ജോർജിയയിൽ പോലീസ് ഓഫീസർ വെടിയേറ്റു മരിച്ചു

അറ്റ്‌ലാന്റ: അമേരിക്കയിലെ ജോർജിയയിലുള്ള ഗ്വിനറ്റ് കൗണ്ടിയിൽ ഡ്യൂട്ടിക്കിടെയുണ്ടായ വെടിവെപ്പിൽ  പോലീസ് ഓഫീസർ കൊല്ലപ്പെട്ടു. പ്രദീപ് തമാങ്ങ് (25) ആണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന മറ്റൊരു ഓഫീസർ ഡേവിഡ് റീഡിന് വെടിയേറ്റെങ്കിലും അദ്ദേഹം അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.

ഞായറാഴ്ച രാവിലെ ഏകദേശം 7:30-ഓടെയാണ് ഗ്വിനറ്റ് കൗണ്ടിയിലെ സ്റ്റോൺ മൗണ്ടൻ ഭാഗത്തുള്ള ഹോളിഡേ ഇൻ എക്‌സ്പ്രസ്  ഹോട്ടലീലാണ് സംഭവം നടന്നത്. ഒരു ക്രെഡിറ്റ് കാർഡ് തട്ടിപ്പ് പരാതി അന്വേഷിക്കാനായാണ് ഓഫീസർമാർ ഹോട്ടലിലെത്തിയത്.

35-കാരനായ കെവിൻ ആൻഡ്രൂസ് എന്നയാളാണ് വെടിവെച്ചത്. പ്രതിയെ പോലീസ് വെടിവെച്ച് പരിക്കേൽപ്പിക്കുകയും നിലവിൽ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.ഹോട്ടൽ മുറിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥരെ പ്രതി അകത്തേക്ക് ക്ഷണിക്കുകയും, സംസാരിക്കുന്നതിനിടെ പെട്ടെന്ന് കൈത്തോക്കെടുത്ത് വെടിയുതിർക്കുകയുമായിരുന്നുവെന്ന് പോലീസ് ചീഫ് അറിയിച്ചു. പ്രദീപ് തമാങ്ങ് കഴിഞ്ഞ വർഷമാണ് ഗ്വിനറ്റ് കൗണ്ടി പോലീസ് ഡിപ്പാർട്ട്‌മെന്റിൽ ചേർന്നത്.

ഭൂട്ടാനിൽ ജനിച്ച് പത്ത് വർഷം മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയ പ്രദീപിന്റെ കുടുംബം വർഷങ്ങളായി അവിടെയാണ് താമസിക്കുന്നത്. അദ്ദേഹത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.

Leave a Comment

More News