ഷൗക്കത്തിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണം: വെൽഫെയർ പാർട്ടി

മലപ്പുറം: ഷൗക്കത്തിന്റെ മരണത്തിന് ഉത്തരവാദികളായ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനം അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകരുതെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

ഓട്ടോ ഡ്രൈവർ ഷൗക്കത്തിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെ പങ്ക് സമഗ്രമായി അന്വേഷിക്കണം.

ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ആരോപണങ്ങൾ ഗൗരവമുള്ളതാണ്. മോട്ടോർ വാഹന വകുപ്പിലെ അഴിമതിയും കെടുകാര്യസ്ഥതയും ഗൗരവമായി അന്വേഷിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഷൗക്കത്തിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുകയും വേണം.

വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.വി. സഫീർ ഷാ അധ്യക്ഷനായി.

ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണൻ കുന്നിയിൽ, മുനീബ് കരക്കുന്ന്, ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, ജാഫർ മാസ്റ്റർ, ജില്ലാ സെക്രട്ടറിമാരായ ഇബ്രാഹീംകുട്ടി മംഗലം, അഷ്റഫ് അലി കട്ടുപാറ, ഷാക്കിർ മോങ്ങം എന്നിവർ സംസാരിച്ചു.

Leave a Comment

More News