ഹ്യൂസ്റ്റൻ: അമേരിക്കയിലെയും ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിലെ സംഭവ വികാസ പരമ്പരകളെ ആസ്പദമാക്കി – കേരള ഡിബേറ്റ് ഫോറം യുഎസ്എ, സംഘടിപ്പിച്ച ചർച്ചാ സമ്മേളനത്തിലും സംവാദത്തിലും യോജിപ്പും വിയോജിപ്പും ഉൾക്കണ്ഠയും രേഖപ്പെടുത്തി പലരും സംസാരിക്കുകയുണ്ടായി.
അമേരിക്കൻ ഭരണാധികാരികളുടെ പുതിയ പരിഷ്കാരങ്ങളും നയങ്ങളും ലോക ജനതയെയും പൊതുവായി അമേരിക്കൻ ജനങ്ങളെയും എങ്ങനെ ബാധിക്കുന്നു വെന്നു . സംവാദത്തിൽ പരിശോധിക്കുകയുണ്ടായി. നിലയ്ക്കാത്ത യുദ്ധങ്ങൾ, യുദ്ധ ഭീക്ഷണികൾ ലോകത്തിലെ വൻ നഗരമായ ന്യൂയോർക്ക് സിറ്റിയിൽ ഒരു ഇന്ത്യൻ വംശജനായ മംദാനി എന്ന ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് മേയർ സ്ഥാനമേൽക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെയായിരിക്കും?. അമേരിക്കയിലെയും ഇന്ത്യയിലെയും ജനാധിപത്യം, ബഹുസ്വരത, മനുഷ്യാവകാശ ലംഘനങ്ങൾ, വർഗീയത, മതേതരത്വം, സ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം, സ്വതന്ത്ര തെരഞ്ഞെടുപ്പിൽ നടക്കുന്ന, എന്നു പറയപ്പെടുന്ന അട്ടിമറികൾ. ഇപ്പോൾ കത്തി നിൽക്കുന്ന രാഷ്ട്രീയ വിവാദങ്ങൾ, തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു.
ഇന്ത്യയിലെയും കേരളത്തിലെയും സംഭവവികാസങ്ങൾ ചർച്ച ചെയ്തപ്പോൾ, .പൊതുജനങ്ങളെ വിഡ്ഢികളാക്കുന്ന രാഷ്ട്രീയ ഒത്തുകളി. തത്വദീക്ഷയില്ലാത്ത, അവിശുദ്ധമായ രാഷ്ട്രീയ കൂട്ടുകെട്ടുകൾ, പൊതുഖജനാവ് ധൂർത്തടിക്കൽ. ചവിട്ടും തുപ്പും, കേരള രാഷ്ട്രീയക്കാരിൽ നിന്ന് ഏറ്റിട്ടും അവരെ വീണ്ടും തോളിലേറ്റി പൂജിക്കുന്ന, അമേരിക്കൻ മലയാളികളുടെയും, നേതാക്കളുടെയും ഉളുപ്പില്ലായ്മ തുടങ്ങിയവ കേരള ഡിബേറ്റ് ഫോറം സംവാദത്തിൽ ചർച്ചാ വിഷയം ആയിരുന്നു.
ഇൻഡ്യയിലെ, കേരളത്തിലെ ഭരണപ്രതിപക്ഷ കക്ഷികൾ ഉൾപ്പെടുന്ന വിവിധതരം അഴിമതികൾ, അനധികൃത സ്വത്തു സമ്പാദനം, അനധികൃത നിയമനങ്ങൾ, ബന്ധു നിയമനങ്ങൾ, നികുതി വെട്ടിപ്പ്, തട്ടിപ്പ്, ബിനാമി ഇടപാടുകൾ, ലഹരിമരുന്ന്, സ്വർണ്ണക്കടത്ത്, കള്ളക്കടത്ത്, അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ, വിവിധ കുംഭകോണങ്ങൾ, മുടന്തൻ ന്യായങ്ങൾ, പിഴവുകൾ, രാഷ്ട്രീയ പാർട്ടികളുടെ തത്വദീക്ഷ ഇല്ലായ്മ, അവരുടെ കാലുമാറ്റം കാലുവാരൽ, ജനപ്രതിനിധികളെ ചാക്കിട്ടു പിടുത്തം, കൊള്ള, കൊല, ബലാത്സംഗം, മതനേതാക്കളുടെ വർഗീയ കക്ഷികളുടെ അഴിഞ്ഞാട്ടം, മതമൗലികവാദം വർഗീയത, വിലക്കയറ്റം, നികുതി വർദ്ധന അമിത കടമെടുപ്പ്, സ്വന്തക്കാരെ വകുപ്പുകളിൽ തിരുകിക്കയറ്റി ഖജനാവ് കൊള്ള, കടുംവെട്ട്, വികസന മുരടിപ്പ്, രാഷ്ട്രീയ മലക്കം മറിച്ചിലുകൾ, കാലു മാറ്റങ്ങൾ, അവസരവാദം, ഭരണപക്ഷ പ്രതിപക്ഷ ഒത്തുകളി, ആടിനെ പട്ടിയാക്കൽ, പൊതുജനങ്ങളെ കബളിപ്പിക്കലുകൾ, ജനാധിപത്യത്തിൻറെ കടക്കൽ കത്തി, പ്രവാസികളുടെ മേൽ കുതിര കയറ്റം, പ്രവാസികളെ ഞെക്കി പിഴിയൽ, തുടങ്ങിയ എല്ലാ വിഷയങ്ങളും ഇവിടെ ചർച്ചയ്ക്കും ഡിബേറ്റ്നും വിധേയമാക്കി.
“ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണകക്ഷിയെയോ അവരുടെ ഭരണത്തെയോ വിമർശിക്കുന്നവരെ നാടുകടത്തും കെട്ടുകെട്ടിക്കും അതുപോലെ ഇപ്പോഴത്തെ അമേരിക്കൻ ഭരണകർത്താവിനെ വിമർശിക്കുന്നവരെ തിരിച്ചും തുരത്തും കെട്ടുകെട്ടിക്കും” എന്ന് ഡിബേറ്റിൽ പങ്കെടുത്ത ഒരു വ്യക്തി വളരെ ശക്തമായി തുറന്നടിച്ചപ്പോൾ ഇപ്പോഴത്തെ ഇന്ത്യൻ ജനാധിപത്യത്തെയും അമേരിക്കൻ ജനാധിപത്യത്തെയും താരതപ്പെടുത്തി കൊണ്ടുള്ള ഒരു പഠനമാണ് വേദിയിൽ അരങ്ങേറിയത്. ഇന്ത്യയിൽ വർഗീയത ആളിക്കത്തിച്ച്, ജനങ്ങളെ പമ്പര വിഡ്ഢികളാക്കിക്കൊണ്ട് ജനാധിപത്യത്തെ തന്നെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. അവിടെ ഒരുതരം തിരുവാക്കിനെതിർവാക്കില്ലാത്ത മാതിരിയാണ് ഭരണം നടക്കുന്നത്. വിവിധ രീതിയിലുള്ള ഭരണഘടന ലംഘനങ്ങൾ നടക്കുന്നു. പ്രതിപക്ഷ കക്ഷികളെ ഭിന്നിപ്പിച്ചുള്ള ഒരു ഭരണമാണ് അവിടെ നടക്കുന്നത്. പ്രതിപക്ഷങ്ങൾ വാ തുറന്നാൽ മിക്കവാറും അതിനെ ദേശ ദ്രോഹമായി വ്യാഖ്യാനിക്കുന്നു. പ്രതിപക്ഷങ്ങളും അവസരത്തിനൊത്ത് ഉയരുന്നില്ല. അവരുടെ ഇടയിലും അധികാര തർക്കങ്ങളാണ്. മാധ്യമങ്ങൾ മിക്കവാറും ഒക്കെ ഭരണകക്ഷികൾക്ക് ഓശാന പാടകരായി മാറി. ജനാധിപത്യത്തിന്റെ നാലാം തൂണുകൾ എന്ന് പറയപ്പെടുന്ന മാധ്യമങ്ങളും ഭരണകക്ഷിയുടെ ചൊൽപ്പടിക്കാരായി. അല്ലെങ്കിൽ അവർക്ക് പലതും നഷ്ടപ്പെടും. എന്ന് പലരും അഭിപ്രായപ്പെട്ടു..
എന്നാൽ അമേരിക്കൻ ഭരണ സംവിധാനത്തിലേക്ക് വരുമ്പോൾ ഇവിടത്തെ ഫെഡറൽ സ്റ്റേറ്റ് മറ്റു പ്രാദേശിക ഭരണ സംവിധാനങ്ങൾ വളരെ ശക്തമായി തന്നെ നിലകൊള്ളുന്നു. ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡൻഡ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ നയങ്ങളും, ഏകപക്ഷീയമായി പ്രഖ്യാപിച്ച താരീഫുകളും ലോകത്താകമാനം വിമർശന വിധേയമായപ്പോൾ അദ്ദേഹം ചില മലക്കംമറിച്ചിലുകൾ നടത്തി എന്നുള്ളത് ശരി തന്നെ. പക്ഷേ അദ്ദേഹം ഓട് പൊളിച്ചോ, വർഗീയത ആളിക്കത്തിച്ചോ അധികാരത്തിൽ വന്ന ഒരു വ്യക്തിയല്ല. ഇവിടുത്തെ നീതിന്യായ വ്യവസ്ഥകളും മാധ്യമസ്വാതന്ത്ര്യവും അധികം കേടുകൂടാതെ തന്നെ നിലനിൽക്കുന്നു. ലോകത്തുള്ള എല്ലാ ജാതിമതസ്ഥരും അമേരിക്കയിൽ ജീവിക്കുന്നു.ഇന്ത്യയിൽ ഭൂരിപക്ഷ മതവർഗീയ ഭരണം വളരെ ശക്തമായി തന്നെ തുടരണം, അവിടെ മതനിരപേക്ഷത പാടില്ലാ എന്ന് വാദിക്കുന്നവർ അമേരിക്കയിൽ എത്തുമ്പോൾ, അവർ അമേരിക്കയിലെ എല്ലാ മതസ്വാതന്ത്ര്യവും അനുഭവിക്കുന്നു, . അതുപോലെ അമേരിക്കയിൽ മതനിരപേക്ഷത സ്ഥിരമായി നിലനിർത്തണമെന്നും വാദിക്കുന്നു. അത്തരക്കാരുടെ ഇരട്ടത്താപ്പും, ഹിപ്പോക്രസിയും ഡിബേറ്റിൽ പങ്കെടുത്ത ചിലർ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ എന്നല്ല ലോകത്ത് ഒരിടത്തും ന്യൂനപക്ഷ മത വിശ്വാസികളെ വേട്ടയാടാൻ അനുവദിച്ചുകൂടാ. അത്തരം മനുഷ്യാവകാശ ധ്വംസനങ്ങൾ സർവ്വ രാജ്യങ്ങളിലും എതിർക്കപ്പെടണം.ശക്ത ക്ഷയിക്കപ്പെട്ട ലോക സംഘടന യുഎൻഓ പോലും ഇത്തരം മനുഷ്യാവകാശ പ്രശ്നങ്ങളിൽ ഇടപെടണം.
ഏകദേശം നാല് മണിക്കൂർ നീണ്ടു നിന്ന ഈ ഓപ്പൺ ഫോറത്തിലും സംവാദത്തിലും വിവിധ രാഷ്ട്രീയ കക്ഷികളുടെ അനുഭാവികളും, സാമൂഹ്യ സംഘടന പ്രതിനിധികളും, പത്രമാധ്യമ പ്രവർത്തകരും വളരെ സജീവമായി തന്നെ പങ്കെടുത്തു. .
തോമസ് കോവല്ലുർ, ജോർജ് എബ്രഹാം, തോമസ് ഓലിയാൻകുന്നേൽ, സജി കരിമ്പന്നൂർ, ജോർജ് നെടുവേലി, എബ്രഹാം ഡെൻവർ, ബ്ലസൻ ഹ്യൂസ്റ്റൺ, ജോൺ കുന്തറ, ജോർജ് പുത്തൻകുരിശ്, ഫിലിപ്പ് കല്ലട, പി.ബി.പീതാംബരൻ, കുഞ്ഞമ്മ മാത്യു, ജോസഫ് അച്ചാറ, അബ്ദുൾ നസീർ, മാത്യു വട്ടപ്പള്ളി, കെ.ടി.ജോസഫ്, എ.സി.ജോർജ് തുടങ്ങിയവർ സംവാദത്തിലും ഓപ്പൺ ഫാറത്തിലും ചോദ്യങ്ങൾ ഉന്നയിക്കുകയും, അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.

മുകളിലത്തെ റിപ്പോർട്ട് വായിച്ചു. കൂടാതെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ZOOM വീഡിയോയും കണ്ടു. ഈ മീറ്റിംഗ് വളരെ നന്നായിരിക്കുന്നു വേറിട്ട് നിൽക്കുന്നു. . ഇവിടെ സംഘടനക്കാരുടെയോ, മീറ്റിംഗ് നടത്തിപ്പുകാരുടെയോ അന്യോന്യം ഉള്ള പുകഴ്ത്തലോ ഒക്കലോ ചൊറിയലോ, നീണ്ട നീണ്ട introductions ഒന്നും കണ്ടില്ല. അത് വളരെ നന്നായി. . അതുവഴി ഒത്തിരി സമയം നമ്മൾ സേവ് ചെയ്തു. പിന്നെ അനാവശ്യമായ വിളക്ക് കൊളുത്തലുകൾ, ഷാൾ പൊന്നാട തുടങ്ങിയവയുടെ ചാർത്തലുകൾ ഒന്നും കണ്ടില്ല. സെൽഫ് ഇൻട്രൊഡക്ഷൻ മാത്രം. വേണ്ട സ്വാഗതപ്രസംഗം കണ്ടില്ല. പ്രസംഗത്തിനും അഭിപ്രായപ്രകടനത്തിനും ഇടയിൽ ഒറ്റ വിയോജ്യമല്ലാത്ത പാട്ടുകളുടെ ഡാൻസ് കണ്ടില്ല. അതെല്ലാം നന്നായി. ചില മീറ്റിങ്ങുകൾക്ക് പോയാൽ അവിടെ സംഘടനകളിലെ പഴയ പ്രസിഡണ്ട് മറ്റ് പഴയ ഭാരവാഹികളും, സംഘടനകളുടേം മറ്റ് സ്റ്റേറ്റ് ഭാരവാഹികളും, പിന്നെ മലയാളി എലെക്ടഡ് ഓഫീസേഴ്സ്, പൂജാരികൾച്ചന്മാർ തുടങ്ങിയവരുടെ ആശംസകൾ അങ്ങനെ മനുഷ്യനെ ആകപ്പാടെ തുലച്ചു ബോറടിപ്പിച്ചു വിടുന്ന മീറ്റിംഗ് ആണ് അമേരിക്കയിൽ മിക്ക മലയാളികളും, സംഘടനകളും അവതരിപ്പിക്കുന്നത്. എന്നാൽ ഇവിടെ വിളക്ക് കത്തിക്കൽ ഇല്ല സ്വാഗതം ഇല്ല നീണ്ട സ്വാഗത പ്രസംഗം ഇല്ല, ആരെയും പ്രത്യേക പക്കലില്ല ചൊറിയൽ ഇല്ല എല്ലാവർക്കും തുല്യ അവസരവും തുല്യസമയവും തുല്യനീതിയും കൊടുത്തു എന്നത് വീഡിയോ നോക്കിയാൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ. മറ്റു സംഘടനക്കാരും മറ്റും ഇവരുടെ മീറ്റിംഗ് കണ്ട് പഠിക്കേണ്ടതാണ്. അഭിവാദ്യങ്ങൾ.