മഞ്ചേരിയിൽ സൗഹൃദ ഇഫ്താർ സംഗമം

മഞ്ചേരി സോളിഡാരിറ്റി സേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സൗഹൃദ ഇഫ്താർ സംഗമം അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കുന്നു

​മഞ്ചേരി: മനുഷ്യത്വവും കാരുണ്യവും മുൻനിർത്തിയുള്ള സേവന പ്രവർത്തനങ്ങൾക്ക് പൊതുസമൂഹം എല്ലാവിധ പിന്തുണയും നൽകണമെന്ന് അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ പ്രസ്താവിച്ചു. മഞ്ചേരി വിബ്ജിയോർ ഹാളിൽ സോളിഡാരിറ്റി സേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സൗഹൃദ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
​റമദാൻ പകർന്നുനൽകുന്ന സ്നേഹവും സഹാനുഭൂതിയും ജീവിതത്തിൽ പകർത്തണമെന്ന് ചടങ്ങിൽ റമദാൻ സന്ദേശം നൽകിയ സക്കീർ ഹുസൈൻ തുവ്വൂർ ഓർമ്മിപ്പിച്ചു. സോളിഡാരിറ്റി സേവന കേന്ദ്രം ചെയർമാൻ തൗഫീഖ് മമ്പാട് അധ്യക്ഷത വഹിച്ചു

​വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്ത സംഗമത്തിൽ മഞ്ചേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. അനിൽ രാജ്, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. പ്രഭുദാസ്, അഡ്വ. സഫറുള്ള,അജ്മൽ കെ.പി,സക്കീർ വല്ലാഞ്ചിറ, ഡോ. സത്യനാഥൻ,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റ് നിവിൽ ഇബ്രാഹിം, ശൈഖ് മുഹമ്മദ് കാരക്കുന്ന് തുടങ്ങിയവർ സംസാരിച്ചു.

​ഡോ. നിഷാദ് കുന്നക്കാവ് സ്വാഗതവും പി.വി. മുഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു. സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ പങ്കെടുത്ത സംഗമം സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും വേദിയിയായി മാറി.

Leave a Comment

More News