മജ്‌ലിസ് പൊതുപരീക്ഷ 2026: തിളക്കമാർന്ന വിജയവുമായി ഖത്തറിലെ അൽ മദ്‌റസ അൽ ഇസ്‌ലാമിയ

  • നാല് മദ്റസകളിലായി 167 വിദ്യാർത്ഥികൾ പരീക്ഷയെഴുതി.
  • എല്ലാ മദ്റസകളിലും 100% വിജയം.
  • മുഴുവൻ വിഷയങ്ങളിലും A+ നേടിയ 24 പേരിൽ 19 സ്റ്റേറ്റ് ടോപ്പേഴ്സ്.

ദോഹ: കേരള മദ്‌റസ എജുക്കേഷൻ ബോർഡ് (കെ.എം.ഇ.ബി) 2026 ഏപ്രിലിൽ നടത്തിയ പ്രൈമറി (ഏഴാം ക്ലാസ്) പൊതുപരീക്ഷയിൽ ഖത്തറിലെ അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ സ്ഥാപനങ്ങൾ മികച്ച വിജയം കൈവരിച്ചു. മുഹമ്മദ് റമദാൻ (എ.എം.ഐ ദോഹ) 450 ൽ 447 മാർക്ക് കരസ്ഥമാക്കി ഖത്തറിൽ ഒന്നാം സ്ഥാനം നേടി. 445 മാർക്കുമായി ഹയാൽ ഹാറൂൺ (എ.എം.ഐ ദോഹ), ഹാജറ അഫ്സൽ (എ.എം.ഐ ശാന്തിനികേതൻ വക്‌റ) എന്നിവർ രണ്ടാം സ്ഥാനവും, 444 മാർക്കുമായി ആഇശ അൽ ഹസനി (എ.എം.ഐ ദോഹ), ഹുദ മനാൽ പടുപ്പിങ്ങൽ, ഫാത്തിമ നൗറസ് (എ.എം.ഐ ശാന്തിനികേതൻ വക്‌റ) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

നാല് മദ്റസകളിലായി ആകെ 167 വിദ്യാർത്ഥികളാണ് പൊതുപരീക്ഷ എഴുതിയത്. എല്ലാ മദ്റസകളും 100% വിജയം കൈവരിച്ചു. 94 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ എ.എം.ഐ ശാന്തിനികേതൻ വക്‌റയിൽ മുഴുവൻ വിഷയങ്ങൾക്കും A+ ഗ്രേഡ് കരസ്ഥമാക്കിയ 16 പേരിൽ 12 പേർ സ്റ്റേറ്റ് ടോപ്പേഴ്‌സ് ലിസ്റ്റിൽ ഇടം നേടി. 48 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ എ.എം.ഐ ദോഹയിൽ 5 പേർ മുഴുവൻ വിഷയങ്ങൾക്കും A+ ഗ്രേഡ് കരസ്ഥമാക്കുകയും സ്റ്റേറ്റ് ടോപ്പേഴ്‌സാവുകയും ചെയ്തു. എ.എം.ഐ മദീന ഖലീഫ, എ.എം.ഐ അൽഖോർ എന്നിവിടങ്ങളിൽ യഥാക്രമം 19 ഉം 6 ഉം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. രണ്ട് ഇടങ്ങളിൽ നിന്നായി മുഴുവൻ വിഷയങ്ങൾക്കും A+ ഗ്രേഡ് കരസ്ഥമാക്കിയ 3 പേരിൽ 2 വിദ്യാർത്ഥികൾ ടോപ്പേഴ്സ് ആയി.

സ്റ്റേറ്റ് ടോപ്പേഴ്‌സ് ആയ മറ്റു വിദ്യാർത്ഥികൾ:
ഇൽഹാം ഹബീബ് (എ.എം.ഐ മദീന ഖലീഫ); ആതിഫ് അബ്ദുൽ റഹ്‌മാൻ (എ.എം.ഐ അൽ ഖോർ); മർയം റയ്യാൻ, അയന്ന ലാക്കൽ (അൽമദ്‌റസ അൽ ഇസ്‌ലാമിയ ദോഹ); ആദം മേലേതിൽ, ഹംദി അദ്ൻ, ഇസ്‌റ റഫീഖ്, മുഹ്സിന ഫക്റുദ്ദീൻ, ഫാത്തിമ തൈവളപ്പിൽ അനീസ്, മുഹമ്മദ് സയാൻ, ഫൈഹ ഫാജിസ്, റുബ തബസ്സും നിസാർ, നദ്റാൻ ഇസ്മാഈൽ (അൽമദ്‌റസ അൽ ഇസ്‌ലാമിയ വക്‌റ).

തിളക്കമാർന്ന വിജയം നേടിയ വിദ്യാര്‍ഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും രക്ഷിതാക്കളെയും സി.ഐ.സി ഖത്തർ പ്രസിഡന്റ് ആർ.എസ് അബ്ദുൽ ജലീൽ , മദ്റസ എജുക്കേഷൻ ബോർഡ് ഹെഡ് അർഷദ് ഇ, ഡയറക്ടർ ഡോ. അലിഫ് ഷുക്കൂർ, പ്രിൻസിപ്പൽമാരായ എം.ടി ആദം, കെ.എൻ മുജീബ് റഹ്മാൻ, മുജീബ് റഹ്മാൻ കൊടിയത്തൂർ എന്നിവർ അനുമോദിച്ചു

Leave a Comment

More News