിനിധി സഫിയ കുഞ്ഞാനിൽ നിന്ന് ഏറ്റുവാങ്ങുന്നു

 

Leave a Comment

More News