ഇന്നത്തെ രാശിഫലം (23-09-2026 ബുധന്‍)

ചിങ്ങം: ഇന്നൊരു ശരാശരി ദിവസമാണ്. കുടുംബാന്തരീക്ഷം നലതായിയിരിക്കും. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകര്‍ നിങ്ങളോട് അനാദരവ് കാണിക്കും. മാനസികമായി പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നേക്കും. എങ്കിലും പ്രതീക്ഷ കൈവിടരുത്.

കന്നി: ഇന്ന് നിങ്ങൾക്ക് മോശം ദിവസമായിരിക്കും. ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടാം. ഇന്ന് വിചാരിച്ചപോലെ കാര്യങ്ങള്‍ നീങ്ങില്ല. അപ്രതീക്ഷിത ചെലവുകളുണ്ടാകും. ദൗദ്ധിക ചര്‍ച്ചകളില്‍നിന്ന് അകന്നുനില്‍ക്കുക. ഊഹക്കച്ചവടത്തിനും മുതല്‍മുടക്കിനും ഇന്ന് അനുയോജ്യ ദിവസമല്ല. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവിടും.

തുലാം: കുടുംബാംഗങ്ങളുമായുള്ള സംഘര്‍ഷം ഒഴിവാക്കുക. കോപം നിയന്ത്രിക്കുക. ഇന്ന് പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കാന്‍ പറ്റിയ ദിവസമല്ല. പുതിയ ബന്ധങ്ങളും പരിചയങ്ങളും പ്രയോജനപ്പെടുകയില്ല. പങ്കാളിയുമായും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം.

വൃശ്ചികം: ദിവസം മുഴുവനും ആരോഗ്യവും ഉന്മേഷവും അനുഭവപ്പെടും. എന്തെങ്കിലും പുതുതായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇന്ന് അതിനുപറ്റിയ ദിവസമാണ്. സുഹൃത്തുക്കളുമായി ഒരു യാത്ര പോവാൻ സാധ്യതയുണ്ട്.

ധനു: ഇന്ന് നിങ്ങൾക്ക് അത്ര ഗുണകരമായ ദിവസമല്ല. അത്ര വലിയ നഷ്‌ടങ്ങളൊന്നും സംഭവിച്ചില്ലെങ്കിലും എന്തോ ചിലത് നഷ്‌ടമായതുപോലെയോ ഒറ്റപ്പെട്ടത് പോലെയോ തോന്നിയേക്കാം. ജോലി സമർദ്ദം ഉണ്ടാവും.

മകരം: ഓരോ ചുവടും ശ്രദ്ധിച്ച് വയ്‌ക്കുക. വീഴ്‌ച പറ്റാനോ ചെറിയ അപകടങ്ങൾ ഉണ്ടാവാൻ ഇന്ന് സാധ്യത. ഇതൊഴിച്ചാല്‍ ഈ ദിനം സന്തോഷാനുഭവങ്ങള്‍ നിറഞ്ഞതാണ്. നിങ്ങളുടെ മികച്ച പ്രവർത്തനത്തിന്‍റെ ഗുണമേന്മ എല്ലാവരെയും അത്ഭുതപ്പെടുത്തും. ഇന്ന് നിങ്ങൾ തീർച്ചയായും നിങ്ങളുടെ സഹപ്രവർത്തകരെ പ്രചോദിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യും. ഇന്ന് നിങ്ങളുടെ കാര്യക്ഷമത ശ്രദ്ധിക്കപ്പെടാതെ പോകില്ല. സ്ഥാനകയറ്റം ലഭിച്ചേക്കാം.

കുംഭം: നിങ്ങൾ നിയമപരമായ ഏതെങ്കിലും ഒരു പ്രശ്‌നത്തിൽ അകപ്പെട്ടാൽ അതിൽ ശ്രദ്ധയോടെ നിൽക്കണം. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. ആരോഗ്യ പ്രശ്‍നങ്ങളുണ്ടാകാം. എന്തിലെങ്കിലും പണം മുടക്കുന്നതുനുമുന്പ് രണ്ടുവട്ടം ആലോചിക്കുക. കുടുംബാംഗങ്ങളും ബന്ധുക്കളും നിങ്ങളോട് യോജിക്കണമെന്നില്ല. നിങ്ങളെ ബാധിക്കത്ത പ്രശ്‍നങ്ങളില്‍ ഇടപെടരുത്. തെറ്റായ ചിന്തകള്‍ക്കും പ്രേരണകള്‍ക്കും വഴിപ്പെടരുത്.

മീനം: സൗഹൃദ ബന്ധങ്ങളുടെ പ്രാധാന്യം നിങ്ങൾ ഇന്ന് മനസിലാക്കും.. സുഹൃത്തുക്കള്‍ക്കളേയും സഹപ്രവര്‍ത്തകരേയും സല്‍ക്കരിക്കാന്‍ വേണ്ടി പണം ചെലവഴിക്കും. സമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക താല്‍പര്യം കാണിക്കും. മുതിര്‍ന്നവരും മേലധികാരികളും ആയി ഒത്തുചേരാന്‍ എല്ലാ സാധ്യതകളും ഉണ്ട്. ഇന്ന് നിങ്ങള്‍ ഏര്‍പ്പെട്ടേക്കാവുന്ന കരാറുകള്‍ ഭാവിയില്‍ വളരെ പ്രയോജനപ്രദമാകും. കുടുംബത്തില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും സന്തോഷ വാര്‍ത്ത വന്നെത്തും. കുട്ടികൾ ഭാഗ്യം കൊണ്ടുവരും. അപ്രതീക്ഷിത സമ്പത്ത് വന്നുചേരും. ഒരു ഉല്ലാസ യാത്രക്ക് സാധ്യത കാണുന്നു.

മേടം : നിങ്ങളുടെ പെരുമാറ്റം മറ്റുള്ളവരെ ആകര്‍ഷിക്കും. നിങ്ങളുടെ എല്ലാ സഹപ്രവർത്തകരേരെ സഹായിക്കും. ഒറ്റ രാത്രിയിൽ തന്നെ എല്ലാം സംഭവിക്കുകയില്ലല്ലോ. ക്ഷമയോടെ കാത്തിരിക്കുക. നിങ്ങൾ ചെയ്യുന്നതിൻ്റെ ഫലം നിങ്ങൾക്ക് ലഭിച്ചിരിക്കും.

ഇടവം: നിങ്ങളുടെ മികച്ച പ്രവർത്തനത്തിന്‍റെ ഗുണമേന്മ എല്ലാവരെയും അത്ഭുതപ്പെടുത്തും. ഇന്ന് നിങ്ങൾ തീർച്ചയായും നിങ്ങളുടെ സഹപ്രവർത്തകരെ പ്രചോദിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യും. ഇന്ന് നിങ്ങളുടെ കാര്യക്ഷമത ശ്രദ്ധിക്കപ്പെടാതെ പോകില്ല. എങ്കിലും അമിത അത്മവിശ്വാസം പടാില്ല.

മിഥുനം: ഇന്ന് നിങ്ങൾക്ക് ശരാശരി ദിവസമായിരിക്കും. ഇന്ന് ജാഗ്രതയോടെ ഇരിക്കുക. പുതിയ സംരംഭങ്ങൾ ആരംഭിക്കാതെ ഇരിക്കുക. യാത്രയില്‍ നിന്നും അപരിചിതരില്‍ നിന്നും വിട്ട് നില്‍ക്കുക. ചികിത്സാ നടപടിക്രമങ്ങള്‍ നീട്ടി വക്കുക. തര്‍ക്കങ്ങള്‍ക്കും, കലഹങ്ങള്‍ക്കും പോകാതിരിക്കുക. സാമ്പത്തികപ്രതിസന്ധി നിങ്ങളെ ഇന്ന് വിഷമിപ്പിച്ചേക്കാം. കോപവും ചെലവും നിയന്ത്രിക്കുക.

കര്‍ക്കടകം: ഇന്ന് നിങ്ങൾക്ക് സന്തോഷത്തിൻ്റെ ദിനമാണ്. അപ്രതീക്ഷിതമായി ഒരാളെ കണ്ടുമുട്ടുകയും അവരുമായി സൗഹൃദത്തിൽ ആവുകയും ചെയ്യും. ഇന്ന് നിങ്ങൾക്ക് തിരക്കുള്ള ദിവസമായിരിക്കും. തൊഴിലില്‍ അല്ലെങ്കില്‍ ബിസിനസ്സില്‍ വിജയം നിങ്ങളെ കാത്തിരിക്കുന്നു. നേട്ടങ്ങളും, പ്രശസ്തിയും, അംഗീകാരവും ഇന്ന് നിങ്ങളെ തേടിയെത്തും. നല്ല ഭക്ഷണവും, ക്രിയാത്മക മേഖലയിലെ പരിശ്രമങ്ങളുമായി സന്തോഷത്തോടെ ഈ ദിവസം ചെലവഴിക്കുക. ഇന്ന് നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെട്ടതായിരിക്കും. പുതിയ വാഹനം വാങ്ങിക്കാൻ സാധ്യത.

Leave a Comment

More News