മക്കരപ്പറമ്പ്: സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയയുടെ നേതൃത്വത്തിൽ യൂത്ത് മീറ്റ് സംഘടിപ്പിച്ചു. സോളിഡാരിറ്റി മലപ്പുറം ഈസ്റ്റ് ജില്ലതല ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ മക്കരപ്പറമ്പ് ഏരിയ ടീമിനെ ചടങ്ങിൽ ആദരിച്ചു.
ഏരിയ പ്രസിഡന്റ് ലബീബ് അദ്ധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി മലപ്പുറം ഈസ്റ്റ് ജില്ല സെക്രട്ടറി കെ ഷബീർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ക്രിക്കറ്റ് ടീമംഗങ്ങൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.

