ഒക്ലഹോമയിൽ കടുവയുടെ ആക്രമണത്തിൽ മൃഗസംരക്ഷണ ജീവനക്കാരൻ ദാരുണമായി കൊല്ലപ്പെട്ടു

ഓക്ലഹോമ: ഭാര്യയും ചെറിയ മകളുമടക്കമുള്ളവരുടെ കൺമുന്നിൽ വച്ച് കടുവയുടെ ആക്രമണത്തിൽ മൃഗസംരക്ഷണ ജീവനക്കാരൻ ദാരുണമായി കൊല്ലപ്പെട്ടു. ‘ടൈഗർ കിംഗ്’ ജോ എക്സോട്ടിസുമായി ബന്ധമുള്ള റയാൻ ഈസ്ലി (37) ആണ് മരിച്ചത്. ഒക്ലഹോമയിലെ ഗ്രോളർ പൈൻസ് ടൈഗർ പ്രിസർവിൽ നടന്ന പ്രകടനത്തിനിടയിലാണ് സംഭവം.

പരിശീലന കൂട്ടിൽ വെച്ച് കടുവ റയാനെ ആക്രമിക്കുകയും കടിച്ചുകീറുകയുമായിരുന്നു.  സംഭവസ്ഥലത്തുണ്ടായിരുന്ന സന്ദർശകരും റയാന്റെ ഭാര്യയും മകളും ഈ ദാരുണ സംഭവത്തിന് നേരിട്ടു സാക്ഷിയായി.

കനത്ത പരിക്കുകളും അടിയേറ്റുള്ള ആഘാതങ്ങളുമാണ് മരണ കാരണമെന്ന് പിന്നീട് പരിശോധനയിൽ സ്ഥിരീകരിച്ചു. ഇത് വെറുമൊരു അപകകടമാണെന്നാണ് അധികൃതർ വ്യക്തമാക്കിയത്.

Leave a Comment

More News