കെ.യു.ടി.എ ഫുട്‌ബോൾ; മർകസ് സ്കൂളിന് ഇരട്ട വിജയം

കുന്ദമംഗലം: കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ കെ.യു.ടി.എ കുന്ദമംഗലം സബ് ജില്ല കമ്മിറ്റി ഉറുദു ഡമാക്കാ എന്ന പേരിൽ നടത്തിയ ഫുട്‌ബോൾ മത്സരത്തിൽ വിജയികളായി മർകസ് ബോയ്സ് സ്കൂൾ ടീം.  തലപെരുമണ്ണയിൽ നടന്ന മത്സരത്തിൽ യുപി തലത്തിലും ഹൈസ്കൂൾ തലത്തിലും ഒന്നാമതെത്തിയാണ് മർകസ് ടീം ഇരട്ട വിജയം നേടിയത്. വിജയികൾക്ക് കെ.യു.ടി.എ കുന്ദമംഗലം സബ് ജില്ല പ്രസിഡന്റ് ഫാത്തിമത്ത് സുഹറ ട്രോഫി നൽകി. ടീം അംഗങ്ങളെ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ പിയുടെ നേതൃത്വത്തിൽ അധ്യാപകരും പിടിഎയും    അഭിനന്ദിച്ചു.

Leave a Comment

More News