കൊച്ചി: എറണാകുളം ജില്ലയിലെ മാമലക്കണ്ടം എളംബ്ലാശേരി ഉന്നതിയിൽ യുവാവിന്റെയും സുഹൃത്തായ യുവതിയുടെയും മരണം നാടിനെ ദുഃഖത്തിലാഴ്ത്തി. https://www.malayalamdailynews.com/785779/ എളംബ്ലാശേരി സ്വദേശികളായ വിജയ് വാസു (20), അമൃത (19) എന്നിവരാണ് മരിച്ചത്. രണ്ടു ദിവസത്തിനിടെ നടന്ന മരണങ്ങൾ പ്രദേശവാസികളെയും ബന്ധുക്കളെയും ഏറെ വേദനയിലാഴ്ത്തിയിരിക്കുകയാണ്.
കുടുംബപ്രശ്‌നങ്ങളെ തുടർന്ന് വിജയ് ചൊവ്വാഴ്ച ജീവനൊടുക്കിയെന്നാണ് പ്രാഥമിക വിവരം. വീടിനുള്ളിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനു പിന്നാലെ ബുധനാഴ്ച അമൃതയെ കാണാതാവുകയായിരുന്നു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ യുവതിയെ കണ്ടെത്താനാകാത്തതിനെ തുടർന്ന് കുട്ടമ്പുഴ പൊലീസിൽ പരാതി നൽകി.
തുടർന്ന് നടത്തിയ തിരച്ചിലിനിടെ വ്യാഴാഴ്ച രാവിലെ അമൃതയുടെ മൃതദേഹം വീടിന് അര കിലോമീറ്ററോളം അകലെയുള്ള മറ്റൊരു പുരയിടത്തിൽ കണ്ടെത്തുകയായിരുന്നു. വിജയ്‌യുടെ മരണത്തെ തുടർന്നുണ്ടായ മാനസിക വിഷമം അമൃതയുടെ മരണത്തിന് കാരണമായിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മാതാവ് ലക്ഷ്മിയുടെ മരണശേഷം മുത്തശ്ശി ദേവയാനിയുടെ സംരക്ഷണയിലായിരുന്നു അമൃത കഴിഞ്ഞിരുന്നത്. വിജയ് ആണ് അമൃതയുടെ സഹോദരൻ.
വാസുവിന്റെയും ശാരദയുടെയും മകനാണ് വിജയ് വാസു. ബിബുമോൻ, ബിനീഷ്, വിനീത് എന്നിവരാണ് സഹോദരങ്ങൾ.
വിജയ്‌യുടെ സംസ്കാരം ഇതിനകം നടത്തി. അമൃതയുടെ സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് എളംബ്ലാശേരി ഉന്നതിയിലെ ശ്മശാനത്തിൽ നടക്കും.
