കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരന്‍ നടുറോഡില്‍ തീകൊളുത്തി മരിച്ചു

മൂവാറ്റുപുഴ: കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരന്‍ നടുറോഡില്‍ തീകൊളുത്തി ജീവനൊടുക്കി. മൂവാറ്റുപുഴയ്ക്ക് സമീപം തീക്കൊള്ളിപ്പാറയിലാണ് സംഭവം. മൂവാറ്റുപുഴ സ്വദേശി അജയകുമാറാണ് മരിച്ചത്. ജീവനൊടുക്കിയതിന്റെ കാരണം വ്യക്തമല്ല. സ്ഥലത്ത് പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ട്രെയിനിടിച്ച് പരിക്കേറ്റ നായയ്ക്ക് സംരക്ഷകരായി റെയില്‍വേ ജീവനക്കാര്‍

ആളൂര്‍(തൃശ്ശൂര്‍): കല്ലേറ്റുങ്കരയില്‍ ട്രെയിനിടിച്ച് പരിക്കേറ്റ നായയ്ക്ക് പരിചരണം നല്‍കി റെയില്‍വേ ജീവനക്കാര്‍. ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് കഴിഞ്ഞദിവസം നായയെ ട്രെയിനിടിച്ച് പിന്‍കാല്‍ ചതഞ്ഞനിലയില്‍ കണ്ടത്. വിവരമറിഞ്ഞ് റെയില്‍വേ സ്റ്റേഷനിലെ കമേഴ്സ്യല്‍ സൂപ്രണ്ട് ടി. ശിവകുമാര്‍, ട്രാഫിക് അസിസ്റ്റന്റ് അഖില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നായയെ പ്ലാറ്റ്ഫോമിലെത്തിച്ച് പരിചരിച്ചു. പിന്നീട് ആളൂര്‍ മൃഗാശുപത്രിയിലെ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ജോണ്‍ കണ്ടംകുളത്തി റെയില്‍വേ സ്റ്റേഷനിലെത്തി ചികിത്സ നല്‍കി. തുടര്‍ചികിത്സയ്ക്കായി അടുത്തദിവസം മണ്ണുത്തി വെറ്ററിനറി കോളേജിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

കരസേനയുടെ ഹെലിക്കോപ്റ്റര്‍ കശ്മീരില്‍ തകര്‍ന്നുവീണു; പൈലറ്റുമാര്‍ക്കുവേണ്ടി തിരച്ചില്‍

ന്യൂഡല്‍ഹി: കരസൈനയുടെ ചീറ്റ ഹെലിക്കോപ്റ്റര്‍ ജമ്മു കശ്മീരിലെ ഗുറേസ് സെക്ടറിലുള്ള മഞ്ഞുമൂടിയ പ്രദേശത്ത് തകര്‍ന്നുവീണു. ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നവരെ കണ്ടെത്താന്‍ സുരക്ഷാസേനയുടെ പ്രത്യേക സംഘം സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ഹെലിക്കോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പൈലറ്റും കോ പൈലറ്റും സുരക്ഷിതരായിക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഹെലിക്കോപ്റ്ററുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടുവെന്നും അന്വേഷണം നടത്തിവരികയാണെന്നും അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പോക്‌സോ കേസ്: റോയ് വയലാട്ടിനും സൈജു തങ്കച്ചനും സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു

ന്യൂഡല്‍ഹി: നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനും സുഹൃത്തായ സൈജു തങ്കച്ചനും മുന്‍കൂര്‍ ജാമ്യം നല്‍കാനാകില്ലെന്ന് സുപ്രീം കോടതി കോടതി. ഇതേ തുടര്‍ന്ന് സുപ്രീം കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇരുവരും പിന്‍വലിച്ചു. സിസിടിവി ദൃശ്യങ്ങളും, ഇരയുടെ മൊഴിയും അടക്കം പരിശോധിച്ച ശേഷം ഹൈക്കോടതി തള്ളിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇരയുടെ പരാതി കേസിലെ പ്രതിയായ അഞ്ജലി റിമ ദേവിന് എതിരേയായിരുന്നുവെന്ന് റോയ് വയലാട്ടിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂതറ വാദിച്ചു. അഞ്ജലിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു. ഒപ്പം ഡാന്‍സ് കളിക്കാന്‍ പറഞ്ഞതിന് പോക്സോ നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്നും ലൂതറ വാദിച്ചു. എന്നാല്‍ 17 വയസ് മാത്രം പ്രായമുള്ള കുട്ടിയാണ്…

മലയാളി ഐഎസ് ഭീകരന്‍ നജീബ് അഫ്ഗാനില്‍ കൊല്ലപ്പെട്ടു; ചാവേറായി പൊട്ടിത്തെറിച്ചത് വിവാഹ ദിവസംതന്നെ

ന്യൂഡല്‍ഹി:കേരളത്തില്‍ നിന്ന് അഫ്ഗാനിസ്താനിലെത്തി ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന യുവാവ് ചാവേറായി പൊട്ടിത്തെറിച്ചുവെന്ന് റിപ്പോര്‍ട്ട്. മലയാളിയായ ഐഎസ് ഭീകരന്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടുവെന്ന് ഐഎസ് ഖൊറാസന്‍ ഭീകര സംഘടനയുടെ മുഖപത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചാവേര്‍ അക്രമണത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് നജീബ് അല്‍ ഹിന്ദി കൊല്ലപ്പെട്ടതെന്ന് ഐഎസ് ഖൊറാസന്‍ മുഖപത്രം ‘വോയിസ് ഓഫ് ഖൊറാസന്‍’ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ നിന്നുള്ള 23 -കാരനായ എംടെക് വിദ്യാര്‍ത്ഥിയാണ് നജീബ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. അതേസമയം നജീബിനെ സംബന്ധിച്ച മറ്റു വിവരങ്ങള്‍ വ്യക്തമല്ല. എപ്പോഴാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് നജീബ് കേരളത്തില്‍ നിന്ന് അഫ്ഗാനിസ്താനില്‍ എത്തിയതെന്നും പാകിസ്താന്‍ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച ദിവസമാണ് ചാവേറായി അക്രമത്തില്‍ പങ്കെടുത്തതെന്നും വോയിസ് ഓഫ് ഖൊറാസന്‍ റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടിട്ടുണ്ട്. അഫ്ഗാനില്‍ വച്ച് മറ്റ് ഭീകരരുമായി പരിചയപ്പെട്ട നജീബ് ഗസ്റ്റ് റൂമില്‍ ഏകനായി താമസിച്ചിരുന്നു.…

കേരള ബജറ്റ് 2022-23: ചാവറയച്ചനും ചെറുശ്ശേരിക്കും കൃഷ്ണപിള്ളയ്ക്കും എംഎസ് വിശ്വനാഥനും സ്മാരകങ്ങള്‍; തുഞ്ചന്‍ പറമ്പ് വിപുലീകരിക്കും

തിരുവനന്തപുരം: നിരവധി സ്മാരകങ്ങള്‍ക്കും പഠന കേന്ദ്രങ്ങള്‍ക്കും ബജറ്റില്‍ പണം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പി.കൃഷ്ണപിള്ള, കൊട്ടാരക്കര തമ്പുരാന്‍, `ഫാ. ചാവറ കുര്യാക്കോസ് ഏലിയാസ്, സംഗീതജ്ഞന്‍ എം.എസ്. വിശ്വനാഥന്‍, ചെറുശ്ശേരി, പണ്ഡിറ്റ് കറുപ്പന്‍ എന്നിവര്‍ക്കാണ് പുതുതായി സ്മാരകങ്ങള്‍ നിര്‍മ്മിക്കുക. തുഞ്ചന്‍ പറമ്പില്‍ ഗവേഷണ കേന്ദ്രം വിപുലീകരിക്കുന്നതിനും തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബജറ്റില്‍ പ്രഖ്യാപിച്ച സ്മാരകങ്ങള്‍ നവോത്ഥാന നായകനും സ്വാതന്ത്ര്യസമര സേനാനിയുമായ പി.കൃഷ്ണപിള്ളയുടെ ജന്മസ്ഥലമായ വൈക്കത്ത് 2 കോടി രൂപ ചെലവില്‍ പി.കൃഷ്ണപിള്ള നവോത്ഥാന പഠന കേന്ദ്രം. കഥകളിയുടെ ജന്മദേശമായ കൊട്ടാരക്കരയില്‍ കൊട്ടാരക്കര തമ്പുരാന്റെ നാമധേയത്തില്‍ 2 കോടി രൂപ ചെലവില്‍ കഥകളി പഠന കേന്ദ്രം. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ സ്മരണാര്‍ത്ഥം മാന്നാനത്ത് 1 കോടി രൂപ ചെലവില്‍ ചാവറ സാംസ്‌കാരിക ഗവേഷണ കേന്ദ്രം. പ്രശസ്ത സംഗീതജ്ഞന്‍ എം.എസ്. വിശ്വനാഥന് പാലക്കാട് സ്മാരകം നിര്‍മ്മിക്കാന്‍ 1 കോടി രൂപ ചെറുശ്ശേരിയുടെ നാമധേയത്തില്‍ കണ്ണൂരിലെ…

കേരള ബജറ്റ് 2022-23: ബൈക്കുകള്‍ക്ക് വില കൂടും, ഡീസല്‍ വാഹനങ്ങള്‍ക്ക് ഹരിത നികുതി

മോട്ടോര്‍ വാഹന നികുതി വര്‍ധിപ്പിക്കാന്‍ ബജറ്റില്‍ നിര്‍ദേശം. രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം വര്‍ധിപ്പിക്കാനാണ് ബജറ്റില്‍ നിര്‍ദേശം . ഇത്തരത്തില്‍ നികുതി വര്‍ധിപ്പിക്കുന്നതിലൂടെ പ്രതിവര്‍ഷം 60 കോടി രൂപ അധിക വരുമാനം ലഭിക്കുമെന്നാണ് ധനമന്ത്രി നിയമസഭയില്‍ അറിയിച്ചു. നിലവില്‍ ഒരു ലക്ഷം രൂപവരെ വിലയുള്ള ഇരുചക്രവാഹങ്ങള്‍ക്ക് 10 ശതമാനവും അതിന് മുകളില്‍ രണ്ട് ലക്ഷം വരെവിലയുള്ളവയ്ക്ക് 12 ശതമാനവും രണ്ട് ലക്ഷത്തിന് മുകളില്‍ 21 ശതമാനവുമാണ് നികുതി. ബൈക്കുകളുടെ നികുതി വര്‍ധിപ്പിക്കുന്നതിന് പുറമെ, പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി ചുമത്താനും ബജറ്റില്‍ നിര്‍ദേശിക്കുന്നുണ്ട്. ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കുന്നതിനുമായാണ് ഹരിത നികുതി ഏര്‍പ്പെടുത്തുന്നതെന്നാണ് വിലയിരുത്തല്‍. സമാന ലക്ഷ്യവുമായാണ് കേന്ദ്രം സ്‌ക്രാപ്പ് പോളിസി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബജറ്റിലെ നിര്‍ദേശം അനുസരിച്ച് പഴയ വാഹനങ്ങളുടെ…

കേരള ബജറ്റ് 2022-23: ലൈഫ് മിഷനില്‍ 106000 വീടുകള്‍ കൂടി;ആകെ വിഹിതം 1871.82 കോടി രൂപ

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ഈ സാമ്പത്തിക വര്‍ഷം 106000 വീടുകള്‍ കൂടി നിര്‍മിക്കുമെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. ലൈഫ്മിഷന്‍ പദ്ധതിയിലൂടെ ഇതുവരെ 2,76,465 വീടുകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഹഡ്കോയുടെ വായ്പ കൂടി ഉള്‍പ്പെടുത്തി പുതിയ സാമ്പത്തിക വര്‍ഷത്തില്‍ 106000 വ്യക്തിഗത ഭവനങ്ങളും 2909 ഫ്ളാറ്റുകളും നിര്‍മിക്കുന്നതിന് ലക്ഷ്യമിടുന്നു.   പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമുള്ള കേന്ദ്ര വിഹിതമായ 327 കോടി രൂപ ഉള്‍പ്പടെ ലൈഫ് പദ്ധതിക്കുള്ള ആകെ വിഹിതം 1871.82 കോടി രൂപയാണ്. റീ ബില്‍ഡ് കേളയ്ക്ക് ഈ വര്‍ഷം 1600 കോടി രൂപയാണ് വകയിരുത്തുന്നത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട പത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് 507 കോടി മാറ്റിവച്ചു. എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പദ്ധതിക്ക് പത്ത് കോടി അനുവദിച്ചു.

കേരള ബജറ്റ് 2022-23: ഗതാഗത കുരുക്കഴിക്കാന്‍ 200 കോടി, ആറ് പുതിയ ബൈപ്പാസുകള്‍; കെഎസ്ആര്‍ടിസിക്ക് 1100 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഗതാഗത കുരുക്കഴിക്കാനുള്ള പദ്ധതികളുമായി സര്‍ക്കാര്‍. ജങ്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാന്‍ 200 കോടിയും ആറ് പുതിയ ബൈപ്പാസുകളും ബജറ്റില്‍ പ്രഖ്യാപിച്ചു. തുറമുഖങ്ങള്‍, ലൈറ്റ്ഹൗസ്, ഷിപ്പിങ് മേഖല എന്നിവയ്ക്കായി 80.13 കോടി രൂപ വിലയിരുത്തി. റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1207.23 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് സ്ഥലം ഏറ്റെടുക്കാന്‍ 1000 കോടി രൂപ നീക്കിവെച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള 20 ജങ്ഷനുകള്‍ കണ്ടെത്തും. ഇത് പരിഹരിക്കുന്നതിനുള്ള ചെലവിനായി കിഫ്ബിയില്‍ നിന്ന് ഈ വര്‍ഷം 200 കോടി നീക്കിവെച്ചു. ആറ് ബൈപാസുകള്‍ നിര്‍മിക്കുന്നതിനായി 200 കോടി രൂപ മാറ്റിവെക്കും. തിരുവനന്തപുരം-അങ്കമാലി എംസി റോഡിന്റേയും കൊല്ലം ചെങ്കോട്ട റോഡിന്റേയും വികസനത്തിന് 1500 കോടി രൂപ നല്‍കും. കെഎസ്ആര്‍ടിസിക്ക് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ സഹായമായി ഇതിനോടകം 1822 കോടി രൂപ നല്‍കി. മാര്‍ച്ച് അവസാനത്തോടെ ഇത്…

കേരള ബജറ്റ് 2022-23: ഉക്രൈനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിന് പ്രത്യേക സെല്‍; 10 കോടി

തിരുവനന്തപുരം: ഉക്രൈനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍പഠനം സാധ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ഇടപെടല്‍ ആവശ്യമാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. മടങ്ങിയെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍പഠനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുമെന്നും ഇതിന്റെ ആവശ്യങ്ങള്‍ക്കായി 10 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി അറിയിച്ചു. ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. വിദേശരാജ്യങ്ങളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളുടെ പ്രത്യേക ഡാറ്റാബാങ്ക് നോര്‍ക്ക വകുപ്പ് തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു. റഷ്യ-ഉക്രൈന്‍ സംഘര്‍ഷത്തിനിടെ ഉക്രൈനില്‍ കുടുങ്ങിക്കിടന്ന മലയാളി വിദ്യാര്‍ഥികളുടെ കണക്ക് പുറത്തുവന്നപ്പോഴാണ് ഇത്തരമൊരു ഡാറ്റാബാങ്കിന്റെ ആവശ്യകത തിരിച്ചറിഞ്ഞതെന്നും മന്ത്രി വിശദീകരിച്ചു. യുദ്ധഭൂമിയില്‍ നിന്ന് 3123 പേരെ 15 ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ ഉള്‍പ്പെടെ സുരക്ഷിതമായി കേരളത്തില്‍ തിരിച്ചെത്തിച്ചിട്ടുണ്ടെന്ന.ും മന്ത്രി സറിയിച്ചു.