രാശിഫലം (02-08-2026 ഞായര്‍)

ചിങ്ങം: അധികം മുൻകോപം വരാതെ നോക്കുക. മാനസികാവസ്ഥ കുറച്ച് സംഘർഷത്തിലാകാൻ സാധ്യതയുണ്ട്, പ്രത്യേകിച്ച് ഇന്ന് പ്രഭാതത്തിൽ. നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടതുള്ളതുകൊണ്ട് ഈ സംഘർഷാവസ്ഥ തുടരാൻ സാധ്യത കാണുന്നു.

കന്നി: അടുത്ത ബന്ധങ്ങളെ തകർക്കുന്നില്ലെങ്കിൽ, ചെറിയ കാര്യങ്ങൾ വലുതാക്കാതിരിക്കുക. നിയമപരമായ പ്രശ്‌നങ്ങൾ കോടതിക്ക് പുറത്തുവച്ച് തീർപ്പാക്കുന്നതാണ് നല്ലത്. സായാഹ്നസമയങ്ങളിൽ പണം ചെലവാക്കി ആസ്വദിക്കുന്നതിന് കുഴപ്പമില്ല.

തുലാം: സൃഷ്‌ടിപരവും വിശകലനപരവുമായ കഴിവുകൾ പ്രകടിപ്പിക്കാന്‍ പറ്റിയ ചര്‍ച്ചകളിലും സംവാദങ്ങളിലും പങ്കെടുക്കാന്‍ കഴിഞ്ഞേക്കും. സാഹിത്യരചനയിലാണ് താത്‌പര്യമെങ്കില്‍ അതിന് അനുയോജ്യമായ ദിനമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത് തൊഴിലിനും സഹായകമായേക്കും. ഓഫീസിലെ സൗഹാര്‍ദ്ദാന്തരീക്ഷം ഉത്‌പാദനക്ഷമത ഉയര്‍ന്ന കൂട്ടാൻ സഹായകമായേക്കും. എന്നാല്‍ അമിതമായ വികാരപ്രകടനങ്ങള്‍ നിയന്ത്രിക്കുക തന്നെ വേണം. ഗൃഹാന്തരീക്ഷം സന്തോഷവും സംതൃപ്‌തിയും നിറഞ്ഞതായിരിക്കും.

വൃശ്ചികം:‘കടുംപിടുത്തം ദോഷം ചെയ്യും. അതിവൈകാരികതയെ കടിഞ്ഞാണിടേണ്ടതുണ്ട്. അല്ലാത്തപക്ഷം ഉത്‌ക്കണ്‌ഠയും മാനസികപിരിമുറുക്കവും അലട്ടും. ഉച്ചക്ക് ശേഷം പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കരുത്. പകരം ശരീരത്തിനും മനസിനും ആശ്വാസം നല്‍കുന്ന കൃത്യങ്ങളില്‍ ഏര്‍പ്പെടുക. ഷോപ്പിങ് ചെലവുകള്‍ കുത്തനെ ഉയരും. അതുകൊണ്ട് ചെലവ് നിയന്ത്രിച്ചില്ലെങ്കില്‍ പോക്കറ്റ് കാലിയാകുന്ന നിലവരും. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് – പ്രത്യേകിച്ചും ജംഗ് ഫുഡുകള്‍ – ഒഴിവാക്കുക. യാത്രയും മാറ്റിവയ്‌ക്കുകയാണ് നല്ലത്.

ധനു: ദിവസം നല്ലരീതിയില്‍ തുടങ്ങുമെങ്കിലും അവസാനമാകുമ്പോഴേക്കും ദോഷാനുഭവങ്ങളുണ്ടാവും. ആദ്യപകുതിയില്‍ മനസും ശരീരവും, ആത്മാവും നിയന്ത്രണത്തിലായിരിക്കും. കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ വിജയകരമാകും. നിങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇടയിലുള്ള സ്നേഹബന്ധം ശക്തിപ്പെടും. ഉച്ചക്ക് ശേഷം എന്ത് കാര്യം ചെയ്യുമ്പോഴും മുന്‍കരുതല്‍ വേണം; പ്രത്യേകിച്ചും സ്വത്ത്‌ സംബന്ധിച്ച പ്രശ്‌നങ്ങളില്‍. വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് നല്ലതുതന്നെ എന്നാൽ, പ്രായോഗിക ബുദ്ധി പ്രയോഗിച്ചില്ലെങ്കില്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായിരിക്കും.

മകരം: മോശം സാഹചര്യങ്ങള്‍ ഒഴിവാക്കുക. മൗനം പാലിക്കുക. മനസമാധാനം നേടുന്നതിനായി മതപരമായ പ്രവർത്തനങ്ങൾ, ആചാരങ്ങൾ എന്നിവയ്ക്കായി പണത്തിൻ്റെ വലിയൊരു ഭാഗം ചെലവഴിച്ചേക്കാം. പിന്നീടുള്ള ദിവസങ്ങളിൽ, കൂടുതൽ സന്തോഷവാനായിരിക്കും.

കുംഭം: യാഥാർത്ഥ്യത്തേക്കാൾ ഭാവനാലോകത്ത് ജീവിക്കുന്നയാളാണ്. കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കുമ്പോൾ ഉണ്ടാകുന്ന നിരാശ ഒഴിവാക്കാനായി യാഥാർത്ഥ്യത്തിനപ്പുറമുള്ള ആഗ്രഹങ്ങൾ ഒഴിവാക്കുക. ഉള്ളതിൽ സന്തോഷിക്കുക. തൊഴിൽമേഖലയിൽ, സഹപ്രവർത്തകരുടെ പിന്തുണ ഉള്ളതുകൊണ്ടുതന്നെ കാര്യങ്ങൾ എളുപ്പമായി ഭവിക്കും.

മീനം: ദിവസം മുഴുവൻ ചെറിയ കലഹങ്ങൾ പരിഹരിക്കേണ്ടതായിവരും. അവ പരിഹരിച്ചശേഷവും അതിൽനിന്ന് പുറത്തുവരാൻ സമയം എടുക്കും. തൊഴിൽമേഖലയിൽ മുന്നേറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, സ്വഭാവത്തിലെ മാറ്റങ്ങൾ ശ്രദ്ധിക്കുക.

മേടം: വിജയമാണ് കാണുന്നത്. ആരുടെയും സഹായമോ ശുപാർശയോ കൂടാതെ സ്വന്തമായി വിജയിക്കും. ഒരു ശാസ്ത്രവിദ്യാർത്ഥിയോ കലാവിദ്യാർത്ഥിയോ ആയിരിക്കാം. എന്തായാലും ആഴത്തിലുള്ള അറിവ് ഉപയോഗിച്ച് പ്രതീക്ഷക്കപ്പുറം പ്രവർത്തിക്കാനും വിജയിക്കാനും സാധിക്കും.

ഇടവം: ആരെയും സ്വാധീനിക്കാനോ സന്തോഷിപ്പിക്കാനോ കഴിഞ്ഞെന്നുവരില്ല. നല്ലത് ചെയ്യണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽകൂടി, തുടക്കത്തിൽ തടസങ്ങൾ നേരിട്ടേക്കാം. എന്നിരുന്നാലും, അവസാനം വിജയം സുനിശ്ചിതമാണ്.

മിഥുനം: ദിവസം മുഴുവനും മതപരവും സാമൂഹികവും വിദ്യാഭ്യാസപരവുമായ കാര്യങ്ങളിൽ സമയം ചെലവഴിക്കുക. മനുഷ്യത്വപരവും കാരുണ്യപരവുമായ പ്രവർത്തനങ്ങൾക്ക് പണം ചെലവാക്കുക. ബിസിനസ് ഇടപാടുകൾ നടത്താൻ ഉചിത ദിവസമാണ്.

കര്‍ക്കടകം: അസാധാരണ സംഭവങ്ങൾ ഉണ്ടാവാനിടയുള്ളതുകൊണ്ട്, കരുതിയിരിക്കുക. സായാഹ്ന സമയങ്ങളിൽ പൊതുമനഃശാസ്ത്രത്തെക്കുറിച്ചുള്ള ചില പാഠങ്ങൾ മനസിലാക്കാൻ സാധ്യതയുണ്ട്. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, അതിൻ്റെ ഗുണങ്ങളും ദോഷങ്ങളും നന്നായി മനസിലാക്കുക.

 

Leave a Comment

More News