ഫിലാഡല്‍ഫിയ: വിളവെടുപ്പിന്‍റെ ഉത്സവം കൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച് കേരളാഫോറം ട്രൈസ്സ്റ്റേറ്റ് ഏരിയായിലെ മികച്ച കര്‍ഷകനെ
കണ്ടെത്താനുള്ള മത്സരം സംഘടിപ്പിക്കുന്നു.
ഫിലാഡല്‍ഫിയായിലും പരിസരപ്രദേശത്തുമുള്ള മലയാളി കുടുംബങ്ങളെ ജൈവ കൃഷിയിലേക്ക് ആകര്‍ഷിപ്പിക്കുവാനും കേരളത്തിന്‍റെ തനതായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും അമേരിക്കന്‍ മണ്ണില്‍ വികസിപ്പിച്ചെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാനുമുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ട്രൈസ്റ്റേറ്റ് കേരളാ ഫോറം കര്‍ഷക രത്നം അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിത്തുല്പാദനം മുതല്‍ വിളവെടുപ്പുവരെയുള്ള പ്രക്രിയകള്‍ സൂക്ഷ്മമായി പരിശോധിച്ചശേഷമായിരിക്കും വിധിനിര്‍ണ്ണയം നടത്തുന്നത്.
കര്‍ഷകരത്നം അവാര്‍ഡ് ജേതാവിന് ഇമ്മാനുവല്‍ റിയാലിറ്റി എവര്‍റോളിംഗ് ട്രോഫിയും, തോമസ് സക്കറിയ (ന്യൂയോര്‍ക്ക്) സ്പോണ്‍സര്‍ ചെയ്തിരിക്കുന്ന ക്യാഷ് അവാര്‍ഡും സമ്മാനിക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് അലക്സ് തോമസ്, അനീഷ് ജോയി എന്നിവര്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്ന ക്യാഷ് അവാര്‍ഡും മറ്റ് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കും. കൂടാതെ, മത്സരാര്‍ത്ഥികളെ സ്റ്റേജില്‍ ആദരിക്കുകയും ചെയ്യും.
മത്സരാര്‍ത്ഥികള്‍ തങ്ങളുടെ കൃഷിയിടങ്ങളുടെ സവിസ്തരമായ വീഡിയോ അയച്ചു തരുക. തെരഞ്ഞെടുക്കപ്പെടുന്ന അടുക്കളതോട്ടങ്ങള്‍ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ജഡ്ജിംഗ് പാനല്‍ പരിശോധിച്ച് വിജയികളെ തീരുമാനിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആഗസ്റ്റ് 14ാം തീയതിക്കുള്ളില്‍ വീഡിയോ അയച്ചിരിക്കണം. വീഡിയോ അയക്കേണ്ട വാട്സ് ആപ്പ് നമ്പര്‍: അനീഷ് ജോയി 610 618 6938, ജോര്‍ജ്ജ് ഓലിക്കല്‍ 215 873 4365, ഫിലിപ്പോസ് ചെറിയാന്‍ 215 605 7310.
കണ്‍സ്റ്റാറ്റര്‍ ജര്‍മ്മന്‍ ക്ലബ് വിശാല ഓപ്പണ്‍ വേദിയിലാണ് (9130 Academy Road, Philadelphia, PA 19114) ഈ വര്‍ഷത്തെ ഓണാഘോഷം അരങ്ങേറുന്നത്. ആഗസ്റ്റ് 22 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണി മുതല്‍ രാത്രി 9:00 മണി വരെയാണ് ആഘോഷങ്ങള്‍ നടക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്: അനീഷ് ജോയി (കോഓര്‍ഡിനേറ്റര്‍), അലക്സ് തോമസ് 215 850 5268, ജോര്‍ജ്ജ് ഓലിക്കല്‍ 215 873 4365, ഫിലിപ്പോസ് ചെറിയാന്‍ 215 605 7310, ലെനോ സ്കറിയ (ചെയര്‍മാന്‍), ജോബി ജോര്‍ജ് (ജനറല്‍ സെക്രട്ടറി), രാജന്‍ സാമുവല്‍ (ടഷറര്‍), ബിനു മാത്യു (ഓണാഘോഷ കമ്മിറ്റി ചെയര്‍മാന്‍), റോണി വറുഗീസ് (പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍).
