റേഡിയോ മലയാളത്തിനും റാഫി പാറക്കാട്ടിലിനും ഗിഫ അവാര്‍ഡ്

ദോഹ: ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ 2026 ലെ സി.എസ്.ആര്‍.അവാര്‍ഡിന് ഖത്തറിലെ പ്രശസ്തമായ റേഡിയോ മലയാളം 98.6 എഫ്.എമിനെ തെരഞ്ഞെടുത്തു. തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്യുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള നിരവധി പരിപാടികള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

വിജയമന്ത്രങ്ങള്‍ അഞ്ഞൂറ് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷ ചടങ്ങില്‍ ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വാണിജ്യ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ കേരള ബിസിനസ് ഫോറം പ്രസിഡണ്ട് പുരസ്‌കാരം സമ്മാനിച്ചു. റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

വിജയമന്ത്രങ്ങളുടെ അവതാരകനായ റാഫി പാറക്കാട്ടിലിന് ഔട്ട് സ്റ്റാന്റിംഗ് പ്രസന്റര്‍ അവാര്‍ഡാണ് ലഭിച്ചത്. റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന്‍ പുരസ്‌കാരം സമ്മാനിച്ചു.

Leave a Comment

More News