തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. രണ്ട് ദിവസത്തെ ബാങ്ക് അവധിയും രണ്ട് ദിവസത്തെ പൊതുപണിമുടക്കും കാരണമാണ് നാല് ദിവസം ബാങ്കുകളുടെ പ്രവര്‍ത്തനം തടസപ്പെടുന്നത്. ഈ മാസത്തെ നാലാം ശനിയാഴ്ചയായ നാളെയും ഞായറും കഴിഞ്ഞ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അഖിലേന്ത്യാ പണിമുടക്കുകൂടി എത്തുന്നതോടെയാണ് നാല് ദിവസം അവധിയാകുന്നത്. മാര്‍ച്ച് 30,31 ദിവസങ്ങള്‍ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും സാമ്പത്തിക വര്‍ഷാന്ത്യത്തിന്റെ തിരക്കിലായിരിക്കും. ബാങ്ക് ജീവനക്കാരുടെ ഒന്‍പത് സംഘടനകളില്‍ മൂന്നെണ്ണം സംസ്ഥാനത്ത് പണിമുടക്കുന്നുണ്ട്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബെഫി)യുമാണു സമരത്തില്‍ പങ്കെടുക്കുന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം ജീവനക്കാരും ഈ സംഘടനകളിലെ അംഗങ്ങളാണ്.
Author: .
കെ റെയില്‍ സര്‍വെ നടത്താന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുമെന്ന് ഏജന്‍സി
തിരുവനന്തപുരം: കെ റെയില്‍ സര്‍വെ നടത്താന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുമെന്ന് ഏജന്‍സി. കേരള വോളന്ററി ഹെല്‍ത്ത് സര്‍വീസ്(കെവിഎച്ച്എസ്) ആണ് സര്‍വെ നടത്തുന്നത്. അനുവദിച്ചിരിക്കുന്ന സമയം ഏപ്രില്‍ ആദ്യ ആഴ്ചയോടെ അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. പ്രതിഷേധം മൂലം സര്‍വെ മുടങ്ങുന്നതായി ഏജന്‍സി അതാത് ജില്ലാ കളക്ടര്‍മാരെ അറിയിക്കും. സര്‍വെയ്ക്കായി കളക്ടര്‍മാരോട് കൂടുതല്‍ സമയം ആവശ്യപ്പെടും. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലാണ് കെവിഎച്ച്എസ് സര്‍വെ നടത്തുന്നത്
മലബാര്‍ ക്രിസ്ത്യന്‍ കോളജ് ക്യാംപസില്‍ കാര്‍ റേസിംഗ്; മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളജ് ക്യാംപസില്‍ യാത്രയയപ്പ് ദിനത്തില്‍ വിദ്യാര്‍ഥികള്‍ നടത്തിയ റേസിംഗുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു. മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ നടക്കാവ് പോലീസ് ആണ് കേസെടുത്തത്. പ്ലസ് ടു വിദ്യാര്‍ഥികളാണ് അപകടകരമായ രീതിയില്‍ കാറുകളും ബൈക്കുകളുമായി സ്‌കൂളിലെത്തി റേസിംഗ് നടത്തിയത്. റേസിംഗിനിടെ കാര്‍ ബൈക്കിലിടിച്ച് അപകടമുണ്ടാകുകയും ചെയ്തിരുന്നു. അമിത വേഗത്തില്‍ വന്ന കാറിടിച്ച് ബൈക്കിനെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. ബൈക്കില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം, മുക്കം കല്ലന്‍തോട് എംഇഎസ് കോളേജിലും നടന്ന ആഘോഷ പരിപാടികള്‍ അതിരുകടന്നു. ജെസിബി അടക്കമുള്ള വാഹനങ്ങളില്‍ ആയിരുന്നു വിദ്യാര്‍ഥികളുടെ ആഘോഷം. സംഭവത്തില്‍ പത്ത് വിദ്യാര്‍ഥികള്‍ക്കെതിരെ മോട്ടോര്‍വാഹന വകുപ്പ് കേസെടുത്തിരുന്നു. ജെസിബി അടക്കമുള്ള ഒമ്പത് വാഹനങ്ങളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് കോഴിക്കോട് ആര്‍ടിഒ പി.ആര്‍. സുമേഷ് പറഞ്ഞു. അതിരുവിട്ട ആഘോഷം സ്‌കൂള്‍ മൈതാനത്ത്…
രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം
തിരുവനന്തപുരം: തലസ്ഥാന നമഗരിയില്‍ സിനിമയുടെ ഉത്സവമായ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയിറക്കം. സമാപന സമ്മേളനം വൈകിട്ട് 5.45ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധീഖിയാണ് മുഖ്യ അതിഥി. എഴുത്തുകാരന്‍ ടി. പത്മനാഭന്‍ വിശിഷ്ടാതിഥിയാകും. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ചലച്ചിത്ര പുരസ്‌കാരങ്ങളും സഹകരണ മന്ത്രി വി.എന്‍. വാസവന്‍ മാധ്യമ അവാര്‍ഡുകളും സമ്മാനിക്കും. വി.കെ. പ്രശാന്ത് എംഎല്‍എ, ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ രഞ്ജിത്ത്, സെക്രട്ടറി സി. അജോയ്, വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും
പതിനൊന്നടി നീളമുള്ള ചീങ്കണ്ണിയെ ഇടിച്ച് കാര്‍ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
ഫ്‌ളോറിഡ: റോഡിനു കുറുകെ കിടന്നിരുന്ന പതിനൊന്നടി നീളമുള്ള ചീങ്കണ്ണിയെ ഇടിച്ച് തെന്നിമാറിയ കാര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മാര്‍ച്ച് 24 വ്യാഴാഴ്ച ടാമ്പയില്‍ നിന്ന് 20 മൈല്‍ സൗത്ത് ഈസ്റ്റിലുള്ള ലിത്തിയായിലാണ് സംഭവം. 59 വയസ്സുള്ള ജോണ്‍ ഹോപ്കിന്‍സാണ് കാര്‍ ഡ്രൈവ് ചെയ്തിരുന്നത്. വെളിച്ചക്കുറവ് മൂലമാണെന്ന് പറയപ്പെടുന്നു റോഡിനു കുറുകെ കിടന്നിരുന്ന ചീങ്കണ്ണിയെ കാണാന്‍ കഴിയാത്തതായിരിക്കും അപകടകാരണമെന്നാണ് പോലീസിന്റെ നിഗമനം. റോഡില്‍ നിന്നും തെന്നിപ്പോയ കാര്‍ നോര്‍ത്ത് സൈഡ് റോഡിലുള്ള കുഴിയിലേക്ക് തലകീഴായി മറിയുകയായിരുന്നു. രാവിലെ അതുവഴി വന്ന മറ്റു യാത്രക്കാരാണ് അപകടത്തില്‍പെട്ട കാര്‍ കണ്ടത്. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ ഡ്രൈവര്‍ കാറില്‍ മരിച്ചിരിക്കുന്നതും അല്പം മാറി ചീങ്കണ്ണി ചത്തുകിടക്കുന്നതും കണ്ടെത്തി. ഇത്തരത്തിലുള്ള അപകടം ആദ്യമായാണ് സംഭവിച്ചിരിക്കുന്നതെന്ന് ഹൈവേ പോലീസ് പറയുന്നു. അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
ബാങ്ക് ഓഫ് അമേരിക്കയുടെ റേഷ്യല്‍ ഇക്വാലിറ്റി അവാര്‍ഡ് മന്‍ജുഷ കുല്‍ക്കര്‍ണിക്ക്
ലോസ് ആഞ്ചലസ് (കാലിഫോര്‍ണിയ): ബാങ്ക് ഓഫ് അമേരിക്കയുടെ റേഷ്യല്‍ ഇക്വാലിറ്റി അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഇന്ത്യന്‍ അമേരിക്കന്‍ വനിത മന്‍ജുഷ കുല്‍ക്കര്‍ണിയും. ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ അമേരിക്കന്‍ ആന്റ് പസഫിക് ഐലന്റേഗാര്‍ഡ് എക്‌സിക്യുട്ടീവ് ഡയറക്ടാണ് മന്‍ജുഷ. 1.5 മില്യണ്‍ അംഗങ്ങളെയാണ് ഈ സംഘടന പ്രതിനിധാനം ചെയ്യുന്നത്. താഴ്ന്ന വരുമാനക്കാര്‍, അഭയാര്‍ത്ഥികള്‍, കുടിയേറ്റക്കാര്‍, മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാത്തവര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് സംഘടനാ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. വര്‍ഗീയ ചേരിതിരിവുകള്‍, സാമ്പത്തിക അസമത്വം, എന്നിവ ഇല്ലായ്മ ചെയ്യുന്നതിന് കഠിനാദ്ധ്വാനം ചെയ്യുന്ന സംഘടന എന്ന നിലയിലാണ് ബാങ്ക് ഈ അവാര്‍ഡ് നല്‍കിയിരിക്കുന്നതെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. 200,000 ഡോളറാണ് അവാര്‍ഡ് തുക. ബാങ്കിന്റെ ഈ അവാര്‍ഡ് മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന സൗത്ത് ഏഷ്യന്‍ നെറ്റ്‌വര്‍ക്ക് എന്ന സംഘടനയ്ക്ക് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മന്‍ജു പറഞ്ഞു. രാജ്യത്താകമാനം കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കേ ഏഷ്യന്‍ അമേരിക്ന്‍…
വധശിക്ഷയ്ക്ക് വിധേയനാകുന്ന പ്രതിയുടെ സമീപം പാസ്റ്റര്‍ക്ക് ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുന്നതിന് സുപ്രീം കോടതി അനുമതി
വാഷിംഗ്ടണ്‍ ഡി.സി: വധശിക്ഷയ്ക്കുള്ള വിഷമിശ്രിതം ശരീരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ആ േചംബറില്‍ വധശിക്ഷക്ക് വിധേയനാകുന്ന പ്രതിയുടെ സ്പിരിച്വല്‍ അഡ്‌വൈസര്‍ക്ക് പ്രവേശിക്കുന്നതിനും പ്രതിക്കു വേണ്ടി ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുന്നതിനും ശരീരത്തില്‍ സ്പര്‍ശിക്കുന്നതിനും അനുമതി നല്‍കി സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. ജോണ്‍ റമിറസ് എന്ന കുറ്റവാളിയുടെ അപ്പീല്‍ അനുവദിച്ചാണ് കോടതി മാര്‍ച്ച് 24 വ്യാഴാഴ്ച പ്രത്യേക വിധി പുറപ്പെടുവിച്ചത്. വധശിക്ഷ നടപ്പാക്കുമ്പോള്‍ പാസ്റ്റര്‍ക്ക് ചേംബറില്‍ പ്രവേശിക്കാമെന്നും എന്നാല്‍ പ്രാര്‍ത്ഥിക്കുന്നതിനോ പ്രതിയെ സ്പര്‍ശിക്കുന്നതിനോ അനുമതി നിഷേധിക്കണമെന്ന ടെക്‌സസ് സംസ്ഥാനത്തിന്റെ ആവശ്യമാണ് സുപ്രീം കോടതിയില്‍ ഒമ്പത് ഡ്ജിമാരില്‍ എട്ട് പേരുടെ പിന്തുണയോടെ തള്ളിയത്. വധശിക്ഷ എന്ന് നടപ്പാക്കണമെന്നതില്‍ തീരുമാനമായില്ല. ചീഫ് ജസ്റ്റീസ് ജോണ്‍ റോബര്‍ട്‌സിന്റെ അഭിപ്രായത്തെ എട്ടു പേര്‍ അനുകൂലിച്ചപ്പോള്‍ ജസ്റ്റീസ് ക്ലേരന്‍സ് തോമസ് വിയോജിപ്പ് പ്രകടിപ്പിച്ചു. വിഷമിശ്രതം സിരകളിലേക്ക് പ്രവഹിക്കുമ്പോള്‍ പ്രതിയെ സ്പര്‍ശിക്കുന്നത് തടസ്സപ്പെടുത്തും എന്ന ടെക്‌സസിന്റെ വാദം ചീഫ് ജസ്റ്റീസ് തള്ളി.…
സമരത്തോട് മുഖ്യമന്ത്രിക്കും സി.പി.എം നേതാക്കള്‍ക്കും ജന്മിമാരുടെയും കോര്‍പറേറ്റുകളുടെയും മനോഭാവം: വി.ഡി സതീശന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയും സിപിഎം നേതാക്കളും കോര്‍പ്പറേറ്റുകളെയും ജന്മികളെയും പോലെ പെരുമാറുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എംപിമാരുടെ സമരം അടികിട്ടേണ്ടതാണെന്ന് പറഞ്ഞ കോടിയേരി പഴയകാലം ഓര്‍ക്കണം. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സമരം നടത്തുന്ന പാവപ്പെട്ടവരെ മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും പരിഹസിക്കുകയാണ്. പഴയകാലത്ത് കര്‍ഷക സമരം നടക്കുമ്പോള്‍ അതിനെതിരെ ജന്മികളും തൊഴിലാളികള്‍ സമരം നടത്തുമ്പോള്‍ മുതലാളിമാരും നടത്തുന്ന പരിഹാസവാക്കുകളാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സിപിഎം നേതാക്കളുടെയും ഭാഗത്ത് നിന്ന് വരുന്നത്. <ഡല്‍ഹിയില്‍ പാര്‍ലമെന്റിന് മുമ്പില്‍ വെച്ച് എംപിമാരെ പോലീസ് മര്‍ദ്ദിച്ചപ്പോള്‍ അതിലാഹ്ലാദിക്കുന്ന മുഖ്യമന്ത്രിയേയും പാര്‍ട്ടി സെക്രട്ടറിയെയുമാണ് കണ്ടത്. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ അസംബ്ലി അടിച്ചുതകര്‍ക്കാന്‍ വിട്ടനേതാവാണ് പിണറായി. മുഖ്യമന്ത്രിക്ക് മോദിയുടെ സ്‌റ്റൈലാണ്. അതുകൊണ്ടാണ് വിമര്‍ശിക്കുന്നവരെ വിദ്രോഹികള്‍ എന്നു വിളിക്കുന്നത്. സില്‍വര്‍ ലൈന്‍ സര്‍വേ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നത് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് പ്രമാണിച്ചാണ്. സമരത്തോട് സര്‍ക്കാരിന് എന്തിനാണ് അസഹിഷ്ണുത. മന്ത്രിസഭയിലെ…
കോഴിക്കോട് ഡിസിസി മുന്‍ അധ്യക്ഷന്‍ യു. രാജീവന്‍ അന്തരിച്ചു
കോഴിക്കോട്: കോഴിക്കോട് ഡിസിസി മുന്‍ അധ്യക്ഷന്‍ യു. രാജീവന്‍(67) അന്തരിച്ചു. അര്‍ബുധ ബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. അധ്യാപക ജോലി രാജിവച്ചാണ് രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. രാവിലെ കോഴിക്കോട് ഡിസിസിയില്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് ജന്മനാടായ കൊയിലാണ്ടിയിലേക്ക് മൃതദേഹം കൊണ്ടുപോകും.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ തലേക്കുന്നില്‍ ബഷീര്‍(79) അന്തരിച്ചു. തിരുവനന്തപുരം വെമ്പായത്തെ വസതിയില്‍ പുലര്‍ച്ചെ 4.20നായിരുന്നു അന്ത്യം. ഹൃദ്രോഗത്തെ തുടര്‍ന്ന് അഞ്ച് വര്‍ഷമായി വിശ്രമത്തിലായിരുന്നു. കെഎസ്യുവിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. 1980 മുതല്‍ 89 വരെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റായിരുന്നു.1977ല്‍ കഴക്കൂട്ടത്ത് നിന്നാണ് ബഷീര്‍ ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് എ.കെ. ആന്റണിക്ക് മത്സരിക്കാനായി സ്ഥാനം രാജിവച്ചു. 1984, 89 കാലയളവില്‍ ചിറയിന്‍കീഴ് മണ്ഡലത്തില്‍ നിന്നും രണ്ടു തവണ ലോക്സഭാംഗമായിട്ടുണ്ട്. 1977ലും 79 ലും രാജ്യസഭാംഗമായിരുന്നു. 1972 മുതല്‍ 2015 വരെ കെപിസിസി നിര്‍വാഹക സമിതി അംഗമായിരുന്നു. 1945 ല്‍ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിന് സമീപമുള്ള തലേക്കുന്ന് ഗ്രാമത്തിലാണ് ജനനം. എ.കെ. ആന്റണിയുടെ വിശ്വസ്തനായിരുന്നു ബഷീര്‍. പ്രേംനസീറിന്റെ സഹോദരി സുഹ്‌റ ബഷീര്‍ ആണ് ഭാര്യ. നാളെ കെപിസിസി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം കബറടക്കും.
