രാശിഫലം (09-03-2026 തിങ്കള്‍)

ചിങ്ങം: നിങ്ങളുടെ എല്ലാ സുഹൃത്ത് ബന്ധങ്ങളെയും ഇന്ന് നിങ്ങള്‍ പരിപോഷിപ്പിക്കും. ജീവിതം എത്രമാത്രം സുന്ദരമാണെന്ന് ഈ മാനുഷിക ബന്ധങ്ങള്‍ നിങ്ങളെ ബോധ്യപ്പെടുത്തും. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ഇന്ന് ദൃഢമാകും. അവരില്‍നിന്ന് എല്ലാത്തതരത്തിലുള്ള സഹകരണവും നിങ്ങൾക്ക് ലഭിക്കും. ഇന്ന് നടത്തുന്ന യാത്ര നിങ്ങളെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിച്ചേക്കും. തൊഴില്‍ രംഗത്തും നിങ്ങൾക്ക് ഇന്ന് നല്ല ദിവസം.

കന്നി: നിങ്ങളെ ഏൽപ്പിച്ച ജോലി ഇന്ന് കൃത്യസമയത്ത് ചെയ്‌തു തീര്‍ക്കാന്‍ കഴിയും. ഇത് ശാന്തമായ അന്തരീക്ഷവും ആരോഗ്യവും നിങ്ങൾക്ക് ഉറപ്പാക്കുന്നു. ഇന്ന് നിങ്ങള്‍ ഉല്ലാസയാത്ര പോകാന്‍ സാധ്യതയുണ്ട്. എന്നാല്‍ അപ്രതീക്ഷിത ചെലവുകള്‍ സൂക്ഷിക്കുക. വിദ്യാര്‍ഥികള്‍ക്കും ഇത് നല്ല സമയമല്ല.

തുലാം: നിങ്ങളുടെ ബിസിനസിനു ഇന്ന് സാമ്പത്തിക സഹായം ലഭിക്കും. നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകള്‍ കൊണ്ട് എളുപ്പത്തില്‍ ആളുകളില്‍ മതിപ്പുളവാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ദിവസങ്ങള്‍ കൊണ്ട് അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഇന്ന് നിങ്ങള്‍ ഉറച്ച തീരുമാനം എടുക്കും. അതിൻ്റെ ഫലമായി നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കുന്നു. ഇന്നത്തെ ദിവസം വൈകുന്നേരത്തെ ഗംഭീരമായ ഒരു സല്‍ക്കാരത്തോടുകൂടി ആഘോഷിക്കുക.

വൃശ്ചികം: ഇന്ന് നിങ്ങള്‍ കോപം നിയന്ത്രിക്കുക. വ്യാകുലതയും, ഉദാസീനതയും ഇന്ന് മനസിനെ അലട്ടും. വാഹനമോടിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുക. നിയമപരമായ കാര്യങ്ങളില്‍ ഇന്ന് ശ്രദ്ധപുലര്‍ത്തണം. അല്ലെങ്കില്‍ അവ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുക. പ്രിയപ്പെട്ടവരുമായി നിസാര പ്രശ്‌നങ്ങളില്‍ നിങ്ങള്‍ ചൂടുപിടിച്ച തര്‍ക്കങ്ങള്‍ നടത്തും.

ധനു: ഇന്ന് നിങ്ങള്‍ക്ക് സമ്പത്തും സുഖാനുഭവങ്ങളും ഒരുപോലെ കൈവരും. സാമ്പത്തികമേഖലയിലും, സമൂഹത്തിലും, കുടുംബത്തിലും ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. പൊതുവില്‍ ഇന്ന് നിങ്ങള്‍ക്ക് ശുഭകരമായ ദിവസമാണ്. ബിസിന നസിൽ ലാഭം വര്‍ധിക്കും. പ്രിയപ്പെട്ടവരുമായി ഒരു വിനോദ യാത്രയ്ക്ക് പോകും. കമിതാക്കള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. അവിവാഹിതര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഇണയെ കണ്ടുമുട്ടാനുള്ള സുവർണാവസരവും ഇന്ന് ഉണ്ടായേക്കും.

മകരം: കുടുംബത്തിൻ്റെയും മക്കളുടേയും കാര്യത്തില്‍ ഇന്ന് സംതൃപ്‌തി ഉണ്ടാകും. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായുമുള്ള കൂടിക്കാഴ്‌ചകള്‍ നിങ്ങളുടെ മനസിന് സന്തോഷം പകരും. ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങള്‍ക്കുവേണ്ടി നിങ്ങൾക്ക് യാത്ര ചെയ്യേണ്ടി വന്നേക്കും. എന്നാല്‍ പെട്ടെന്ന് നേരിടാവുന്ന ചതിക്കുഴികളെ പറ്റി നിങ്ങൾക്ക് ജാഗ്രത വേണം.

കുംഭം: എതിരാളികളുമായി ഇന്ന് നിങ്ങൾ വടം വലിക്ക് പോകാതിരിക്കുക. നിങ്ങൾക്കിന്ന് ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടാകാം. അശ്രദ്ധ നിങ്ങളെ ബുദ്ധിമുട്ടിക്കാം. എന്നാലും ഇന്ന് മാനസികമായ സന്തോഷം അനുഭവപ്പെടും. മേലധികാരികളുമായി ഇടപെടുമ്പോൾ സൂക്ഷിക്കുക. വിനോദകാര്യങ്ങള്‍ക്കായി നിങ്ങൾ പണം ചെലവഴിക്കും. കുട്ടികളെക്കുറിച്ചുള്ള മാനസികസംഘര്‍ഷം നിങ്ങളെ ബാധിക്കും. വിദേശത്തുനിന്ന് വാര്‍ത്തകള്‍ വന്നെത്തും.

മീനം: നിങ്ങളുടെ ഗ്രഹങ്ങൾ ഇന്ന് അനുകൂലമാണ്. എല്ലാത്തരം കലകളിലും മികവ് പുലർത്താൻ അവ നിങ്ങളെ സഹായിക്കും. ബിസിനസിൽ പുതിയ പങ്കാളിത്തത്തിന് ഈ സമയം അനുയോജ്യമാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഒരു പാർട്ടിയോ യാത്രയോ നിങ്ങൾക്ക് ആസൂത്രണം ചെയ്യാം. നിങ്ങളുടെ കുടുംബവുമായുള്ള ബന്ധം നിലനിർത്തുന്നത് നിങ്ങളെ കൂടുതൽ ശക്തരാക്കും. വിജയം നിങ്ങളെ കൂടുതൽ യഥാതഥമായി തിരിച്ചറിയാൻ സഹായിക്കും.

മേടം: ഇന്ന് നിങ്ങൾക്ക് മനസമാധാനം ഉണ്ടാകും. ഒപ്പം നിങ്ങൾക്ക് ഒരുപാട് ആശ്വാസം തരുന്നതിനും കാരണമാകും. ഇന്നത്തെ സന്തുഷ്‌ടമായ മാനസികാവസ്ഥയിൽ നിന്ന് ഒരുപാട് നല്ല ആനുകൂല്യങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതുമായിരിക്കും.

ഇടവം: നിങ്ങൾ ആശയവിനിമയരംഗത്തോ പൊതു പ്രഭാഷണരംഗത്തോ നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിയും. പരസ്‌പരമുള്ള സംഭാഷണങ്ങളില്‍ പോലും നിങ്ങളുടെ വാക്‌ചാതുരി നിങ്ങളുടെ ശ്രോതാക്കളെ അമ്പരപ്പിക്കുന്നതായിരിക്കും. ഒരുപാട് പുതിയ സുഹൃത്തുക്കളെ നേടുന്നതോടൊപ്പം ചില പ്രത്യേക ദീർഘകാല ബന്ധങ്ങൾ ഉണ്ടാക്കുന്നതിനും നിങ്ങളുടെ ഈ കഴിവ് നിങ്ങളെ സഹായിക്കുന്നതായിരിക്കും.

മിഥുനം: ആരോഗ്യം ശ്രദ്ധിക്കണം. കഴിയുമെങ്കില്‍ ഇന്ന് വിശ്രമിക്കുക. യാത്രകള്‍ മാറ്റിവെക്കുകയും അമിത ചെലവ് നിയന്ത്രിക്കുകയും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത് ഒഴിവാക്കുകയും ചെയ്യുക. പുതിയ ഉദ്യമങ്ങള്‍ക്ക് ഇന്ന് നക്ഷത്രങ്ങള്‍ അനുകൂലമല്ല. പ്രശ്‌നമായേക്കാവുന്ന തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും അകന്ന് നില്‍ക്കുക.

കര്‍ക്കിടകം: ഇന്ന് നിങ്ങള്‍ നിരാശനും അസ്വസ്ഥനും ആകും. ശാന്തത പാലിക്കുകയും, ജീവിതത്തിലെ നല്ല കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. അല്ലാത്തപക്ഷം വീട്ടില്‍ പ്രിയപ്പെട്ടവരുമായി നിങ്ങള്‍ കലഹമുണ്ടാക്കും.

Leave a Comment

More News