കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയക്ക് പുതിയ അമരക്കാർ

കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള ഹമദ് ടൗൺ  ഏരിയ സമ്മേളനം പ്രൗഢമായി നടന്നു. കെ.പി.എ ഹാളിലെ ജി ദേവരാജ് മാസ്റ്റർ  നഗർ  നടന്ന സമ്മേളനം ഏരിയ കോഓർഡിനേറ്റർ പ്രദീപ് കുമാർ  ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി റാഫി പരവൂർ സ്വാഗതം ആശംസിച്ചു. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി റാഫി പരവൂരും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ അരുൺ മോഹനും സമ്മേളനത്തിൽ അവതരിപ്പിച്ചു. തുടർന്ന് പ്രവർത്തന റിപ്പോർട്ട് കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും, സാമ്പത്തിക റിപ്പോർട്ട് കെ.പി.എ സെക്രട്ടറി അനിൽകുമാറിനും കൈമാറി.

മൈക്രോസോഫ്റ്റിന്റെ ആഗോള ബഹുമതിയായ മൈക്രോസോഫ്റ്റ്  മോസ്റ്റ്  വാല്യൂബിൾ പ്രൊഫഷണൽ  (MVP) അവാർഡ് നേടിയ കെ പി എ  ഹമദ് ടൗൺ ഏരിയ  മെമ്പറായ ശ്രീജിത്ത് രഘുനാഥ്  പിള്ളയെ സമ്മേളനത്തിൽ കെ പി എ പ്രസിഡന്റ്  അനോജ് മാസ്റ്ററും  ഹമദ് ടൗൺ ഏരിയ ഭാരവാഹികളും ചേർന്ന് മൊമെന്റോ നൽകി ആദരിച്ചു.ബഹ്‌റൈനിൽ നിന്നുള്ള ആദ്യ മൈക്രോസോഫ്റ്റ് സെക്യൂരിറ്റി വിഭാഗത്തിലെ എം.വി.പി.ആണ് അദ്ദേഹം.

തുടർന്ന് 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടന്നു. കെ.പി.എ സെക്രട്ടറി അനിൽകുമാർ, ഏരിയ കോഓർഡിനേറ്റർ പ്രദീപ് കുമാർ എന്നിവർ വരണാധികാരികളായിരുന്നു. ഏരിയ കമ്മിറ്റിയിൽ നിന്നും സെൻട്രൽ കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയായി ജ്യോതി പ്രമോദിനെ തിരഞ്ഞെടുത്തതായി പ്രദീപ് കുമാർ പ്രഖ്യാപിച്ചു.

പുതിയ ഏരിയ ഭാരവാഹികളായി റാഫി പരവൂർ  (പ്രസിഡന്റ്), അരുൺ മോഹൻ  (സെക്രട്ടറി), സനോജ്  കുമാർ  (ട്രഷറർ), ബിനിത അജിത്  (വൈസ് പ്രസിഡന്റ്), സജി കുമാർ  (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തതായി കെ.പി.എ സെക്രട്ടറി അനിൽകുമാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

നിയുക്ത കമ്മിറ്റിയുടെ യോഗത്തിൽ സെക്രട്ടേറിയറ്റ് അംഗങ്ങളായ കോയിവിള മുഹമ്മദ് കുഞ്ഞു ,പ്രശാന്ത് പ്രബുദ്ധൻ, രജീഷ് പട്ടാഴി  അനിൽ കുമാർ ഏരിയ കോഡിനേറ്റർ പ്രദീപ് കുമാർ  എന്നിവർ ആശംസകൾ അർപ്പിച്ചു . ഏരിയയിലെ പ്രവാസി സമൂഹത്തിന്റെ ക്ഷേമവും ജീവകാരുണ്യ പ്രവർത്തനങ്ങളും മുൻനിർത്തിയുള്ള വിപുലമായ കർമ്മപരിപാടികളുമായി പുതിയ കമ്മിറ്റി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു. നിയുക്ത ട്രഷറർ സനോജ് കുമാറിന്റെ നന്ദിയോടെ സമ്മേളനം സമാപിച്ചു .

Leave a Comment

More News