സാമ്രാജത്യ സയണിസ്റ്റ് സംഘപരിവാർ വംശീയതയെ ചെറുക്കുക: ടി ഇസ്മാഈൽ

മലപ്പുറം : നിലവിലെ ആഗോള രാഷ്ട്രീയ ക്രമം അനീതിയിലധിഷ്ഠിതമാണെന്നും, ഇതിന് നേതൃത്വം നൽകുന്ന സാമ്രാജത്യ സയണിസ്റ്റ് സംഘപരിവാർ വംശീയതയെ ചെറുക്കണമെന്നും സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി ഇസ്മാഈൽ. സോളിഡാരിറ്റി മലപ്പുറം ഈസ്റ്റ്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉൽഘാടനം ചെയ്ത്കൊണ്ട് സംസാരിക്കുകയിരുന്നു അദ്ദേഹം.

മനുഷ്യാവകാശങ്ങളെയും അന്താരാഷ്ട്ര നിയമങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് ഫലസ്തീൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നടക്കുന്ന കടന്നുകയറ്റങ്ങൾക്കെതിരെ ലോക മനസാക്ഷി ഉണരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളിഡാരിറ്റി ജില്ലാ ജനറൽ സെക്രട്ടറി അൻഫാൽ ജാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സലീം മമ്പാട് മുഖ്യപ്രഭാഷണം നടത്തി. സാമ്രാജ്യത്വ ശക്തികളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ അജണ്ടകളെ തിരിച്ചറിയണമെന്നും സയണിസ്റ്റ് ഭീകരതയ്‌ക്കെതിരായ പ്രതിരോധം കേവലം വൈകാരികമല്ല, മറിച്ച് ബോധപൂർവ്വമായ രാഷ്ട്രീയ പ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ഷബീർ കെ. സ്വാഗതമാശംസിച്ചു. ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് നാസർ വള്ളുവമ്പ്രം സമാപന പ്രസംഗം നടത്തി. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് സാദിഖ് നെല്ലിക്കുന്ന് നന്ദി രേഖപ്പെടുത്തി. അഹ്‌സിൻ ഖിറാഅത്ത് നടത്തി.

 

 

Leave a Comment

More News