പാലക്കാട്: 2026-ലെ തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായ പാലക്കാട് മുനിസിപ്പാലിറ്റിയും കണ്ണാടി, പിരായിരി, മാത്തൂർ ഗ്രാമപ്പഞ്ചായത്തുകളും ഉൾപ്പെടുന്ന പാലക്കാട് നിയമസഭാ മണ്ഡലം കഴിഞ്ഞ മൂന്ന് പൊതുതെരഞ്ഞെടുപ്പുകളിലും ഒരു ഉപതെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും ഒരുപോലെ ആകർഷിച്ച മണ്ഡലമാണ്. 2021-ലെ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ പാലക്കാട് 3859 വോട്ടുകൾക്ക് വിജയിച്ചു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി വി.കെ. ശ്രീകണ്ഠന്റെ ലീഡ് 9707 വോട്ടായിരുന്നു.
അഞ്ച് മാസം മുമ്പ് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് 5939 വോട്ടുകൾക്ക് മുന്നിലായിരുന്നു. ഷാഫി പറമ്പിൽ രാജിവച്ചതിനെത്തുടർന്ന് 2024 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ നേടിയ 18840 വോട്ടിന്റെ ഭൂരിപക്ഷം കഴിഞ്ഞ കാലത്തിന്റെ ഓർമ്മയാണ്. പാലക്കാട് പലതവണ വിജയിച്ച ഇടതുമുന്നണി, മണ്ഡല പുനർനിർണയത്തിനുശേഷം 2011 മുതൽ നടന്ന തിരഞ്ഞെടുപ്പുകൾ മുതൽ കിതയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. ഏകദേശം 40000 വോട്ടുകൾ ഉണ്ടായിരുന്ന ഇടതുമുന്നണി, എൻ.എൻ. കൃഷ്ണദാസ് പോലുള്ള ശക്തരായ ആളുകളെ മത്സരിപ്പിച്ചിട്ടും പാലക്കാട് വോട്ടുകൾ 38000 ഉം 36000 ഉം ആയി കുറഞ്ഞു.
പി. സരിൻ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴും അദ്ദേഹത്തിന് 37293 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. ഇടതുമുന്നണി ദുർബലമാകുന്ന അവസ്ഥയില്‍ മുന്നോട്ടു കുതിച്ച ബിജെപി, ഉൾപ്പോരിന്റെ പേരില്‍ തളര്‍ന്നു.
ഈ പശ്ചാത്തലത്തിലാണ് 2026 ലെ തെരഞ്ഞടുപ്പില്‍ പാലക്കാട്ട് പുതിയ സ്ഥാനാര്‍ഥികളുമായി പോരാട്ടം നടന്നത്. പാലക്കാട്ട് മുന്‍ പരിചയമുള്ള ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ കൊട്ടിഘോഷിച്ചാണ് പ്രചാരണം നടത്തിയത്. സിനിമാ താരം രമേശ് പിഷാരടിയെ കോണ്‍ഗ്രസ് രംഗത്തിറക്കി രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ക്ഷീണം മറക്കാന്‍ ശ്രമിച്ചപ്പോള്‍ സിപിഎം നാട്ടുകാര്‍ക്ക് പരിചിതനായ ഹോട്ടല്‍ വ്യവസായി എന്‍ എം ആര്‍ റസാഖിനെ മത്സരിപ്പിച്ചു. പോരാട്ട വീര്യം ഏറിയതോടെ പലവിധ ആരോപണ പ്രത്യാരോപണങ്ങളും പാലക്കാട്ട് കണ്ടു. വോട്ടിന് പണം നല്‍കുന്നതടക്കമുള്ള ആക്ഷേപങ്ങളും ഉയര്‍ന്നു. പൊരിഞ്ഞ പോരാട്ടം കണ്ട മണ്ഡലത്തില്‍ 82.33 ശതമാനം പോളിങ്ങും കണ്ടു. ഇനി അറിയാനുള്ളത് വോട്ടര്‍മാര്‍ ആരെ തുണച്ചു എന്നാണ്.
