ഷാർലെറ്റ്: വേൾഡ് മലയാളീ കൗൺസിൽ ഷാർലെറ്റ് പ്രൊവിൻസ് (നോർത്ത് കരോളിന) ന്റെ സ്ഥാപനവും കമ്മറ്റി അംഗങ്ങളുടെ പ്രതിജ്ഞയും ഒക്ടോബർ ശനിയാഴ്ച നടന്നു. പ്രസ്തുത ചടങ്ങിൽ സംഘടനയുടെ ഗ്ലോബൽ, അമേരിക്ക റീജിയൻ ലീഡേഴ്സുമാരായ തോമസ് മൊട്ടക്കൽ(ഗ്ലോബൽ ചെയർമാൻ ), ഡോക്ടർ ബാബു സ്റ്റീഫൻ(ഗ്ലോബൽ പ്രസിഡന്റ്), ഷാജി മാത്യു(ഗ്ലോബൽ സെക്രട്ടറി), സണ്ണി വെളിയത്ത്(ഗ്ലോബൽ ട്രെഷറർ), ജെയിംസ് കൂടൽ ( വി.പി അഡ്മിൻ), തങ്കം അരവിന്ദ് (വി.പി അഡ്മിൻ), ഷീല റെജി (ഗ്ലോബൽ വുമൺസ് ഫോറം), രേഷ്മ റെജി (യൂത്ത് ഫോറം)
ബ്ലസൺ മണ്ണിൽ (അമേരിക്ക റീജിയൻ പ്രസിഡന്റ്), സാജു തുരത്തേൽ ( ഗ്ലോബൽ ഓ.സി.ഐ ചെയർമാൻ), ബിജു ഇട്ടൻ (അമേരിക്കൻ റീജിയൻ വി.പി) എന്നിവർ പ്രസംഗിച്ചു.
പുതിയ റീജിയൻ പ്രതിജ്ഞ തോമസ് മൊട്ടക്കൽ (ഗ്ലോബൽ ചെയർമാൻ) നിർവഹിച്ചു. ഷാർലെറ്റ് പ്രൊവിൻസ് ലീഡേഴ്സ് ഷാജി പീറ്റർ (ചെയർമാൻ), എൽദോ പോൾ (പ്രസിഡന്റ്), സിബി ജേക്കബ് (സെക്രട്ടറി), ഷിബി വർഗീസ് (ട്രഷറർ), ലീലാമ്മ ജോസ്മാണി (വി.പി അഡ്മിൻ), രജത് കാക്കുനാഥ് (വൈസ് ചെയർമാൻ), ജോൺ പീറ്റേഴ്സ് (വൈസ് ചെയർമാൻ) പീറ്റർ കോറാത്ത് (വൈസ് പ്രസിഡന്റ്), ഗ്രേസി ജോസ് (വൈസ് പ്രസിഡന്റ്), ബോബി ജോൺ (ജോയിന്റ് സെക്രട്ടറി), രഞ്ജിത്ത് ഗോപാലൻ (ജോയിന്റ് ട്രെഷറർ), നിഷ അലക്സ് (ചെയർമാൻ വുമൺസ് ഫോറം), നിഷ ജോസ് (പ്രസിഡന്റ് വുമൺസ് ഫോറം), പ്രിയ വർഗീസ് (സെക്രട്ടറി വുമൺസ് ഫോറം), എക്സിക്യൂട്ടീവ് മെംബേഴ്സ് ആയി ജോർജ് ജോസഫ്, ജോർജ് മാണി, ലാൽസൺ, രുഗ്മിണി ശ്രീജിത്ത്, വിനയ് വിജയൻ എന്നിവരെ തിരഞ്ഞെടുത്തു. യൂത്ത് ഫോറം ഭാരവാഹികളായി ആഗ്നസ് ജേക്കബ് ,താഷ പോൾ എന്നിവരെയും മീഡിയ കോഡിനേറ്റർ ആയി അന്നു ജോസിനെയും തിരഞ്ഞെടുത്തു. ചടങ്ങിൽ ഷാജി പീറ്റർ, എൽദോ പോൾ, സിബി ജേക്കബ് എന്നിവർ പ്രസംഗിച്ചു. ഷിബി വർഗീസ് നന്ദി പ്രകാശനം നിർവഹിച്ചു. വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

