സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി പൂന്തുറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു സഹായം നൽകി യു എസ് ടി

Shilpa Menon, Vice President and Center Head – Trivandrum Campus, inaugurating new mattress ward at the Poonthura CHC

തിരുവനന്തപുരം:  പ്രമുഖ എഐ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി പൂന്തുറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ രോഗികൾക്ക് ആവശ്യമുള്ള വിവിധ ഉപകരണങ്ങളും മറ്റ് അനിവാര്യ സാമഗ്രികളും സംഭാവന ചെയ്തു.  കമ്പനിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ)  പ്രവർത്തനങ്ങളുടെ ഭാഗമായി  പൂന്തുറ സിഎച്ച്സിയിലെ  രോഗികൾക്കായി ഒരു ഐ സി യു ബെഡ്, മൾട്ടി പാര മോണിറ്റർ,  ഡിജിറ്റൽ ബിപി ഉപകരണം, രണ്ട് കാർഡിയാക്ക്  ടേബിളുകൾ, 100 കൊളോസ്റ്റമി ബാഗുകൾ, 30 ഡയലൈസറുകൾ, 30 മെത്തകൾ, 30 തലയണകൾ, 100 കോട്ടൺ ബെഡ് ഷീറ്റുകൾ, 60 തലയണയുറകൾ, രണ്ട് വീൽചെയറുകൾ, അഞ്ച് എയർ ബെഡുകൾ, അഞ്ച് വാട്ടർ ബെഡുകൾ, 50 ഫൈബർ കസേരകൾ എന്നിവയാണ് കൈമാറിയത്.

തീരദേശ പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾക്ക് 24 മണിക്കൂറും ആരോഗ്യ സേവനങ്ങൾ നൽകിവരുന്ന സ്ഥാപനമാണ് പൂന്തുറയിലെ സാമൂഹിക ആരോഗ്യ കേന്ദ്രം. ദിവസേന 700 മുതൽ 800 വരെ രോഗികൾ ഇവിടം സന്ദർശിക്കുന്നുണ്ട്. വരുമാനം പരിമിതമായതുകൊണ്ടും സർക്കാർ ഇടപെടൽ പര്യാപ്തമല്ലാത്തതു കൊണ്ടും ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ  സിഎച്ച്സിയ്ക്ക്  ബുദ്ധിമുട്ടായി മാറിയിരിക്കുകയായിരുന്നു. ഈ സാമ്പത്തിക ബുദ്ധിമുട്ടുകൾ  മൂലം ആശുപത്രി അധികൃതർ സഹായത്തിനും പിന്തുണയ്ക്കുമായി  യുഎസ് ടിയെ സമീപിക്കുകയായിരുന്നു.

Poonthura Community Health Centre team and UST team

യുഎസ് ടി യുടെ സിഎസ്ആർ പ്രതിനിധികൾ പൂന്തുറയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ അഭ്യർത്ഥന മാനിച്ച്  ആശുപത്രി ഉപകരണങ്ങൾ സിഎച്ച്സിയിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ച്  ആശുപത്രി അധികൃതർക്കു കൈമാറി.“മുമ്പും പല അവസരങ്ങളിലും ചെയ്തിട്ടുള്ളത് പോലെ, പൂന്തുറ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ  അധികൃതർ മുന്നോട്ട് വച്ച അഭ്യർത്ഥനയ്ക്ക്  യുഎസ് ടിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി വിഭാഗത്തിലെ പ്രവർത്തകർ വളരെ വേഗത്തിൽ തന്നെ സഹായം എത്തിക്കാൻ ഇത്തവണയും യത്നിച്ചു. സിഎച്ച്സിയിലെ രോഗികൾക്ക് സഹായമായി ഈ പ്രവർത്തനങ്ങൾ ചെയ്യാൻ  യുഎസ് ടിക്ക് സാധിച്ചു എന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്,”  യുഎസ് ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്‌മെന്റ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ പറഞ്ഞു.

സുനിൽ ബാലകൃഷ്ണനോടൊപ്പം  യുഎസ് ടിയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റും തിരുവനന്തപുരം  മേധാവിയുമായ ശിൽപ മേനോൻ; ഇന്ത്യ – അപാക് മേഖല സിഎസ്ആർ ലീഡ് വിനീത് മോഹൻ;  സിഎസ്ആർ അംബാസഡർ നന്ദ് സുന്ദരം; സീനിയർ ഡെലിവറി മാനേജർ നജീന മുഹമ്മദ്;  കേരള പി ആർ – മാർക്കറ്റിങ് സീനിയർ ലീഡ്  റോഷ്‌നി ദാസ് കെ;  എന്നിവരും ചടങ്ങിൽ പങ്കെടുത്തു.  പൂന്തുറ പുത്തൻപള്ളി വാർഡ് കൗൺസിലർ ഷംന;  മെഡിക്കൽ ഓഫീസർ ഡോ. നിഷ എം; അസിസ്റ്റന്റ് സർജൻ ഡോ. നീന കാസിം; പബ്ലിക് റിലേഷൻസ് ഓഫീസർ മനോജ് വി.പി; ഹെഡ് ക്ലാർക്ക് അൻസാരി; ഹെൽത്ത് സൂപ്പർവൈസർ സിന്ധു കൃഷാന; പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്പർവൈസർ അനിജ കെ; ഹെഡ് നഴ്സ് ഷോജ ബീഗം; എന്നിവർ പൂന്തുറ സാമൂഹിക ആരോഗ്യ കേന്ദ്രത്തെ പ്രതിനിധീകരിച്ചു സന്നിഹിതരായിരുന്നു.

Leave a Comment

More News