വടക്കുന്നാഥന് 100 പവന്റെ പൊന്നാനയും ഒരുകോടി രൂപയും പ്രവാസിഭക്തന്റെ കാണിക്ക

തൃശ്ശൂര്‍: പ്രവാസിഭക്തന്റെ കാണിക്കയായി വടക്കുന്നാഥക്ഷേത്രത്തിലേക്ക് 100 പവന്‍ തൂക്കമുള്ള സ്വര്‍ണ ആനയും ഒരുകോടി രൂപയും. സ്വര്‍ണ ആനയ്ക്ക് 45 ലക്ഷത്തോളം രൂപ വിലമതിക്കും. ആനയെ നടയിരുത്തുന്ന ചടങ്ങ് പ്രതീകാത്മകമായി നടത്തി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ആന പഴയന്നൂര്‍ ശ്രീരാമനെയാണ് പ്രതീകാത്മകമായി നടയിരുത്തിയത്. നടയിരുത്തലിന്റെ ചടങ്ങുകളിലെല്ലാം സ്വര്‍ണ ആനയെയും ഉള്‍പ്പെടുത്തിയിരുന്നു. വെള്ളയും കരിമ്പടവും വിരിച്ച് ശ്രീരാമനെ ഇരുത്തിയതിനു സമീപം സ്വര്‍ണ ആനയെയും വെക്കുകയാണ് ചെയ്തത്. രണ്ട് ആനകള്‍ക്കും പൂജയുമുണ്ടായിരുന്നു. ക്ഷേത്രത്തിലെ വലിയബലിക്കല്ലിന് സമീപം പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് നടയിരുത്തല്‍ച്ചടങ്ങ് നടന്നത്. തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരി നേതൃത്വം നല്‍കി. ചടങ്ങില്‍ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍ എം.ജി. ജഗദീഷ്, മാനേജര്‍ പി. കൃഷ്ണകുമാര്‍, സമിതി പ്രസിഡന്റ് പി. പങ്കജാക്ഷന്‍, സെക്രട്ടറി ടി.ആര്‍. ഹരിഹരന്‍, പങ്കെടുത്തു.

പാലക്കാട് അയ്യപുരം ശിശു പരിചരണ കേന്ദ്രത്തിലെ കുട്ടികളെ അനുസരണം അടിച്ചുപഠിപ്പിച്ചു; സെക്രട്ടറി രാജിവച്ചു

പാലക്കാട്: പാലക്കാട് അയ്യപുരം ശിശു പരിചരണ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് മര്‍ദ്ദനം. അനുസരണം പഠിപ്പിക്കാനാണ് കുട്ടികളെ അടിച്ചത്. ആരോപണം നേരിടുന്ന ശിശുസംരക്ഷണ കേന്ദ്രം െസക്രട്ടറി രാജിവച്ചു. കുട്ടികള്‍ക്ക് മര്‍ദ്ദനമേറ്റതിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. നോര്‍ത്ത് പോലീസ് അന്വേഷണം നടത്തും. കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടതോടെ സെക്രട്ടറി രാജിവച്ചു. നേരത്തെ നടന്ന മര്‍ദ്ദനമാണെന്നും ഇപ്പോള്‍ ചിത്രം പ്രചരിക്കുന്നത് ജീവനക്കാര്‍ക്കിടയിലെ ശീതസമരമാണെന്നും പോലീസ് സംശയിക്കുന്നു. ഒരു വര്‍ഷമായി മര്‍ദ്ദനം നടക്കുന്നുണ്ടെന്നാണ് സൂചന. വിജയന്‍ സാര്‍ തങ്ങളെ അടിച്ചുവെന്ന് കുട്ടികള്‍ പറയുന്നത് വീഡിയോയില്‍ കാണാം. അനുസരിക്കാത്തതിനും രാത്രി ഫോണ്‍ വിളിക്കുമ്പോള്‍ കരഞ്ഞതിനുമാണ് അടിക്കുന്നത്. സ്‌കെയിലും വടിയും ഉപയോഗിച്ചാണ് അടിക്കുന്നതെന്നും കുട്ടികള്‍ പറയുന്നുണ്ട്.  

കോടതി ഉത്തരവും പാഴായി; സെക്രട്ടേറിയറ്റില്‍ ഹാജരായത് 176 ജീവനക്കാര്‍

തിരുവനന്തപുരം: ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനെതിരെ ഹൈക്കോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചെങ്കിലും സെക്രട്ടേറിയറ്റില്‍ കാര്യമായ ഹാജരുണ്ടായില്ല. 176 പേരാണ് ഇന്ന് ജോലിക്കെത്തിയത്. ഇന്നലെ ചീഫ് സെക്രട്ടറിയടക്കം 32 പേരാണ് ഹാജരായിരുന്നത്. 4828 ജീവനക്കാരാണ് സെക്രട്ടേറിയറ്റിലുള്ളത്. മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും പരിമിതമായ എണ്ണം ജീവനക്കാരാണ് എത്തിയത്. കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളില്‍ തുറന്ന കടകള്‍ സമരക്കാര്‍ അടപ്പിച്ചു. ആലപ്പുഴ, കോഴിക്കോട് കലക്ടറേറ്റ്, നെയ്യാറ്റിന്‍കര സിവില്‍ സ്‌റ്റേഷന്‍ എന്നിവിടളിലേക്ക് എത്തിയ ജീവനക്കാരെ തടഞ്ഞു. എന്തുനടപടിയുണ്ടായാലും ഇന്ന് ജോലിക്ക് കയറില്ലെന്ന നിലപാടിലാണ് തൊഴിലാളി യൂണിയനുകള്‍. കാല്ലം ഹൈസ്‌കൂള്‍ ജംഗഷ്‌നില്‍ കെ.എസ്.ആര്‍.ടി ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. ബസില്‍ കൊടിയും സ്ഥാപിച്ചു. അതുവഴി വന്ന ഓട്ടോറിക്ഷകള്‍ തടയുന്ന സമരാനുകൂലികള്‍ നേതാക്കള്‍ക്ക് സഞ്ചരിക്കാനുള്ള ഓട്ടോകള്‍ മാത്രം കടത്തിവിട്ടു. യാത്രക്കാരെ ഭീഷണിപ്പെടുത്തിയാണ് വാഹനങ്ങളില്‍ നിന്ന് ഇറക്കിവിടുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ 12 മണിക്ക് ആരംഭിച്ച പണിമുടക്ക് ഇന്ന്…

പണിമുടക്ക്: നാടുമുഴുകന്‍ കട അടപ്പിച്ചു; സി.പി.എം ഭരിക്കുന്ന ബാങ്കില്‍ ജോലിക്ക് തടസ്സമില്ല

തൃശൂര്‍: ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ശക്തമായിരിക്കേ് ഇന്നു തുറക്കാന്‍ ശ്രമിച്ച മുഴുവന്‍ കടകളും സമരാനുകൂലികള്‍ അടപ്പിച്ചു. എന്നാല്‍ സി.പി.എം ഭരണസമിതി ഭരിക്കുന്ന തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ജീവനക്കാര്‍ ജോലിക്ക് കയറി. ജീവനക്കാരെ അകത്താക്കി ബാങ്കിന്റെ ഷട്ടര്‍ അടച്ചു പുറത്തുനിന്ന് സെക്യുരിറ്റി പൂട്ടി. അകത്തിരുന്ന് ജീവനക്കാര്‍ ജോലി ചെയ്യുകയാണ്. സി.പി.എം സംസ്ഥാന സമിതിയംഗം എം.കെ കണ്ണന്‍ ഉള്‍പ്പെടുന്ന ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. എന്നാല്‍ ഇടപാടുകാരെ പ്രവേശിപ്പിക്കുന്നില്ല. സംസ്ഥാന വ്യാപകമായി വഴി തടയലും കടകള്‍ അടപ്പിക്കുകയും ചെയ്യുമ്പോഴാണ് സി.പി.എം ഭരണസമിതിയുള്ള ബാങ്കില്‍ ജോലി നടക്കുന്നത്. ബാങ്കിലെ കമ്പ്യൂട്ടര്‍ നന്നാക്കുകയാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഫെഡറല്‍ ബാങ്കും സ്‌റ്റേറ്റ് ബാങ്കും ഇന്നലെ പ്രവര്‍ത്തിച്ചിരുന്നല്ലോ എന്നാണ് ഇവരുടെ വിശദീകരണം.

കോവിഡ്: പ്രതിദിന കേസുകള്‍ 1259; ലോകത്താകെ 481,965,669 രോഗബാധിതരും 6,127,067 മരണവും

ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1259 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. 35 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 1705 പേര്‍ േരാഗമുക്തരായതോടെ സജീവ രോഗികളുടെ എണ്ണം 15,378 ആയി കുറഞ്ഞു. സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും പക്കല്‍ 16.05 കോടി ഡോസ് വാക്‌സിന്‍ ഉപയോഗിക്കാതെ അവശേഷിക്കുന്നതായി കേന്ദ്രം വ്യക്തമാക്കി. 184.68 കോടി ഡോസ് വാക്‌സിനാണ് സര്‍ക്കാരുകള്‍ക്ക് ഇതുവരെ വിതരണം ചെയ്തത്. അതേസമയം, ലോകമെമ്പാടുമുള്ള കോവിഡ് കേസുകളില്‍ 481,965,669 ആയി ഉയര്‍ന്നു. മരണസംഖ്യ 6,127,067 ആയി. വാക്‌സിനേഷന്‍ 10,895,966,418 ആയെന്നും ജോണ്‍ ഹോപ്കിന്‍ യൂണിവേഴ്‌സിറ്റി വ്യക്തമാക്കുന്നു.  

തമിഴ് നാട്ടില്‍ 3,500 കോടി രൂപ നിക്ഷേപിക്കാന്‍ ലുലു ഗ്രൂപ്പ്

അബുദാബി: ഇന്ത്യയിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് തമിഴ് നാട്ടില്‍ 3,500 കോടി രൂപ മുതല്‍ മുടക്കുന്നു. ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇയിലുള്ള തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അബുദാബി ചേംബര്‍ ആസ്ഥാനത്തെ വെച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം.എ. യൂസഫലിയുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി. ഷോപ്പിംഗ് മാള്‍, ഭക്ഷ്യ സംസ്‌കരണ കേന്ദ്രം എന്നിവ ആരംഭിക്കുന്നതിനുള്ള ധാരണാ പത്രത്തില്‍ ലുലു ഗ്രൂപ്പും സംസ്ഥാന സര്‍ക്കാരും ഒപ്പ് വെച്ചു. തമിഴ് നാടിനെ പ്രതിനിധീകരിച്ച് വ്യവസായ വികസന വകുപ്പ് പ്രോമോഷന്‍ ബ്യൂറോ മാനേജിംഗ് ഡയറക്ടര്‍ പൂജ കുല്‍ക്കര്‍ണിയും, ലുലു ഗ്രൂപ്പിനെ പ്രതിനിധികരിച്ച് ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്‌റഫ് അലിയുമാണ് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍, വ്യവസായ മന്ത്രി തങ്കം തെന്നരശ്, എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തില്‍…

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ തമിഴ്‌നാട് സര്‍ക്കാരുമായി 500 കോടി രൂപയുടെ ധാരണാപത്രത്തില്‍ ഒപ്പുവച്ചു

ദുബായ് : ജിസിസിയിലെയും, ഇന്ത്യയിലെയും ഏറ്റവും വലിയ ആരോഗ്യ പരിചരണ സേവന ദാതാക്കളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍, തമിഴ്‌നാട് സര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ദുബായ് സന്ദര്‍ശനത്തിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായി, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ധാരണാപത്രം ഒപ്പുവെച്ചത്. സംസ്ഥാനത്തെ ആശുപത്രികള്‍, ഫാര്‍മസികള്‍, ലബോറട്ടറികള്‍ എന്നിവയില്‍ 500 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ധാരണാപത്രം നിര്‍ദ്ദേശിക്കുന്നു. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് പ്രാപ്യമായ നിലയില്‍ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാക്കാനും, 3500-ലധികം ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇത് സഹായിക്കും. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഈ ഉദ്യമത്തെ പ്രോത്സാഹിപ്പിക്കുകയും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന് പിന്തുണ ഉറപ്പാക്കുകയും ചെയ്തു. ഇത് എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും ആസ്റ്ററിന്റെ സേവനം കൂടുതല്‍ വ്യാപിപ്പിക്കാന്‍ സഹായകമാകും. ഇന്ത്യയില്‍, തെക്ക്, പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ആസ്റ്ററിന്…

ഇന്ത്യന്‍ അംബാസിഡര്‍ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രിയെ സന്ദര്‍ശിച്ചു

കുവൈറ്റ് സിറ്റി : കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രി ഫഹജ് മുത്തലാക് നാസര്‍ അല്‍ ഷോറാനുമായി ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ് കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും നയതന്ത്ര ബന്ധവും വ്യാപാരവും നിക്ഷേപവും കൂടുതല്‍ ശക്തമാക്കുന്നതിനും എല്ലാ മേഖലകളിലും പരസ്പര സഹകരണം വികസിപ്പിക്കുന്നതിനുള്ള വഴികളും മറ്റു വിഷയങ്ങളും ചര്‍ച്ചയായതായി എംബസ്സി പുറത്തെറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കൂടിക്കാഴ്ച്ചയില്‍ ഇന്ത്യന്‍ എംബസി ഉന്നത ഉദ്യോഗസ്ഥരും വാണിജ്യ മന്ത്രാലയ പ്രതിനിധികളും സന്നിഹിതരായിരുന്നു. സലിം കോട്ടയില്‍  

കോഴിക്കോട്ട് പെട്രോള്‍ പമ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കണമെന്ന് കളക്ടര്‍

 കോഴിക്കോട്: അവശ്യ സര്‍വീസായ ആംബുലന്‍സുകളെയും മറ്റ് അത്യാവശ്യ സര്‍വീസ് നടത്തുന്ന വാഹനങ്ങളെയും പണിമുടക്ക് ബാധിക്കാതിരിക്കാന്‍ ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ ഡോ. ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി ആവശ്യപ്പെട്ടു. പണിമുടക്കിനെ തുടര്‍ന്ന് ആംബുലന്‍സ് ഉള്‍പ്പെടെ രോഗികളുമായി പോകുന്ന വാഹനങ്ങള്‍ക്കും മറ്റ് അത്യാവശ്യ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കും ഡീസലും പെട്രോളും ലഭിക്കാത്ത സാഹചര്യമുണ്ട്. മനുഷ്യത്വപരമായ സമീപനത്തോടെ ആംബുലന്‍സുകള്‍ക്കും ഇതര അവശ്യ സര്‍വീസ് വാഹനങ്ങള്‍ക്കും ഇന്ധനം നല്‍കാന്‍ പെട്രോള്‍ പമ്പുടമകള്‍ സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി കൂട്ടിച്ചേര്‍ത്തു. തുറന്നു പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പുകള്‍ക്ക് ആവശ്യമായ സുരക്ഷാസംവിധാനമൊരുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായും കളക്ടര്‍ അറിയിച്ചു.

പണിമുടക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിന്റെ നേതൃത്വത്തിലുള്ള രണ്ടു ദിവസത്തെ ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ പ്രഖ്യാപിച്ചു. പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത് വിലക്കിക്കൊണ്ട് ഉത്തരവിറക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച് ഉടന്‍ ഉത്തരവിറക്കി. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. ഡയസ്നോണ്‍ പ്രഖ്യാപിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് ചില നിര്‍ബന്ധിത സാഹചര്യങ്ങളില്‍ ഒഴികെ കാഷ്വല്‍ ലീവ് അനുവദിക്കില്ല. അങ്ങനയല്ലാതെ ലീവെടുക്കുന്നവരുടെ ശമ്പളംപിടിക്കുന്നതിനാണ് ഡയസ്നോണ്‍ എന്ന് പറയുന്നത്. ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് വിലക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനമാണ് ഉള്ളത്. സമരം മുന്‍കൂട്ടി കണ്ട് സര്‍ക്കാര്‍ യാതൊരു ക്രമീകരണവും നടത്തിയിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് ഗതാഗത സൗകര്യം ഉറപ്പാക്കണം. ചീഫ് സെക്രട്ടറി ധനകാര്യ-പൊതുഭരണ സെക്രട്ടറിമാര്‍ എന്നിവര്‍ സമരം…