രാശിഫലം (04-12-2025 വ്യാഴം)

ചിങ്ങം: അത്ഭുതങ്ങള്‍ സംഭവിക്കുന്ന ദിവസമാണിന്ന്. ഇതിന്‍റെ ഫലമായി ഏറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ജോലിക്കയറ്റത്തിന് സാധ്യത. ഇത് കൂടാതെ പൈതൃക സ്വത്തും ഇന്ന് നിങ്ങള്‍ക്ക് കൈവന്നേക്കും. കലാകായിക സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കും. സാമ്പത്തിക നേട്ടത്തിനും സര്‍ക്കാര്‍ കാര്യങ്ങള്‍ക്കുമായി ബന്ധപ്പെട്ട കടലാസ് ജോലികള്‍ക്ക് ഇന്ന് നല്ല ദിവസമാണ്.

കന്നി: ഇന്ന് നിങ്ങള്‍ക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടാകും. ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. കച്ചവടത്തില്‍ സാമ്പത്തിക നേട്ടമുണ്ടാകും. വിജയത്തിലേക്കുള്ള പാതയില്‍ അക്ഷീണം പ്രവര്‍ത്തിക്കും.

തുലാം: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിനമല്ല. മുന്‍കോപം നിയന്ത്രിക്കാന്‍ ശ്രമിക്കുക. പകരം ധ്യാനവും ആത്മീയതയും നിങ്ങള്‍ക്ക് സമാധാനം നല്‍കും. നിയമവിരുദ്ധമോ അധാർമ്മികമോ ആയ പ്രവര്‍ത്തികളില്‍ നിന്ന് അകന്ന് നില്‍ക്കുക. അവ നിങ്ങളുടെ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുകയേ ഉള്ളൂ. ഒരു പുതിയ ബന്ധം പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നത് നല്ലതല്ല.

വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് ആഹ്ലാദത്തിന്‍റെ ദിവസമാണ്. ഉത്തരവാദിത്ത ഭാരങ്ങളെല്ലാം തത്‌കാലം ഇറക്കിവയ്‌ക്കാം. സുഹൃത്തുക്കളുമായി ഒത്ത് ചേരുന്നത് സന്തോഷം പകരും. ഇന്ന് സമൂഹികമായ അംഗീകാരത്തിന്‍റെയും അഭിനന്ദനങ്ങളുടേയും കൂടി ദിവസമാണ്.

ധനു: ഇന്ന് സന്തോഷത്തിന്‍റെ ദിനമാണ്. ശാരീരികവും മാനസികവുമായ ആരോഗ്യം നിങ്ങള്‍ക്ക് സന്തോഷം പകരും. കുടുംബത്തിലും ജോലിസ്ഥലത്തും സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കും. നിങ്ങള്‍ എല്ലാവരോടും അനുഭാവപൂര്‍വം പെരുമാറും. മാതൃഭവനത്തില്‍ നിന്നുള്ള ഒരു ശുഭവാര്‍ത്ത നിങ്ങള്‍ക്ക് കൂടുതല്‍ ഉല്ലാസം നല്‍കും. എതിരാളികളേക്കാള്‍ ശക്തനാണെന്ന് ഇന്ന് നിങ്ങള്‍ തെളിയിക്കും.

മകരം: ഇന്നത്തെ ദിവസം നിങ്ങള്‍ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തും. നിങ്ങളുടെ കഴിവുകള്‍ മറ്റുള്ളവരില്‍ സന്തോഷം പകരും. ജോലി സ്ഥലത്ത് കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്‌ചവയ്‌ക്കും.

കുംഭം: മറ്റുള്ളവരില്‍ നിന്നും സഹായം ലഭിക്കും. ജോലിയില്‍ സഹപ്രവര്‍ത്തകര്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ക്രിയാത്മകമായ പ്രതികരണം ജനങ്ങളെ ആകര്‍ഷിക്കും. നിങ്ങളുടെ സ്‌നേഹിതരാല്‍ നിങ്ങളുടെ ഈ ദിനം മികച്ച രീതിയില്‍ അവസാനിക്കും.

മീനം: നിങ്ങളുടെ ജീവിതത്തിലെ നിര്‍ണായകമായ ഒരു നിമിഷത്തിലൂടെ കടന്നുപോകേണ്ടതിനാല്‍ ഈ ദിനത്തില്‍ നിങ്ങള്‍ ശ്രദ്ധാലുവായിരിക്കുക. എതിര്‍ ലിംഗത്തില്‍ പെട്ടവര്‍ നിങ്ങളെ വാഴ്ത്തിപ്പറയാനുള്ള അവസരം ഇന്ന് ഉണ്ടാകും. നിങ്ങളുടെ പെരുമാറ്റം ഇന്ന് നിങ്ങളെ അപകടപ്പെടുത്തിയേക്കാം.

മേടം: ഇന്ന് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം കാണിക്കേണ്ടിവരും. കുടുംബത്തിന്‍റെ ആവശ്യങ്ങള്‍ക്കായിരിക്കും മുന്‍ഗണന. ഇത് ക്ലേശകരമായിരിക്കും. നിങ്ങളുടെ വാക്കും കോപവും നിയന്ത്രിക്കുക. അല്ലെങ്കില്‍ പ്രിയപ്പെട്ടവരുടെ മനസിനെ വ്രണപ്പെടുത്തേണ്ടിവരും. ഇത്തരം പ്രവര്‍ത്തനങ്ങളേയും തര്‍ക്കങ്ങളേയും നിങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രശ്‌ന സങ്കീര്‍ണമാക്കാന്‍ അനുവദിക്കരുത്. അനാവശ്യച്ചെലവുകള്‍ ഒഴിവാക്കുക.

ഇടവം: ഇന്ന് അപ്രതീക്ഷിത ധനാഗമത്തിന്‍റെ ദിവസമാണ്. പുതിയ സാമ്പത്തിക സ്രോതസ് നിങ്ങള്‍ക്ക് മുമ്പില്‍ തുറക്കും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. വിനോദത്തിനും ഉല്ലാസത്തിനും വേണ്ടി കുറച്ച് പണം ചെലവാക്കും. കുടുംബത്തില്‍ സമാധാനപരമായ അന്തരീക്ഷം ഉണ്ടാകും.

മിഥുനം: ഇന്ന് നിങ്ങള്‍ക്ക് ഗുണകരമായ ദിവസമല്ല. നിങ്ങളുടെ കോപവും സംസാരവും വിപത്ത് ക്ഷണിച്ച് വരുത്തും. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായുള്ള ഇടപഴകലില്‍ തെറ്റിദ്ധാരണകള്‍ സംഭവിച്ചേക്കാം. അത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മാനസിക പിരിമുറുക്കത്തിനും കാരണമാകും. നിങ്ങളുടെ കുടുംബത്തെ വേദനിപ്പിക്കുന്ന തരത്തിലാകാം ഇന്നത്തെ നിങ്ങളുടെ പെരുമാറ്റം. നിങ്ങൾക്കിന്ന് കണ്ണിന് അസുഖം ബാധിച്ചേക്കാം. അപകടങ്ങള്‍ക്കും അമിതച്ചെലവുകള്‍ക്കും സാധ്യത.

കര്‍ക്കടകം: ആഗ്രഹിച്ചതെല്ലാം നേടിയെടുക്കാനാകുന്ന ദിനം. ബിസിനസിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാകും. നിങ്ങളുടെ വരുമാനം ഗണ്യമായി വര്‍ധിക്കും. നിങ്ങൾക്കിന്ന് ധനസമാഹരണത്തിന് പറ്റിയ സമയം. ദീര്‍ഘകാലത്തിന് ശേഷം ഒരു സുഹൃത്തിനെ കണ്ടുമുട്ടുന്നത് സന്തോഷം പകരും. കുടുംബത്തോടൊപ്പം ഒരു യാത്ര നടത്താന്‍ സാധ്യത.

Leave a Comment

More News