ചിങ്ങം: മാനസികവും ശാരീരികവുമായ ആരോഗ്യനിലയിൽ പുരോഗതി കാണപ്പെടും. വീട്ടിലായാലും ഓഫിസിലായാലും മറ്റുള്ളവരുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും തീരുമാനങ്ങളെടുക്കുക. സായാഹ്നം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ചെലവഴിക്കുക.
കന്നി: യാത്ര ചെയ്യാനോ പുതിയ പദ്ധതികള്‍ ആരംഭിക്കാനോ ഉള്ള തീരുമാനങ്ങള്‍ മാറ്റിവയ്‌ക്കുക. വിചാരിച്ചപോലെ കാര്യങ്ങള്‍ മുന്നോട്ട് പോകില്ല. സംസാരിക്കുമ്പോള്‍ നിയന്ത്രണം പാലിച്ചില്ലെങ്കില്‍ സഹപ്രവര്‍ത്തകരുമായുള്ള ബന്ധം ചിലപ്പോള്‍ വഷളാക്കിയേക്കും.
തുലാം: ആളുകൾ ആകൃഷ്‌ടരാകും. പെരുമാറ്റത്തെയും വസ്‌ത്ര ധാരണ രീതിയെയും പ്രശംസിക്കും. സാമൂഹിക ഒത്തുചേരലിലൂടെ ജീവിതപങ്കാളിയെ കണ്ടെത്താൻ സാധിച്ചേക്കാം.
വൃശ്ചികം: തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പ് നല്ലവണം ആലോചിക്കുക. ശ്രമങ്ങൾക്ക് മതിയായ അംഗീകാരം ലഭിക്കണമെന്നില്ല. ഒരു ബിസിനസ് യാത്രയും പ്രതീക്ഷിക്കാവുന്നതാണ്. വൈകുന്നേരം ജീവിത പങ്കാളിക്കൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും.
ധനു: സാഹിത്യ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ദിവസം ആണ്. സമാധാനപരമായി സ്വയം വിലയിരുത്തുക. കോപം നിയന്ത്രിക്കുക.
മകരം: തിരക്കുപിടിച്ച ദിവസമായിരിക്കും. എല്ലാ ജോലികളും ശ്രദ്ധയോടെയും വിവേകത്തോടെയും പൂർത്തിയാക്കുക. പ്രശംസകളിൽ വീണുപോകരുത്.
കുംഭം: വിദ്യാഭ്യാസപരമായി മികച്ച ഫലങ്ങൾ ഉണ്ടാകാം. ദിവസം മുഴുവൻ ആവേശഭരിതമായിരിക്കും. പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടും. പ്രിയപ്പെട്ടവരോടുകൂടി സമയം ചെലവഴിക്കാനും സാധിക്കും.
മീനം: ജീവിതപങ്കാളിയെ കണ്ടെത്തിയേക്കാം. പ്രണയിക്കുന്നവർക്ക് നല്ല ദിവസമായിരിക്കും. തൊഴിൽ മേഖലയിലും മനസിലാക്കുന്ന ഒരു പങ്കാളിയെ ലഭിക്കാൻ സാധ്യതയുണ്ട്.
മേടം: കഠിനാദ്ധ്വാനം ചെയ്യുന്നവർക്ക് നല്ല ദിവസമാണ്. ജോലിയിൽ പുതുമയും ക്രിയാത്മകതയും കൊണ്ടുവരാൻ കഴിയും. പരാജയങ്ങളിൽ നിരാശരാകാതെ ഇരിക്കുക. ഔദ്യോഗിക യാത്രകൾ നടത്താനുള്ള സാധ്യതയുണ്ട്.
ഇടവം: വീട്ടില്‍ സൗഹാര്‍ദപരവും സ്നേഹപൂര്‍ണവുമായ സംഭാഷണങ്ങള്‍ക്ക് അവസരമുണ്ടാകും. വീടിന് മോടികൂട്ടാനുള്ള ചില പദ്ധതികളെ പറ്റി കാര്യമായി ആലോചിക്കും. വീട്ടില്‍ അമ്മയോടും ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരോടും നല്ല രീതിയിൽ സംസാരിക്കാൻ കഴിയും.
മിഥുനം: ജോലിസംബന്ധമായ വിജയത്തിൽ ആഘോഷിക്കാൻ സാധിക്കും. പ്രധാനപ്പെട്ട വിഷയങ്ങളിൽ ആത്മവിശ്വാസത്തോടെ നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല. ചെലവ് വർധിക്കാൻ സാധ്യത.
കര്‍ക്കടകം: പ്രകോപിതനായേക്കാം. അപ്രതീക്ഷിത ജോലികള്‍ ഏറ്റെടുക്കുകയും പിന്നീട് കാര്യങ്ങള്‍ വേണ്ടപോലെ നടക്കാതിരി്ക്കുകയും ചെയ്യും. തികഞ്ഞ ആരോഗ്യം കൈവരിക്കും. പാഴ്ചെലവ് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.
