ടെക്സസ് :ടെക്സസ് മിഡ്ടേം തിരഞ്ഞെടുപ്പിനുള്ള ഏർലി വോട്ടിംഗ് (Early voting) അവസാന ഘട്ടത്തിലേക്ക്. ഒക്ടോബർ 30 വെള്ളിയാഴ്ചയാണ് ഏർലി വോട്ടിംഗ് അവസാനിക്കുന്നത്. വോട്ടെടുപ്പ് ദിവസമായ നവംബർ 3-ന് (ചൊവ്വാഴ്ച) നേരിട്ട് പോളിംഗ് ബൂത്തുകളിൽ എത്തിയും വോട്ട് രേഖപ്പെടുത്താവുന്നതാണ്.
വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ പോളിംഗ് സ്റ്റേഷനുകൾ പ്രവർത്തിക്കും.
യു.എസ്. സെനറ്റ്, ടെക്സസ് ഗവർണർ, തുടങ്ങിയ നിർണ്ണായക പദവികളിലേക്കാണ് പ്രധാന മത്സരങ്ങൾ നടക്കുന്നത്.
തിരിച്ചറിയൽ രേഖകൾ: വോട്ട് ചെയ്യാനായി ടെക്സസ് ഡ്രൈവേഴ്സ് ലൈസൻസ്, യു.എസ്. പാസ്പോർട്ട്, സൈനിക തിരിച്ചറിയൽ കാർഡ് തുടങ്ങിയ അംഗീകൃത ഫോട്ടോ പതിച്ച ഐഡികളിൽ ഏതെങ്കിലും ഒന്ന് കൈവശം കരുതേണ്ടതാണ്.
നിയന്ത്രണങ്ങൾ: പോളിംഗ് സ്റ്റേഷനുകളുടെ 100 അടി ചുറ്റളവിൽ മൊബൈൽ ഫോണുകൾ, ക്യാമറകൾ, ടാബ്ലെറ്റുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് കർശന നിരോധനമുണ്ട്. കൂടാതെ സ്ഥാനാർത്ഥികളെയോ രാഷ്ട്രീയ പാർട്ടികളെയോ പിന്തുണയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളോ അടയാളങ്ങളോ ധരിച്ചെത്താൻ പാടില്ല.
