ഇന്നത്തെ രാശിഫലം (07-10-2026 ബുധൻ)

ചിങ്ങം: ഇന്ന് ചില പുതിയ സംരംഭങ്ങളും ജോലികളും ലഭിക്കും. എന്ത് ഏറ്റെടുത്താലും അവയൊക്കെ വിദഗ്‌ധമായി പൂർത്തിയാക്കാൻ സാധിക്കും. എന്നിരുന്നാലും, ചില ബന്ധങ്ങളിൽ പ്രശ്‌നങ്ങൾ ഉടലെടുത്തേക്കാം. എളുപ്പത്തിൽ പരിഹരിക്കാനാവുന്ന ഒന്നുംതന്നെ ഇല്ല എന്ന കാര്യം നിങ്ങൾ മനസിലാക്കണം. കന്നി: കുടുംബബന്ധങ്ങളുടെ പ്രാധാന്യം ഇന്ന് മനസിലാക്കും. മധ്യസ്ഥതയിൽ ഒത്ത് തീർപ്പാക്കാനുള്ള നിങ്ങളുടെ കഴിവ് കാര്യങ്ങൾ ഇന്ന് ഹൃദ്യമായി പരിഹരിക്കുന്നതിന് സഹായിക്കും. ശാന്തമായും കണക്ക് കൂട്ടലുകളോടെയുമുള്ള സമീപനം ജീവിതത്തിലെ പല പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനും പല പാഠങ്ങൾ പഠിക്കുന്നതിനും സഹായിക്കും. തുലാം: നിങ്ങൾക്ക് സുഖഭോജനം ലഭിക്കാനുള്ള സാധ്യതയുണ്ട്. ലഭിക്കുന്ന എല്ലാ സ്വാദും നന്നായി ആസ്വദിക്കുക. ജോലിയുടെ കാര്യത്തിൽ വരുന്ന നിരവധി അവസരങ്ങളിൽ നിന്ന് ഏറ്റവുമനുയോജ്യമായത് തെരഞ്ഞെടുക്കേണ്ട ഒരു അവസ്ഥ വന്നേക്കാം. പക്ഷേ ഒന്നും വിഷമിക്കാനില്ല. നിങ്ങൾക്ക് വേണ്ടത് തെരഞ്ഞെടുക്കാൻ ഒരു പ്രയാസവും ഉണ്ടാകില്ല. വൃശ്ചികം: പ്രസന്നസ്വഭാവം നിങ്ങളെ നിയന്ത്രിക്കുകയും ചുറ്റും നന്മ പരത്താൻ…

ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ സമ്മേളനം; സ്വാഗത സംഘം രൂപീകരിച്ചു

കൂട്ടിലങ്ങാടി : ‘ഇസ്ലാമിക പ്രതിനിധാനത്തിന്റെ കർമസാക്ഷ്യം’ തലക്കെട്ടിൽ ഡിസംബർ 20 ന് കൂട്ടിലങ്ങാടി കീരംകുണ്ടിൽ നടക്കുന്ന ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ സമ്മേളന വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് പി.പി ഹൈദരലി ചെയർമാനും സി.എച്ച് അബ്ദുറഹ്മാൻ മുഖ്യ രക്ഷാധികാരിയുമാണ്. സി.പി കുഞ്ഞാലൻ കുട്ടിയെ ജനറൽ കൺവീനറായും സി.എച്ച് അനീസുദ്ധീനെ അസി: കൺവീനറായും തെരെഞ്ഞെടുത്തു. വിവിധ വകുപ്പ് കൺവീനർമാരായി സി.എച്ച് അനീസുദ്ധീൻ (പ്രൊഗ്രാം), കെ അനസ് (സാമ്പത്തികം), പി.കെ അബ്ദുൽ ഗഫൂർ (പ്രതിനിധി), അബ്ദുൽ ലത്തീഫ് എം.കെ (അക്കമഡേഷൻ), സി.എച്ച് ഇഹ്സാൻ (വളണ്ടിയർ), കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കൽ (ഗസ്റ്റ്), ടി ശഹീർ (പ്രചാരണം), റബീ ഹുസൈൻ തങ്ങൾ (മീഡിയ), എം.കെ സൗദ (വനിത), സി.ടി ഹമീദ് (ഭക്ഷണം), സി.കെ സുധീർ (മെഡിക്കൽ), ജാഫർ സി.എച്ച് (ട്രാഫിക്), എൻ.കെ ഹാദിഖ് (ടെക്നിക്കൽ), അഷ്റഫ് പി.കെ…

അന്നമ്മ നൈനാൻ നിര്യാതയായി

തിരുവല്ല: കവിയൂർ കോവൂർ വീട്ടിൽ പരേതനായ ബേബിസാറിന്റെ ഭാര്യ അന്നമ്മ നൈനാൻ അന്തരിച്ചു. സംസ്കാരശുശ്രൂഷകൾ 2026 ഒക്ടോബർ 9 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തോട്ടഭാഗം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ നടക്കും. മക്കൾ: ചാക്കോ കോവൂർ നൈനാൻ, മാമ്മൻ കോവൂർ നൈനാൻ, ജോൺ കോവൂർ നൈനാൻ (സജി യുസ്എ), ജെസ്സി റോയ് മാത്യൂസ്, വർഗീസ് കോവൂർ നൈനാൻ.

രാഹുൽ ഗാന്ധിയുമായി ഗ്യാനേഷ് കുമാർ കൂടിക്കാഴ്ച നടത്താത്തത് എന്തുകൊണ്ട്? വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറുമായി കൂടിക്കാഴ്ച ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ മണിക്കൂറുകളോളം പ്രതിഷേധിച്ചിട്ടും കൂടിക്കാഴ്ച നടക്കാതിരുന്നതിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിവരെ ഒരു രാഷ്ട്രീയ പാർട്ടിയും കമ്മീഷനുമായി കൂടിക്കാഴ്ചയ്ക്കായി ഔദ്യോഗികമായി അപേക്ഷിച്ചിരുന്നില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ഇന്ത്യാ ബ്ലോക്ക് എംപിമാർ നടത്തിയ പ്രതിഷേധത്തിനിടെയാണ് കമ്മീഷൻ നിലപാട് വ്യക്തമാക്കിയത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ എംപിമാർ പാർലമെന്റിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനമായ നിർവചൻ സദനിലേക്ക് മാർച്ച് നടത്തി. കമ്മീഷനുമായി കൂടിക്കാഴ്ച നടത്താൻ അനുവദിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവയ്ക്കണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. എന്നാൽ കമ്മീഷൻ ആസ്ഥാനത്തേക്കുള്ള മാർച്ച് പോലീസ് തടഞ്ഞതോടെ പ്രതിപക്ഷ നേതാക്കളും എംപിമാരും കുത്തിയിരിപ്പ് സമരം ആരംഭിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എംപിമാരുടെ സംഘം…

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ; ബാരിക്കേഡുകൾ മറികടന്ന് എസ്‌പി എംപിമാർ, തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷ പ്രതിഷേധം

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യാ സഖ്യം നടത്തിയ പ്രതിഷേധ മാർച്ച് ചൊവ്വാഴ്ച സംഘർഷഭരിതമായി. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്രയും ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ മാർച്ചിൽ പങ്കെടുത്തു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പാർലമെന്റിലെ മകർ ദ്വാറിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനമായ നിർവാചൻ സദനിലേക്കായിരുന്നു മാർച്ച്. കനത്ത സുരക്ഷയ്ക്കും പോലീസ് ബാരിക്കേഡുകൾക്കുമിടയിൽ മുന്നോട്ടുനീങ്ങിയ രാഹുലിനെയും പ്രിയങ്കയെയും പോലീസ് കസ്റ്റഡിയിലെടുത്തു. വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടുകൾ നടന്നുവെന്നും വോട്ടർ രജിസ്ട്രേഷനായി ഉപയോഗിക്കുന്ന ഫോം 6-ൽ വരുത്തിയ മാറ്റങ്ങൾ സംശയാസ്പദമാണെന്നും ആരോപിച്ചാണ് ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധം. ‘സേവ് ഡെമോക്രസി’ പ്രചാരണത്തിന്റെ ഭാഗമായാണ് പ്രതിപക്ഷം സമരം സംഘടിപ്പിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങിയ പ്രമുഖ…

“നേരിടുക മാത്രമല്ല, ഇല്ലാതാക്കുകയും ചെയ്യും”; ബിജെപിക്കെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെ കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ ദുർബലപ്പെടുത്തുകയാണെന്ന് ആരോപിച്ച അദ്ദേഹം, ഏകദേശം 300 പ്രതിപക്ഷ എംപിമാർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രവേശനം നിഷേധിച്ചതിനെയും ചോദ്യം ചെയ്തു. ചൊവ്വാഴ്ച പ്രസാർ ഭാരതി ഭവന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുൽ ഗാന്ധി കടുത്ത വിമർശനം ഉന്നയിച്ചത്. രാജ്യത്തോട് ചെയ്തിരിക്കുന്നത് “രാജ്യദ്രോഹം” ആയാണ് താൻ കാണുന്നതെന്നും അതിന് ഉത്തരവാദികളായവർ നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ കോൺഗ്രസ് നേരിടുക മാത്രമല്ല, രാഷ്ട്രീയമായി പരാജയപ്പെടുത്തി ഇല്ലാതാക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ കാണാൻ ശ്രമിച്ച ഏകദേശം 300 പ്രതിപക്ഷ എംപിമാരെ തടഞ്ഞ നടപടിയെയും രാഹുൽ ചോദ്യം ചെയ്തു. പാർലമെന്റിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് പോകുന്ന ജനപ്രതിനിധികളെ…

ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം; 11 ഇന്ത്യൻ നാവികർക്ക് പരിക്ക്

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ പനാമ പതാകയുള്ള വാണിജ്യ കപ്പലായ ‘എംടി ഓൺ പീസ്’ നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ഒമാൻ തീരത്തിന് സമീപം നടന്ന ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന 19 ജീവനക്കാരിൽ 12 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരിൽ 11 പേർ ഇന്ത്യൻ പൗരന്മാരാണ്. സംഭവത്തെ തുടർന്ന് മേഖലയിലെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ, നാവികർ, വാണിജ്യ കപ്പലുകൾ എന്നിവ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലയം (MEA) പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം, ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ കപ്പലിൽ അജ്ഞാത പ്രൊജക്റ്റൈൽ പതിക്കുകയായിരുന്നു. കപ്പലിൽ ആകെ 19 നാവികരുണ്ടായിരുന്നു. ഇവരിൽ 17 പേർ ഇന്ത്യക്കാരാണ്. ആക്രമണത്തിന് പിന്നാലെ രക്ഷാപ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിച്ചു. പരിക്കേറ്റ ഇന്ത്യൻ നാവികരെ സുരക്ഷിതമായി ഒമാനിലെ ഖസബിലേക്ക് മാറ്റി. ഇവർക്ക് അവിടെ ചികിത്സ നൽകിവരികയാണ്. പരിക്കേറ്റ നാവികരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനും…

പാസ്റ്റർ കെ.കെ. ചെറിയാൻ നിത്യതയിൽ

കുമ്പനാട്: പ്രശസ്ത കൺവൻഷൻ പ്രഭാഷകനും ബൈബിൾ കോളേജ് അധ്യാപകനും, ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ സീനിയർ ശുശ്രൂഷകനുമായിരുന്ന പാസ്റ്റർ കെ. കെ. ചെറിയാൻ അന്തരിച്ചു. ദീർഘ വർഷങ്ങൾ ഐ.പി.സി റാന്നി സെന്ററിന്റെ പാസ്റ്ററായിരുന്നു. തോന്നിയാമല പകലേമറ്റം കമുകുംപുരയിടത്തിൽ കുടുംബാഗമാണ്. ആലപ്പുഴ, എറണാകുളം, വാളകം, റാന്നി തുടങ്ങിയ സെന്ററുകളിൽ സെന്റർ ശുശ്രൂഷകനായി പ്രവർത്തിച്ചു. അമേരിക്കൻ ഐക്യ നാടുകൾ കൂടാതെ ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും സുവിശേഷ സത്യങ്ങൾക്കുവേണ്ടി നിലനിന്ന ദൈവഭ്യത്യനാണ് പാസ്റ്റർ കെ.കെ. ചെറിയാൻ മാവേലിക്കര വാണിയംപറമ്പിൽ പരേതനായ പാസ്റ്റർ ജി. സമുവേലിന്റെ മകൾ ജയ ചെറിയാനാണ് ഭാര്യ. മക്കൾ: റേയ്ച്ചൽ, കോശി, എലിസബേത്ത്, സാം, ഏബ്രഹാം, സൂസൻ. മരുമക്കൾ: പാസ്റ്റർ ബെൻ ജോൺസ്, ഷൈനി, പ്രമോദ്, ഷെറിൻ, ജാൻസി, ജോഷ്. സംസ്ക്കാരം പിന്നീട് നടത്തപ്പെടും.  

നൈജീരിയയിൽ സൈനിക വിമാനം തകർന്നുവീണ് 32 പേർക്ക് ദാരുണാന്ത്യം

ബെനിൻ സിറ്റിയിൽ നിന്ന് ലാഗോസിലേക്ക് പറന്ന ATR-42 വിമാനം ഒൻഡോ സംസ്ഥാനത്ത് തകർന്നു; അപകടകാരണം കണ്ടെത്താൻ സമഗ്ര അന്വേഷണത്തിന് പ്രസിഡന്റ് ബോല ടിനുബുവിന്റെ ഉത്തരവ് അബൂജ: തെക്കൻ നൈജീരിയയെ നടുക്കി വൻ വിമാനാപകടം. ബെനിൻ സിറ്റിയിൽ നിന്ന് രാജ്യത്തിന്റെ സാമ്പത്തിക കേന്ദ്രമായ ലാഗോസിലേക്ക് പറക്കുകയായിരുന്ന സൈനിക വിമാനം ഒൻഡോ സംസ്ഥാനത്തെ ഇഗ്ബോകോഡ പ്രദേശത്ത് തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 25 യാത്രക്കാരും ഏഴ് ജീവനക്കാരും ഉൾപ്പെടെ 32 പേരും മരിച്ചതായാണ് റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ ഒൻപത് മണിക്ക് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത്. ഇഗ്ബോകോഡയിലെ ഒരു നാവിക താവളത്തിന് സമീപമാണ് വിമാനം തകർന്നുവീണതെന്ന് അധികൃതർ അറിയിച്ചു. അപകടവിവരം പുറത്തുവന്നതിന് പിന്നാലെ രക്ഷാപ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. അപകടത്തിൽപ്പെട്ടത് ഇരട്ട എൻജിൻ ടർബോപ്രോപ്പ് വിഭാഗത്തിൽപ്പെടുന്ന ATR-42 വിമാനമാണെന്നാണ് അധികൃതർ നൽകുന്ന വിവരം. സാധാരണയായി 30 മുതൽ 50 വരെ യാത്രക്കാരെ വഹിക്കാൻ…

‘സനയെ മോചിപ്പിക്കും’; ഹൂത്തികൾക്കെതിരെ നീക്കം ശക്തം, സൗദിക്കൊപ്പം തുർക്കിയും പാക്കിസ്താനും

മക്ക–മദീന സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ‘മക്ക സംയുക്ത പ്രതിരോധ കരാർ’ നടപ്പാക്കിയെന്ന് റിപ്പോർട്ട്, യെമനിൽ ‘ഓപ്പറേഷൻ യെമൻ ഡോൺ’ റിയാദ്: മക്കയെയും മദീനയെയും ലക്ഷ്യമിട്ടുള്ള ആക്രമണശ്രമങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾക്കിടെ യെമൻ സംഘർഷം പുതിയ ഘട്ടത്തിലേക്ക് നീങ്ങുന്നു. ഇറാൻ പിന്തുണയുള്ള ഹൂത്തികൾക്കെതിരെ സൗദി അറേബ്യ സൈനിക നീക്കം ശക്തമാക്കുന്നതിനൊപ്പം തുർക്കിയും പാക്കിസ്താനും സൗദിയുടെ സുരക്ഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതായാണ് റിപ്പോർട്ട്. മൂന്ന് രാജ്യങ്ങളും ‘മക്ക സംയുക്ത പ്രതിരോധ കരാർ’ പ്രാബല്യത്തിൽ കൊണ്ടുവന്നതായും അവകാശപ്പെടുന്നു. കരാറിന്റെ ഭാഗമായി അംഗരാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരെയുള്ള സായുധ ആക്രമണം മുഴുവൻ അംഗങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ സൗദിക്കെതിരെയുള്ള ആക്രമണമുണ്ടായാൽ റിയാദിനൊപ്പം അങ്കാറയും ഇസ്ലാമാബാദും പ്രതിരോധ നടപടികളിൽ പങ്കാളികളാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്. അതേസമയം, യെമനിൽ ഹൂത്തികൾക്കെതിരായ സൈനിക നടപടികളും ശക്തമാക്കിയിട്ടുണ്ട്. സൗദി നേതൃത്വത്തിലുള്ള സഖ്യസേനയും യെമന്റെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരും ചേർന്ന് ‘ഓപ്പറേഷൻ യെമൻ ഡോൺ’ ആരംഭിച്ചതായാണ്…