റവ. സാൻജോ പി വർഗീസ് അച്ചന്റെ പിതാവ് സുവി. വർഗ്ഗീസ് ജോർജ് (രാജു ഉപദേശി) നിര്യാതനായി

ഡിട്രോയിറ്റ്: മിഷിഗൺ സെന്റ് ജോൺസ് മാർത്തോമ ഇടവക വികാരി റവ. സാൻജോ പി വർഗീസ് അച്ചന്റെ പിതാവും മാർത്തോമ സഭയിലെ സുവിശേഷകനും ആയിരുന്ന വർഗീസ് ജോർജ് (69) വെല്ലൂർ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ നിര്യാതനായി.

തെള്ളിയൂർ ശാലേം മാർത്തോമ ഇടവകാംഗമാണ്. കാരമല എബനേസർ ഇടവകയുടെ സുവിശേഷകനായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.

സന്നദ്ധ സുവിശേഷ സംഘം മല്ലപ്പള്ളി ഈസ്റ്റ് സെന്റർ മുൻ ഓർഗനൈസർ, സന്നദ്ധ സുവിശേഷ സംഘം മുൻ ഭദ്രാസന സെക്രട്ടറി, ഭദ്രാസന കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മാർത്തോമ സഭയുടെ അഭയം പദ്ധതി വിജയകരമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

സംസ്കാരം പിന്നീട് തെള്ളിയൂർ മാർത്തോമ പള്ളിയിൽ വച്ച് നടക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 586-366-1731

Leave a Comment

More News