‘വിധി കാത്തുനിൽക്കുന്നവർ’ ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിച്ചു

ഡോക്യുമെൻററി പ്രദർശനത്തിൽ സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി സംസാരിക്കുന്നു

മലപ്പുറം: വിചാരണ തടവുകാരനായി 17 വർഷമായി ജയിലിൽ കഴിയുന്ന പരപ്പനങ്ങാടി സകരിയ്യയുടെ ജീവിതവും ഭരണകൂട നീതിനിഷേധങ്ങളും പ്രമേയമാക്കി തയ്യാറാക്കിയ ‘വിധി കാത്തുനിൽക്കുന്നവർ’ എന്ന ഡോക്യുമെന്ററിയുടെ പ്രിവ്യൂ ഷോയും ചർച്ചയും സംഘടിപ്പിച്ചു. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് മലപ്പുറം ഈസ്റ്റിന്റെയും യൂത്ത് സ്പ്രിംഗ് ഫിലിം സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

നീതിന്യായ വ്യവസ്ഥയുടെയും ഭരണകൂട നിലപാടുകളുടെയും ഇരയായി മാറിയ നിരപരാധിയായ ഒരു മനുഷ്യന്റെ നിസ്സഹായാവസ്ഥയും അനന്തമായി നീളുന്ന വിചാരണത്തടവും തുറന്നുകാട്ടുന്നതാണ് ഈ ഡോക്യുമെന്ററി. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഇസ്മായിൽ, സാമൂഹിക പ്രവർത്തകൻ രൂപേഷ് കുമാർ, ‘വിധി കാത്തുനിൽക്കുന്നവർ’ ഡോക്യുമെന്ററി ഡയറക്റ്റർ ഇർഫാൻ ഹാദി എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. സോളിഡാരിറ്റി മലപ്പുറം ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ അജ്മൽ കെ.പി അദ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ ജനറൽ സെക്രട്ടറി അൻഫാൽ ജാൻ സ്വാഗതവും പ്രോഗ്രാം കൺവീനർ അഷ്‌റഫ്‌ നന്ദിയും പറഞ്ഞു.

നിരപരാധികളെ അനിശ്ചിതകാലത്തേക്ക് തടവിലിടുന്ന ഭരണകൂട ഭീകരതയ്ക്കെതിരെയുള്ള പ്രതിരോധമായി ഈ ഡോക്യുമെന്ററി മാറ്റണമെന്നും, ക്യാമ്പസുകളിലും സാംസ്കാരിക വേദികളിലും ഇത് വ്യാപകമായി പ്രദർശിപ്പിക്കണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു.

Leave a Comment

More News