കരസേനയുടെ ഹെലിക്കോപ്റ്റര്‍ കശ്മീരില്‍ തകര്‍ന്നുവീണു; പൈലറ്റുമാര്‍ക്കുവേണ്ടി തിരച്ചില്‍

ന്യൂഡല്‍ഹി: കരസൈനയുടെ ചീറ്റ ഹെലിക്കോപ്റ്റര്‍ ജമ്മു കശ്മീരിലെ ഗുറേസ് സെക്ടറിലുള്ള മഞ്ഞുമൂടിയ പ്രദേശത്ത് തകര്‍ന്നുവീണു. ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നവരെ കണ്ടെത്താന്‍ സുരക്ഷാസേനയുടെ പ്രത്യേക സംഘം സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ഹെലിക്കോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

പൈലറ്റും കോ പൈലറ്റും സുരക്ഷിതരായിക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഹെലിക്കോപ്റ്ററുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടുവെന്നും അന്വേഷണം നടത്തിവരികയാണെന്നും അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News