ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ കലാ – സാഹിത്യ വിഭാഗം സൃഷ്ടി യുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കാൻ പോകുന്ന ഓൺലൈൻ കൈയെഴുത്തു മാസികയുടെ കവർ പേജ് പ്രകാശനം നടന്നു .
പ്രവാസിശ്രീ സ്ഥാനാരോഹണ ചടങ്ങിൽ വച്ച് കൈയെഴുത്തു മാസിക “എഴുത്താണി” യുടെ ആദ്യ ലക്കത്തിന്റെ കവർ പേജ് സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ കെ. പി. എ പ്രസിഡന്റ് അനോജ് മാസ്റ്ററിനു കൈമാറി.
പരിപാടിയിൽ പങ്കെടുത്ത വിശിഷ്ട വ്യക്തികളായ ദീപ ജയചന്ദ്രൻ, പ്രദീപ് പുറവങ്കര, മോഹിനി തോമസ്, ആർ ജെ ബോബി, ബിജു മലയിൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കവർ പേജ് പ്രകാശനം
സൃഷ്ടി സാഹിത്യവിഭാഗം കൺവീനർ വിനു ക്രിസ്റ്റി, കെ പി എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, പ്രവാസിശ്രീ ചെയർപേഴ്സൺ അഡ്വ . പ്രദീപ അനിൽ , വൈസ് ചെയർ പേഴ്സൺ മാരായ അഞ്ജലി രാജ് , ഷാമില ഇസ്മായിൽ എന്നിവർ സന്നിഹിതരായിരുന്നു.

